പൊതുസ്ഥലങ്ങളില്‍ പുകവലിക്കരുത് എന്നത് ജുഡീഷ്യല്‍ ആക്ടിവിസത്തിലൂടെ , ഒരു കേരളാ ഹൈക്കോടതിവിധിയിലൂടെ , ഇന്ത്യയിലാദ്യം നടപ്പാക്കിയത് ജസ്റ്റിസ് കെ. നാരായണക്കുറുപ്പായിരുന്നു. വിമാനം ഏതു വിമാനത്താവളത്തിലിറങ്ങുന്നുവോ ആ രാജ്യത്തെ പൗരത്വമാണ് വിമാനയാത്രക്കിടെ പിറക്കുന്ന ശിശുവിനു കിട്ടുന്നത് . അതുപോലെ , പുകവലിക്കാരന്‍ അന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയാലുടന്‍ പുകവലി സംബന്ധിച്ചുള്ള കേരളാ ഹൈക്കോടതി വിധി ബാധകമാകുമായിരുന്നു. പിന്നീട് 2004 – ല്‍ പാര്‍ലമെന്റ് അതു സംബന്ധിച്ചു നിയമം പാസ്സാക്കി. ഇപ്പോഴത്തെ ചട്ടം ചുരുക്കത്തില്‍ ഇപ്രകാരമാണ്.
ഹോട്ടല്‍ – ഭോജന ശാല , എന്നതിനര്‍ഥം ഒരു കെട്ടിടമോ അതിന്റെ ഭാഗമോ, അവിടെ കിടപ്പിട സൗകര്യത്തോടു കൂടിയോ തല്‍ സംബന്ധമായ സേവനങ്ങളോടു കൂടിയോ , പണമോ മറ്റോ പ്രതിഫലമായി പറ്റി തരപ്പെടുത്തിയിട്ടുള്ള ഇടമെന്നാണ്; അതില്‍ ബോര്‍ഡിംഗും അതിഥി മന്ദിരവും ഉള്‍പ്പെടും.
റസ്റ്റാറന്റ്- എന്നതിനര്‍ഥം പൊതുജനത്തിനു പ്രവേശനാനുമതിയുള്ളയിടവും അവിടെ ഏതെങ്കിലും ആഹാരപദാര്‍ത്ഥമോ പാനീയമോ അവിടെ വച്ചു കഴിക്കുന്നതിനായി ഏതൊരാളും ബിസിനസായോ പണമോ മറ്റോ പ്രതിഫലമായി പറ്റുന്ന ഇടമാണ്; അതില്‍ ചുറ്റുമുള്ള തുറന്ന സ്ഥലവും ഉള്‍പ്പെടും. – അതായത് റിഫ്രഷ്മെന്റ് ഇടം , ബാങ്ക്വറ്റ് ഹാള്‍, ഗാനനൃത്ത ശാല , ക്യാന്റീന്‍, പബ്, മദ്യശാല, എയര്‍ പോര്‍ട്ട് ലോഞ്ച് തുടങ്ങിയ ഇടവും ഉള്‍പ്പെടും.
തുറസ്സായ ഇടം – എന്നതില്‍ സന്ദര്‍ശകരെത്തുന്ന തുറസായ ഇടം, ഓഡിറ്റോറിയം , സ്റ്റേഡിയം , റയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റോപ്, ബസ്സ്റ്റാന്‍ഡ് ഇവയും ഉള്‍പ്പെടും.
പൊതുസ്ഥലം – എന്നതിന്റെ അര്‍ത്ഥം പണിസ്ഥലങ്ങള്‍ , അങ്ങാടിക്കട, സിനിമാശാല ഇവയും ഉള്‍പ്പെടുന്നു. പുകവലി ഇടം അല്ലെങ്കില്‍ സ്പെയ്സ് എന്നതിനര്‍ഥം – പ്രത്യേകം വെന്റിലേറ്റിട്ട പുകവലി മുറി എന്നാണ്. പ്രത്യേകം തിരിച്ച് അതിനു ചുറ്റിലും ഉയര്‍ത്തി കെട്ടിത്തിരിച്ചിരിക്കണം. തനിയെ അടയുന്ന കതക് അതിനുണ്ടായിരിക്കണം. ആ കതകുകള്‍ എപ്പോഴും അടച്ചിട്ട നിലയിലായിരിക്കണം. വായു ഒഴുകിപ്പോകാന്‍ ഏര്‍പ്പാടുണ്ടായിരിക്കണം. കെട്ടിടത്തിന്റെ മറ്റുഭാഗങ്ങളുമായി അവിടെ ന്യൂനമര്‍ദ്ദസംവിധാനം ഉണ്ടായിരിക്കണം ഉടമസ്ഥനോ, പ്രൊപ്രൈറ്ററോ, മാനേജരോ , സൂപ്പര്‍വൈസറോ , പൊതുഇടത്തിന്റെ ഇന്‍ ചാര്‍ജോ ഉറപ്പാക്കിയിരിക്കേണ്ടവ എന്തെന്നാല്‍ – തന്റെ അധീനതയിലുള്ള പൊതുസ്ഥലത്ത് ആരും പുകവലിക്കരുത് ; പൊതുസ്ഥലത്തിന്റെ പ്രവേശന വാതുക്കല്‍ അല്ലെങ്കില്‍ ഓരോ നിലയിലേയും വാതിലുകളിലും ഗോവണിയിലും ലിഫ്റ്റിലും പ്രധാനസ്ഥലത്ത് നിരോധന ബോര്‍ഡു എഴുതി വച്ചിരിക്കണം.
ആഷ്ട്രേ , തീപ്പട്ടി, ലൈറ്ററുകള്‍ തുടങ്ങി പുകവലിക്കുതകുന്നവ ഒന്നും അവിടെ വച്ചേക്കരുത്. ഉടമസ്ഥനോ, പ്രൊപ്രൈറ്ററോ, മാനേജരോ, സൂപ്പര്‍വൈസറോ, പൊതു ഇടത്തിന്റെ ഇന്‍ ചാര്‍ജോ ഉറപ്പാക്കിയിരിക്കേണ്ടത്, – ചട്ടം ലംഘിച്ചു പുകവലിച്ചു എന്ന കുറ്റം ചെയ്താല്‍ ആര്‍ക്കാണോ പരാതി നല്‍കേണ്ടത്, അയാളുടെ പേരും കാണിച്ച് നോട്ടീസ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കണം. റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കാതിരുന്നാല്‍ പരാതി സ്വീകരിക്കേണ്ടതായ ആള്‍ കുടുങ്ങും – അയാള്‍ പിഴ ഒടുക്കേണ്ടി വരും എന്നറിയുക.
വിമാനത്താവളത്തില്‍ ഹോട്ടലില്‍ മുപ്പതോ അതിലധികം മുറികളോ , അത്രയും ആളുകള്‍ക്കിരിക്കാനുള്ള സൗകര്യമോ ഉള്ളപ്പോള്‍ എയര്‍പോര്‍ട്ട് മാനേജര്‍ നിശ്ചിത അളവിലും മറ്റും പുകവലിക്കുന്നിടം ഉണ്ടാക്കിയിരിക്കണം. അത് ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്തായിരിക്കരുത്. ആ സ്ഥലം ഇന്നതിനുള്ളത് ഇംഗ്ലീഷിലും ഒരു പ്രസക്ത ഇന്‍ഡ്യന്‍ ഭാഷയിലും എഴുതി വച്ചിരിക്കണം.
പുകവലിയിടം – അതിനു മാത്രമേ ഉപയോഗപ്പെടുത്താവൂ. വെന്റിലേറ്ററിട്ട പുകവലി മുറി ഇടത്തില്‍ നിന്ന് പുക പുറത്തു വരരുത്. 60/30 സെ. മീ അളവുള്ള ബോര്‍ഡായിരിക്കണം വയ്ക്കേണ്ടത്. പുക കറുത്തും അതിനുപരി ചുവന്ന വെട്ടിക്കളയലും പടവും ബോര്‍ഡിലുണ്ടാകണം.
Generated from archived content: niyamam7.html Author: muttathu_sudhakaran
Click this button or press Ctrl+G to toggle between Malayalam and English