കുഞ്ഞുമോളുടെ ഭര്‍ത്താവിന്റെ അമ്മയാണ് റജീന. റജീനയുടെ ഇളയമകനാണ് സെബാസ്റ്റ്യന്‍ അയാള്‍ക്ക് വിവാഹസമ്മാനമായി ഒരു ലക്ഷം രൂപയും കിട്ടി. റജീന ടീച്ചര്‍ക്ക് മറ്റു രണ്ടുപുത്രന്മാരുണ്ട്. സെബാസ്റ്റ്യനു ബുദ്ധിഭ്രമം ഉണ്ടായി. കുറെകഴിഞ്ഞ് ടീച്ചര്‍ മരുമകള്‍ക്കും കുഞ്ഞിനും ചെലവിനു ഒന്നും കൊടുക്കാതായി. പിന്നീടൊരിക്കല്‍ വക്കീല്‍ നോട്ടീസു കിട്ടി. വീട്ടില്‍ നിന്നും കുഞ്ഞുമോള്‍ ഇറങ്ങിക്കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്. അതിനു മറുപടിയായി താനും കൊച്ചും വഴിയാധാരമാകുമെന്ന് വിവരം നല്‍കി. പിന്നീട് കോടതിയില്‍ കേസ്സായി.
മരുമകളേയും കുട്ടിയേയും വീട്ടില്‍ നിന്ന് ഇറക്കി വിടണം എന്നതാണ് ആവശ്യം. കുഞ്ഞുമോള്‍ക്കും കുട്ടിക്കും പാര്‍പ്പിടവും ചെലവ് കാശും കിട്ടണമെന്നത് മറന്നു. നിയമം അനുശാസിക്കുന്നത് ഒരു കൃസ്ത്യാനിപ്പെണ്ണിനു ഭര്‍ത്താവില്‍ നിന്നും ചെലവിനു കിട്ടാന്‍ അര്‍ഹത ഉണ്ടെന്നാണ്. പക്ഷെ അത് സംബന്ധിച്ച് ഒരു ചട്ടം ഉണ്ടാക്കിയിട്ടില്ല. എന്നിരിക്കിലും സമുചിത സാഹചര്യത്തില്‍ സംര ക്ഷണച്ചിലവ് ക്രിസ്ത്യന്‍ ഭാര്യക്ക് അനുവദിക്കാന്‍ കോടതിക്കു ചുമതലയും അധികാരവും ഉണ്ട്.
ക്രിമിനല്‍ പ്രകാരം ക്രിസ്ത്യാനിയും പെമ്പിളക്ക് ചെലവിനു കൊടുക്കണം. അപ്രകാരം നോക്കുമ്പോള്‍ സാഹചര്യം മൂലം വേറെ താമസിക്കുകയാണെങ്കിലും ക്രിസ്ത്യന്‍ സ്ത്രീക്കു ഭര്‍ത്താവ് ചെലവിനു കൊടുക്കണം. സാമ്പത്തിക കാര്യങ്ങളില്‍ വനിത രണ്ടാം തരക്കാരി ആയിരുന്നതിനാലാണ് കുടുംബന്ധനിയമങ്ങളില്‍ ഭാര്യക്കു ചെലവിനു കൊടുക്കണം എന്നു വ്യവ്സ്ഥ ചെയ്തിരിക്കുന്നത്. സ്ത്രീയുടെ പ്രാഥമിക കടമ ഭാര്യയും അമ്മയുമായിരിക്കുക എന്നതായിരുന്നു. വീട്ടുപണി ചെയ്യുന്നതിനുള്ള ഭാര്യയുടെ വരവ് വീട്ടിലെ വരവായി കണക്കു കൂട്ടിയിരുന്നില്ല. ഉദ്യോഗസ്ഥകള്‍ക്ക് അവരുടെ ശമ്പള വരവില്‍ പോലും നിയന്ത്രണം പരിമിതമായേ നടപ്പിലുള്ളു. അക്കാരണത്താല്‍ ഭര്‍തൃഗൃഹം വിട്ടു വരുന്ന സ്ത്രീ കാശില്ലാത്തവളായിരിക്കും. കുട്ടികളുടെ ഭാരവും അവളില്‍ തന്നെ
ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള വനിതാ സംരക്ഷണ ആക്ട് 2005 പ്രകാരം താമസിക്കാനൊരിടം വനിതക്ക് ഇപ്പോള്‍ ഉറപ്പാക്കിയിട്ടുണ്ട്.
ഭാര്യയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഓടിച്ചു കളയാന്‍ പറ്റുകയില്ല. വീട്ടിലെ കസേരയും കട്ടിലുമെടുത്ത് റോഡിലെറിയാവുന്നതു പോലെ കൈകാര്യം ചെയ്യാനുള്ളതല്ല കൃസ്ത്യന്‍ ഭാര്യ.
വൃദ്ധരായ അച്ഛനമ്മമാരേയും നല്ലവളായ ഭാര്യയേയും കുട്ടിയേയും നൂറു തെറ്റുകളായാലും അവ ചെയ്തിട്ട് സംരക്ഷിക്കണം എന്നാണ് കൗടല്യന്‍ എന്ന അര്‍ത്ഥശാസ്ത്രഞ്ജന്‍ പറയുന്നത്.
ഭര്‍ത്താവിനു വയ്യാതായി എന്ന് പറഞ്ഞ് പത്നിയെ അനാഥായായി വീട്ടില്‍ നിന്നിറക്കാന്‍ ഭര്‍തൃമാതാവിനാവില്ല അതനുചിതമാണ്. കുഞ്ഞുമോള്‍ക്ക് ഒരു വരവും ഇല്ല. കുഞ്ഞിനെ നോക്കുകയും വേണം അവള്‍ ഭര്‍ത്താവിന്റെ അമ്മയുടെ വീട്ടില്‍ കുഞ്ഞുമൊത്ത് അവിടെ താമസിക്കുകയാണ്. തുടര്‍ന്ന് റജീന ടീച്ചറിന്റെ പേരിലുള്ള പറമ്പിലെ പുരയില്‍ അവര്‍ പാര്‍ക്കാന്‍ കോടതി വിധിച്ചു
Generated from archived content: niyamam36.html Author: muttathu_sudhakaran