ആകാശത്ത് താരകങ്ങള്‍ ചിന്നിച്ചിരിക്കും
പുലരി പൂത്തുലയാന്‍ കാത്തിരിക്കും
പൊരുളറിയാതെ കാലം കണ്ണു പൊത്തും
കതിനാവെടികള്‍ കനവില്‍ പൊട്ടിച്ചിരിക്കും
കണിയൊരുക്കിയ അകം
പുറംപൊരുള്‍ കാണാതെ മദിയ്ക്കും
പീലി കെട്ടിയ മോഹത്തിരയില്‍
പാവം കോരന്‍റ്റെ കുടിലും
കുമ്പിള്‍ കുത്തി കോരിത്തരിച്ചത് —
വിഷ(ഷു)ക്കഞ്ഞി
കോരിക്കുടിക്കാനല്ല !
കുടിലിനെപ്പോലും കൊട്ടാരമാക്കുന്ന
കണിക്കൊന്ന പൊന്നു കൊണ്ട്
കുഞ്ഞിപ്പെണ്ണുമൊന്ന് മിന്നണിയുന്നത്
കണ്‍കുളിര്‍ക്കെ കണി കണ്ട്
എന്നെന്നേയ്ക്കുമായി കണ്ണടയ്ക്കാന്‍!
Generated from archived content: poem3_mar29_14.html Author: muyyam_rajan