വൃദ്ധജനം റോഡില്‍ മരിക്കുന്നത് ഒഴിവാക്കാനായി.

സൂര്യോദയത്തിലെ ഊര്‍ജ്ജം സ്വീകരിച്ചു കൊണ്ടോ, സായാഹ്നത്തിലോ ഇരുകൈകളും വീശിക്കൊണ്ടോ വേഗത്തില്‍ നടക്കാന്‍ പല ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട് .പക്ഷെ, അപ്രകാരം നടക്കാനെവിടെ ഇറങ്ങും? വണ്ടി ഓടുന്ന റോഡേ നടക്കാമെന്നു വച്ചാലോ? വാഹനം ഭയപ്പെടുത്തും. അല്ലെങ്കിലിടിച്ചതു തന്നെ. അതിനു കാരണം, വാഹനങ്ങള്‍ മെയിന്‍ റോഡിലോ ഗതാഗതക്കുരുക്കുള്ളിടത്തോ പാര്‍ക്കു ചെയ്യുന്നതു സംബന്ധിച്ചുള്ള മാര്‍ഗരേഖകള്‍ പാലിക്കുന്നില്ല എന്നുള്ളതാണ് . 1989 – ലെ റൂള്‍സ് ഓഫ് റോഡ് റഗുലേഷന്‍ റൂള്‍ 15 (2) ആണ് പ്രസക്തമായ ചട്ടം. ഓണറബിള്‍ ജസ്റ്റിസ് സി. എന്‍ രാമചന്ദ്രന്‍ നായര്‍ 17.9.2008 -ല്‍ ഉത്തരവായി, ട്രാഫിക്ക് പോലീസിനോടോ, മോട്ടോര്‍ വാഹനവകുപ്പിനോടോ ദേശീയപാതകളിലോ മറ്റു ഹൈവേകളിലോ പ്രധാന റോഡുകളിലോ പകലോ രാത്രിയോ ഭേദമന്യേ നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുത്തു നീക്കം ചെയ്യാന്‍ സര്‍ക്കാരിനോടു കല്‍പ്പിക്കുന്നു. ഭീമമായ തുക പിഴയായി വസൂലാ‍ക്കിയിട്ടേ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ പാടുള്ളു എന്നു ചട്ടമുണ്ടാക്കണം. പുറമെ നിയമാനുസരണം കുറ്റക്കാരുടെ പേരില്‍ കേസും രജിസ്റ്റര്‍ ചാര്‍ജ് ചെയ്യണം. റോഡപകടം ഒഴിവാക്കാനായി മറ്റു വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കു മനസിലാകത്തക്കവണ്ണം ഗുഡ്സ് വണ്ടികളും ഭീമാകാരങ്ങളായ കണ്ടയിനര്‍ ലോറികളും നിരത്തില്‍ കൂടെ ഓടിക്കുമ്പോഴും മറ്റും, ഇന്‍ഡിക്കേറ്റര്‍, റിഫ്ലക്ഷന്‍ ലൈറ്റ് ഇവ രാവും പകലും ഓണാക്കിയിരിക്കുന്നത് ഉറപ്പാക്കുന്നതിലേക്ക് ബന്ധപ്പെട്ടവരോട് സര്‍ക്കാര്‍ കല്‍പ്പന പുറപ്പെടുവിക്കണം. വളരെ വലിയ കണ്ടയിനര്‍ ട്രക്കുകള്‍ ഏതൊക്കെ റോഡുകളില്‍ ഓടാനനുവദിക്കണമെന്ന് സര്‍ക്കാര്‍ ‍തീരുമാനിക്കണം. ആളെ കയറ്റാനാണ് പല വാഹനങ്ങളും മത്സരിച്ചോടിക്കുന്നത്.

കുറെ വാഹനാപകടം ഇതു കാരണമാണ്. ബസ് ബെയിസ് കെട്ടി അതിനു പരിഹാരം കണ്ടെത്തണം. സ്റ്റേജ് കാര്യേജ് ഓപ്പറേഷന്‍ അനുവദിക്കുന്ന സംസ്ഥാന റോഡുകളില്‍ മുഴുവന്‍ ബസ് ബെയ്സ് രണ്ടാണ്ടിനകം കെട്ടാന്‍ സര്‍ക്കാരിനോട് കല്‍പ്പിക്കുന്നു. റോഡു ക്രോസിംഗുകളില്‍ രണ്ടാണ്ടിനകം സീബ്രാമാര്‍ക്കോടു കൂടി ഹമ്പുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചിരിക്കണം. കാലക്രമേണ, റോഡിറമ്പുകളില്‍ സര്‍ക്കാര്‍ പാര്‍ക്കിംഗ് സ്പെയിസ് നിര്‍മ്മിക്കേണ്ടതാണ്. ഈ കല്‍പ്പനകള്‍ സര്‍ക്കാര്‍ സ്വീകരിച്ചു നടപ്പാക്കിയിരുന്നെങ്കില്‍ കേരളത്തില്‍ ഒരു ദിവസം 14 മലയാളികള്‍ വണ്ടിയപകടത്തില്‍ മരിക്കുകയില്ലായിരുന്നു. പലര്‍ക്കും അംഗഭംഗം സംഭവിക്കുകയില്ലായിരുന്നു. സീനിയര്‍ സിറ്റിസണ്‍ കുറെ നാള്‍ കൂടെ ജീവിച്ചേനെ.

Generated from archived content: niyamam8.html Author: muttathu_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here