അവസ്ഥാന്തരം
അച്ഛൻ….,
സ്വാതന്ത്ര്യത്തിന്
വേണ്ടി വാദിച്ച്
വീരമൃത്യു വരിച്ച
ധീരദേശാഭിമാനി്…!
മകൻ….,
മാതൃഭൂമിയെ
സേവിച്ച്
കോടികൾ
കൊയ്യുന്ന
ഘോരവ്യവസായി…!!
മാനസാന്തരം
മുല്ലപ്പൂമണമേറ്റ്
മുഖം തിരിച്ചപ്പോൾ
കവിളിൽ കള്ളച്ചിരി കണ്ടു;
കടക്കണ്ണിൽ കത്തുന്ന
കാമവെറിയും…!
കാലത്തിന്റെ മൂടാപ്പിലൂടെ
നൊടിയിട കൊണ്ട്
പിറവിയുടെ താവഴി
താണ്ടി വന്നപ്പോൾ
ചുറ്റിലും മുലപ്പാൽ ഗന്ധം പരന്നു…!!
Generated from archived content: poem2_oct16_08.html Author: muyyam_rajan