കൂമ്പടഞ്ഞ കളയാണ്
കഥയും കവിതയുമെന്ന്
നിരൂപക വൃന്ദം
വിതയും വിപ്ളവും
വിളഞ്ഞ മണ്ണില്‍
മാറ്റക്കഥ
അനിവാര്യമെന്ന്
വായനാക്കൂട്ടം
കാലത്തിനെ
കളകേറാതെ
കാക്കേണ്ട കടമ
കവിയ്ക്കും കര്‍ഷകനു
എന്തായാലുമൊരു
പുതിയ ആട്ടക്കഥാക്കൃഷി
അഭിലഷണീയം
നമുക്കതിനെ
‘മണ്ഡരീയ’മെന്ന്
നാമകരണം
ചെയ്താലോ !
Generated from archived content: poem2_nov6_13.html Author: muyyam_rajan