കുഞ്ഞിന്
തണുക്കാതിരിക്കാന്‍
കമ്പിളിക്കുപ്പായം
കുഞ്ഞുടുപ്പുകള്‍
നനവ് മാറ്റാനും മറയ്ക്കാനും ഡയപ്പര്‍
കടിയേല്‍ക്കാതിരിക്കാന്‍ കൊതുകുകുട
മേനിമിനുക്കാന്‍ കുട്ടിക്കൂറ
കുളിക്കാന്‍ ഇളം ചൂടുള്ള മിനറല്‍ വാട്ടര്‍
ചര്‍മ്മകാന്തിക്ക്
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍
ബേബി ക്കെയര്‍
നാളും നക്ഷത്രവും നോക്കി
വേദനയില്ലാതെ വയറു
കീറാന്‍
നഗരത്തിലെ പേരുകേട്ട
വയറ്റാട്ടി..
മോന് കിടക്കാന്‍
സ്റ്റേറ്റ്സിലേക്ക്
ആട്ടുകട്ടിലയച്ചിട്ടുണ്ടെന്ന്
മുത്തച്ഛന്റെ
മൊബൈല്‍ ചാറ്റിംഗ്
പ്രസവം
തത്സമയം
ബന്ധുമിത്രാദികളിലെത്തിയ്ക്കാന്‍ 3ജി സ്പെക്ടം
‘’.. ഹെവന്‍സ് ചോയ്സ്സസ്റ്റ് ബ്ലെസ്സിംഗ്
ബി ഷവേര്‍ഡ് ഓണ്‍ ദ ന്യൂലി
ബോണ്‍ഡ് ബേബി..’‘
സുഹൃദ് വലയങ്ങളുടെ
അഡ്വാന്‍സ് എസ് എം എസ്
പ്രവാഹം
ഒരുക്കം
ഇത്രയൊക്കെയായ സ്ഥിതിക്ക്
നവജാതശിശു
ചാപിള്ളയാവരുതേയെന്ന
നേരിയൊരു നെഞ്ചുരുക്കം
അമ്മ മനസിന്…’‘
Generated from archived content: poem3_nov25_11.html Author: muyyam_rajan