ഖദറിൽ കഞ്ഞി മുക്കി
അലക്കിത്തേച്ച പാളത്താറുടുത്ത്,
തലയിൽ തൊപ്പിവച്ചിട്ടും
പത്രാസില്ലാത്ത ഗാന്ധിയനെന്ന് മേനിനടിക്കാനേ നമുക്ക് കഴിഞ്ഞുളളൂ…
ഉടുവസ്‌ത്രമില്ലാത്തവന് ഉടുതുണി പകുത്ത് നൽകി
ഉറയൂരുന്ന രാപ്പകലുകളിൽ ഊണുമുറക്കവുമുപേക്ഷിച്ച്
ഗാന്ധിജി നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ
ജിവവായുവാണ് നാമിന്നും
സുഖലോലുപരായി മോന്തുന്നത് !
എളിമയിലൂടെ മഹിമ
എന്തെന്നനുഭവിപ്പിച്ച
മഹാനുഭാവൻ !
നഗര മദ്ധ്യത്തിൽ,
നാൽക്കവലയിൽ,
നോക്കെത്താദുരത്തേക്ക് കണ്ണുംനട്ട്
തലയുയർത്തി (ലജജിച്ചിട്ടും) ജീവനോടെ
തന്നെയാണിന്നും ഗാന്ധിജിയുടെ
ആ നിൽപ്പ് ……
മോടിയുളള വസ്‌ത്രമണിഞ്ഞ് മേനിമറച്ചിട്ടും
ജീവച്‌ഛവങ്ങളും, പൂർണ്ണനഗ്‌നരുമായ
നമ്മെനോക്കി
നിർവ്വികാരനായി……നിരാലംബനായി……
Generated from archived content: poem1_oct3_08.html Author: muyyam_rajan
Click this button or press Ctrl+G to toggle between Malayalam and English