മഞ്ഞളണിഞ്ഞു നീ മുങ്ങി നീരാടുവാൻ
മാമരച്ചോലയിൽ വന്ന നേരം….
പൊന്നു വിളയുന്ന കൊന്നമരക്കൊമ്പിൽ
കിന്നാരമോതുന്നു വിഷുപ്പക്ഷിയും…?
പുന്നെല്ലിൻ ചില്ലയിൽ കളിയാടാനെത്തുന്ന
ചെല്ല ചെറുകിളി പെണ്ണാളെ നീ….
പൊന്നാര്യൻ പാടത്തു കൊയ്യുവാനെത്തുമ്പോൾ
ചെഞ്ചുണ്ടിൽ കരുതുമോ തേൻകണം നീ….?
പൂഞ്ചേല ചുറ്റി നീ പുതുമാരനോടൊപ്പം
പുഞ്ചവരമ്പത്തു നിന്നനേരം…
പൂമേനിയിൽ പൊന്നുരുക്കുന്ന പുലരിയെ…
പഞ്ചാരമൊഴിയാലെ കണി കാണുമോ…?
Generated from archived content: poem_apr10_07.html Author: muyyam_rajan