ഹൃദയവനികയിൽ നിന്നും കാണാതായ നിന്നെ
കായലിലും കടലിലും
കണ്ടു കിട്ടിയില്ലെന്നു മാത്രമല്ല;
ഏതെങ്കിലും മോഹിതവലയത്തിലേക്ക്
കൂപ്പുകുത്തിയിരിക്കാമെന്ന്
ബലമായി സംശയിക്കപ്പെടുന്നു…
കണ്ടു കിട്ടുന്നവർ ദയവുചെയ്‌ത്
പത്രാധിപസമക്ഷം
ഹാജരാക്കി ദയാവധം
സുനിശ്ചിതമാക്കണമെന്ന്
വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു…!
Generated from archived content: poem2_jun25_10.html Author: muyyam_rajan