മനസ്സിന്റെ മണിമുറ്റം അണിയിച്ചൊരുക്കുന്ന
മധുരോദാരമാം തിരുവോണമേ…
മാരിവിൽ ചേലുമായ്
മയിൽപ്പീലി ചിറകുമായ്
മാണിക്യത്തേരേറും തിരുവോണമേ…
കേദാരഭൂവിൻ വരദാനമായ നീ
മന്ദാരമലരായ് വിളങ്ങീടുമ്പോൾ….
കരളിലൊഴുകുന്ന അനുരാഗലഹരിയിൽ
മരാളികയായ് നീരാടുമോ…?
ഹരിതക വീഥിയിൽ വിളയാടി നിന്ന നീ
മരതക മണിയായ് തിളങ്ങീടുമ്പോൾ
അരയന്ന നടയോടെ അരികിലണഞ്ഞീടിൽ
അകതാരിൽ വിടർന്നീടും മലർവാടികൾ…!
Generated from archived content: poem2_aug23_07.html Author: muyyam_rajan