കറന്റ് കമ്പി വലിക്കാന്‍ മരം മുറിച്ചാല്‍ നഷ്ടപരിഹാരവും പലിശയും കിട്ടും

കേരളീയരുടെ പൊതുവെയുള്ള ഒരു സ്വഭാവമാണ് അവരവരുടെ പേരിലുള്ളതും കരം കൊടുക്കുന്നതുമായ വസ്തുവിന്റെ നാലതിരുകളും ബന്തവസ്സ് ചെയ്യുക എന്നുള്ളത്. ചിലര്‍ അതിന് ചുറ്റുമതില്‍ കെട്ടും. മറ്റു ചിലര്‍ വേലിക്കല്ലു നാട്ടി മുള്ളുവേലി കെട്ടും. ഇതൊന്നുമല്ലെങ്കില്‍ കൈത ഒരു ലൈനിലൂടെ വെച്ചു പിടിപ്പിക്കും. സര്‍വ്വെ റൂള്‍സ് പ്രകാരം പറമ്പിന്റെ തെക്കും കിഴക്കുമുള്ള അതിരുകളാണ് പുരയിടത്തിന്റെ ഉടമക്ക് അവകാശപെട്ടത്. അവിടം കാടു പിടിച്ചു കിടന്നാല്‍ ഉടമ ആ കാടു വെട്ടി സര്‍വ്വേക്ക് അളക്കാന്‍ തരപ്പെടുത്താതിരുന്നാല്‍ ആ ചെലവ് സര്‍ക്കാര്‍ ചെയ്തിട്ട് അതിരിന് വടക്കു വശവും പടിഞ്ഞാറുമുള്ള പറമ്പുടമയോട് ഈടാക്കും എന്നതാണ് ചട്ടം. അപ്രകാരം അതിര്‍ പിടിക്കുന്നതിനുള്ളില്‍ കഴിയുന്നതും അയല്‍ക്കാരന്റെ വസ്തുവിനോടോ വഴിയുടേയോ റോഡിന്റേയോ ഏറ്റവും ആടുപ്പിച്ച് തേക്കിന്‍ തയ്യ് നട്ടു പിടിപ്പിക്കും. ഭാവിയില്‍ സന്തതി പരമ്പരക്ക് സമ്പത്തുണ്ടാക്കി കൊടുക്കാനുള്ള ഉന്നത്തിലാണ്. നല്ല വളക്കുറുള്ള മണ്ണില്‍ തേക്ക് പെട്ടന്ന് ഇല വീശി ശാഖകളായി വളരും. അപ്പോഴുണ്ടാകുന്ന ഒരു പ്രശ്നമാണ് മുകളില്‍ കൂടി വലിച്ചിട്ടുള്ള കറന്റ് കമ്പി. കമ്പ്യൂട്ടറും കടന്ന് ലാപ്ടോപ്പിലെത്തിയിയിരിക്കുന്ന കാലമാണ് ചമ്പല്‍ നദിക്ക് കുറുകെ ഡാം പണിത ഭീമാകാരമായ വൈദ്യുതോത്പാദന കേന്ദ്രമാണ് രാജസ്ഥാനിലെ കോട്ട . അവിടെ നിന്ന് 600 കിലോമീറ്റര്‍ അകലെ ഡല്‍ഹിയില്‍ കറന്റ് എത്തിക്കുന്നു. നാലേകാല്‍ രൂപ യൂണിറ്റിന് വില . വഴിമുട്ടിയവനാണെങ്കിലും അല്ലെങ്കിലും നമ്മളില്‍ പലരും വളര്‍ത്തുന്ന തേക്കിലെ മേലോട്ടുള്ള തായ്ത്തടി തന്നെ വിദ്യുച്ഛക്തി വകുപ്പുകാര്‍ വെട്ടി മുറിക്കുമ്പോള്‍ ആര്‍ക്കും ഒരങ്കലാപ്പുണ്ടാകും. പുരയിടത്തിന്റെ ഈടിക്ക് കൊണ്ടുപോയി തേക്കു വച്ചപ്പോള്‍ അതിന്റെ വെട്ടിക്കളയല്‍ നമ്മളോ ബന്ധുക്കളോ ചിന്തിച്ചില്ല എന്നതാണ് വ്യസനഹേതു. കറന്റ് കമ്പി വലിക്കാന്‍ , റ്റച്ചിംഗ് വെട്ടിക്കളയാന്‍ വരുന്നവര്‍ മുറിക്കുന്ന മരത്തിന് നഷ്ടപരിഹാരം തരും. ആ ദേഹണ്ഡ തുകക്ക് മരം മുറിക്കുന്ന തീയതി മുതല്‍ പലിശയും തരും. മരം മുറിച്ച് തീയതി ഏതെന്നത് വ്യക്തമായ കാര്യമാണ് . അന്നു മുതല്‍ പലിശ കിട്ടും ഓണറബിള്‍ ജസ്റ്റിസ് ആര്‍ ഭാസ്ക്കരന്‍ വിധിച്ചു. പലിശയുടെ റേറ്റ് അതു കണക്കാക്കുന്ന കാലത്ത് നിലവിലുള്ള റേറ്റായിരിക്കും.

Generated from archived content: niyamam9.html Author: muttathu_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here