ദേവസ്വം പറമ്പില്‍ മതിലുകെട്ടുന്നതില്‍ നിന്നും ദേവസ്വം ബോര്‍ഡിനെ തടയുന്നതിന്

ദേവസ്വം പറമ്പിന്റെ ഒരിടം വഴിനടക്കാര്‍ക്ക് തുറന്നു കിടക്കുകയായിരുന്നു എന്നതുകൊണ്ടു നടപ്പവകാശം കിട്ടുമോ?

ഒന്നാം അപ്പീല്‍ കോടതി പരിശോധിച്ചു. വാദിക്ക് 2 ആം നമ്പര്‍ വസ്തുവിലൂടെ പ്രാര്‍ത്ഥനയില്ലെങ്കിലും ദേവസ്വത്തിനു വഴി അടയ്ക്കാനോ വഴിയുടെ വീതി കുറയ്ക്കാനോ അവ‍കാശം കിട്ടുമോ? വളരെക്കാലം വഴി നടന്നു എന്നത് ദേവസ്വം പറമ്പ് മതിലു കെട്ടി ബന്തവസ്സാക്കുന്നതിനു തടസമല്ല എന്ന് അപ്പീലില്‍ വിധിയായി.

ദേവസ്വം ബോര്‍ഡിനു വെളിംപറമ്പിലുള്ള അവകാശം വാദി നിഷേധിക്കുന്നില്ല. അപ്പോള്‍‍ ആ വെളിയിടത്ത് അമ്പലക്കാര്‍ക്കുള്ള അവകാശം ദേവസ്വം ബോര്‍ഡ് തെളിയിക്കേണ്ടതില്ല എന്ന് കോടതി വിലയിരുത്തി. 2 ആം നമ്പര്‍ വസ്തുവിലുടെ എന്തെങ്കിലും അവകാശം‍ നേടി എടുത്തതായി വാദി പ്രസ്താവിക്കുന്നില്ല. പറമ്പില്‍ ഉടമസ്ഥാവകാശം ഉള്ളയാള്‍ക്ക് തോന്നിയത് പോലെ വസ്തു ഉപയോഗിക്കാമോ എന്ന കാര്യം ഒന്നാം അപ്പീലില്‍ പരിശോധിച്ചില്ല.

അമ്പലപ്പറമ്പ് ഒരു വെളിംപ്രദേശമാണ് എന്ന വസ്തുത അയല്‍ക്കാര്‍ക്ക് വിട്ടു തുറന്നു കിടക്കുന്നിടത്തു കൂടെ പോക്കുവരത്ത് നടത്താമെന്നുള്ള കാര്യം അത് എന്നെങ്കിലും യാത്രാവകാശം ജനിപ്പിക്കുമോ എന്നുള്ളത് കീഴ്ക്കോടതികള്‍ പരിശോധിച്ചില്ല. അവകാശവഴിയാണോ വേലിക്കെട്ടില്ലാതെ കിടന്ന പറമ്പിലൂടെ വാദി നടന്നത് എന്നതും കോടതി പരിഗണിച്ചില്ല. അപ്രകാരമുള്ള ഉപയോഗം വേലിക്കെട്ടു തടയാന്‍ കാരണമാകില്ല. വഴി തടയല്‍ നിരോധനവും അനുവദനീയമല്ല. വസ്തു ഉടമ വേലികെട്ടരുത് എന്നു പറയുന്നത് ഉചിതമല്ല. വഴി നടപ്പിനുള്ള അവകാശം പൂര്‍ത്തീകരിക്കാതെ വഴി തടയരുത് എന്ന നിരോധന കല്‍പ്പന കോടതി അനുവദിച്ചു കൂടായിരുന്നു എന്നു കണ്ട് സകാരണം, ഓണറബിള്‍ ജസ്റ്റിസ് പി എസ് ഗോപി നാഥന്‍ അന്യായം തള്ളി വിധിച്ചു .

Generated from archived content: niyamam34.html Author: muttathu_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English