വാടകക്കാരനെ എപ്പോള്‍ ഒഴിപ്പിച്ചു പുറത്താക്കാം

വാടകക്കാരനെ ഒഴിപ്പിക്കുന്നതിനുള്ള കേസ്സില്‍ അപ്പീല്‍ തീര്‍ച്ച ചെയ്യുകയും വാടക്കാരന്‍ ഒഴിയാനായി തീയതി നിശ്ചയിക്കുകയും ചെയ്തു. അപ്രകാരം കോടതി അനുവദിച്ച ദിവസം കഴിഞ്ഞ ശേഷവും വാടകസ്ഥലത്ത് വാടകക്കാരന്‍ ചടഞ്ഞു കൂടിയാല്‍ പോലീസ് ബലം പ്രയോഗിച്ച് വാടകക്കാരനെ പുറത്താക്കിയിരിക്കും എന്ന് സുപ്രീല്‍ കോടതി ഉത്തരവായി

ശര്‍മ്മയെ വാടകക്കു താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും ഒഴിവാക്കാനായി വാടക നിയന്ത്രണ നിയമം അനുസരിച്ചുണ്ടായ അന്തിമ ഉത്തരവിന്റെ വിശദീകരണം തേടി ഫയല്‍ ചെയ്ത ഹര്‍ജിയിന്‍മേലാണ് ഇപ്രകാരം ഉത്തരവ് ഉണ്ടായത് . അപ്രകാരമാകുമ്പോള്‍ ഒഴിപ്പിക്കാനായി പ്രത്യേകം നടപടി ആരംഭിക്കേണ്ടതായ സന്ദര്‍ഭം ഉണ്ടാവുകയില്ല.

അപ്പീലില്‍ തീര്‍പ്പു കല്‍പ്പിച്ചപ്പോള്‍ ഒഴിയാനുള്ള സമയം 31. 8. 2011 വരെ നല്‍കി. പക്ഷെ അപ്രകാരം ഒഴിഞ്ഞില്ലെങ്കില്‍ പോലീസ് നടപടിയിലൂടെ വാടകക്കാരനെ ഇറക്കി വിടും. ഇത് ഒരു പൊതു കല്‍പ്പനയാണ്. ഒഴിഞ്ഞു കൊടുക്കാനുള്ള സമയം നീട്ടണമെങ്കില്‍ കോടതി മുമ്പാകെ നേരത്തെ തന്നെ അതിലേക്കുള്ള അപേക്ഷ ബോധിപ്പിച്ചിരിക്കണമായിരുന്നു.

Generated from archived content: niyamam37.html Author: muttathu_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here