വിവാഹത്തിനു നിയമ സംരക്ഷണം കുടുംബകോടതിയില്‍ നിന്നു കിട്ടും

മരണശേഷം ഒരാള്‍ ഒരു കേസ്സിലും കുടുങ്ങുകയില്ല എന്നാണ് നമ്മള്‍ പൊതുവേ ധരിച്ചിരിക്കുന്നത്. അതിനൊരപവാദമാണ് കുടുംബകോടതിയില്‍ നിര്യാതനായ ആളിന്റെ കുടുംബ പെന്‍ഷന്‍ തനിക്കു കിട്ടണമെന്നും അത് മറ്റൊരു സ്ത്രീക്ക് കൊടുക്കരുതെന്നും ഉള്ള കോടതി ഉത്തരവിനായി കുടുംബകോടതിയില്‍ പരേതന്റെ വിവാഹമോചനത്തിന്റെ സാധുത ചോദ്യം ചെയ്യുമ്പോഴും കുടുംബകോടതിയുടെ പരിഗണനക്ക് എത്തുമ്പോഴുമാണതുമുണ്ടാകുന്നത്.

22. 3. 1978 ലാണ് ബാലകൃഷ്ണപിള്ള വിവാഹിതനായത് . ഭാര്യ സരളാദേവി അവര്‍ക്കു പിറന്ന മകനാണ് അനൂപ് . സ്കൂള്‍ ഹെഡ് മാസ്റ്ററായിരുന്ന പിള്ള 2003 – ല്‍ പെന്‍ഷന്‍ പറ്റി. 2005 ല്‍ മരിച്ചു അവകാശിക്ക് കുടുംബ പെന്‍ഷന്‍ അര്‍ഹത ഉണ്ട്. തര്‍ക്കം ഉന്നയിച്ച ശ്യാമളാ ദേവിയെ വിലക്കണം എന്നാവശ്യപ്പെട്ട് സരളാദേവിയും മകനും കുടുംബകോടതിയില്‍ 50 രൂപ കോര്‍ട്ടു ഫീസടച്ച് ഹര്‍ജി ബോധിപ്പിച്ചു. എതൃ കക്ഷിയാക്കി കാണിച്ചത് ശ്യാമളാദേവിയെ മാത്രമാണ്. ശ്യാമളാ ദേവി തര്‍ക്കിച്ചു. കരയോഗരേഖ പ്രകാരം ശ്യാമളാ ദേവിയെ പിള്ള കരക്കാരറിഞ്ഞു കല്യാണം കഴിച്ചത് 25. 4. 1983 – ലായിരുന്നു .സരളാദേവിയും പിള്ളയും തമ്മില്‍ നടന്ന വിവാ‍ഹബന്ധം വേര്‍പെടുത്തിയ ശേഷമായിരുന്നു പിള്ള യുടെ 1983 -ലെ ശ്യാമളാ ദേവിയുമായുള്ള രണ്ടാം കല്യാണം. നോമിനി എന്ന നിലയില്‍ അവര്‍ പിള്ളയുടെ കുടുംബ പെന്‍ഷന്‍ കൈപറ്റി. അതിനാലാണ് പിള്ളയുടെ കുടുംബ പെന്‍ഷന്‍ തനിക്കുള്ളതാണെന്ന് സരളാദേവി അവകാശവാദം ഉന്നയിച്ചത്. ദമ്പതികളില്‍ ഒരാള്‍ മരിക്കുമ്പോള്‍ കുടുംബ പെന്‍ഷന്‍ ആര്‍ക്കാണ് എന്ന വസ്തുത , ദമ്പതികളിലൊരാളുടെ മരണശേഷം ഉള്ള കുടുംബകോടതിയിലെ ഹര്‍ജിയിലാണ് തീരുമാ‍നിക്കേണ്ടെതെന്ന് ജസ്റ്റിസ് പി. ആര്‍. രാമന്‍ തീരുമാനിച്ചു. പാവം, ബാലകൃഷണപിള്ളയറിഞ്ഞോ മരിച്ചാലും കളത്രം തന്നെ കേസില്‍ കുടുക്കുമെന്ന്? ഹര്‍ജിക്കാരി താമസിക്കുന്ന ജില്ലയിലെ കുടുംബകോടതിയിലാണ് അതിനുള്ള ഹര്‍ജി ബോധിപ്പിക്കേണ്ടത്. പെണ്ണുങ്ങള്‍ രണ്ടും കൂടി ശണ്ഠയിടുന്ന ഹര്‍ജിയില്‍ കുടുംബകക്ഷികളില്‍ ഒരാള്‍ മരിച്ചു പോയാലും അയാളില്‍ നിന്ന് ഉത്ഭുതമാകുന്ന തര്‍ക്കം അയാളുടെ ശാരീരിക സാന്നിധ്യമില്ലാതെ കുടുംബകോടതി തീരുമാനിക്കും ( ആത്മാവ്) കേസിലും കുടുങ്ങും.

വിവാഹിത പദവി നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ ഒരു പങ്കാളി മരിച്ചാലും കേസില്‍ കുടുക്കി കുടുംബ കോടതിക്കു വിധിയെഴുതാം. ദമ്പതികള്‍ ഇരുവരും മരിച്ചശേഷവും അവരുടെ മൈനര്‍ ശിശുവിന്റെ രക്ഷകര്‍ത്താവ് ആരായിരിക്കണമെന്നും അപ്പൂപ്പനോ, അമ്മൂമ്മയോ എന്നൊക്കെയുള്ള കാര്യവും തര്‍ക്കമായാല്‍ മരിച്ചു പോയവരും കേസില്‍ കുടുങ്ങും മെയ്യാഭരണവും പണവും കല്യാണനാളില്‍ നല്‍കിയതു സംബന്ധിച്ചുള്ള തര്‍ക്കവും കുടുംബകോടതി തന്നെ തീരുമാനിക്കും.

Generated from archived content: niyamam4.html Author: muttathu_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here