ഒരാള്‍ പ്രായപൂര്‍ത്തിയായിക്കഴിഞ്ഞ് അയാളുടെ ഭൂസ്വത്ത് അയാള്‍ മൈനര്‍ പയ്യനായിരിക്കെ രക്ഷകര്‍ത്താവ് എന്ന നിലയില്‍ വിറ്റ് പ്രതിഫലം പറ്റിയത് വസ്തു വില്‍ക്കാന്‍ അധികാരം ഉണ്ടായിരുന്നതുകൊണ്ടായിരുന്നു എന്നും ആ വില്പ്പന ഉത്തമ വിശ്വാസത്തോടു കൂടിയായിരുന്നു എന്നും വസ്തു ആധാരമെഴുതി വാങ്ങിയ ആള്‍ തെളിയിച്ചിരിക്കണം.
നിയമപ്രകാരമുള്ള അവകാശം സംബന്ധിച്ചോ നിലവിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിയമസം രക്ഷണം ലഭിക്കുന്നതിനോ ആവശ്യമായ കോടതി വിധി തേടിക്കൊണ്ട് കോടതിയെ സമീപിക്കുന്നയാളാണ് അനുകൂലമായ വിധി കിട്ടുന്നതിന് ആവശ്യമായ തെളിവ് ഹാജറാക്കാന്‍ ചുമതലപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും ഒരു വസ്തുത നിലവിലുണ്ടെന്ന് തെളിയിക്കേണ്ടത് അപ്രകാരം വിധിക്ക് ആവശ്യപ്പെടുന്നയാളുടെ ബാധ്യതയാണ്. ആ തെളിവു ഭാരം പൂര്‍ത്തീകരിക്കുമ്പോഴേ കേസ്സിലെ എതിരാളി തന്റെ തര്‍ക്കം തെളിയിക്കേണ്ടതുള്ളു.
രംഗമ്മാള്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടിയായിരുന്ന കാലത്ത് അവളുടെ അമ്മാവന്‍ കുമാരന്‍ പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താവ് എന്ന നിലയില്‍ ആ കുട്ടിയുടെ മരിച്ചു പോയ അമ്മയുടെ കടബാധ്യത തീര്‍ക്കാനായി അവളുടെ വീതം വസ്തു വിറ്റ് വിലയാധാരം എഴുതി. 31 വര്‍ഷങ്ങള്‍ക്കു ശേഷം ആ വിലയാധാരം ചോദ്യം ചെയ്തു കൊണ്ട് ഒരു ഭാഗ കേസ്സ് ഉണ്ടായി.
വിലയാധാരം എഴുതുന്ന കാലത്ത് പ്രായപൂര്‍ത്തിയാകാതിരിക്കുന്ന രംഗമ്മാളുടെ വീത വസ്തു വിലയെഴുതികൊടുത്ത് അവളുടെ അമ്മായുടെ കടബാധ്യത തീര്‍ക്കാനായിരുന്നു എന്ന് തെളിയിക്കേണ്ടത് വിലയാധാരത്തിന്റെ സാധുത ചോദ്യം ചെയ്തു കൊണ്ടുളള കേസ്സില്‍ വസ്തു വിലക്കു വാങ്ങിയ ആളിന്റെ ചുമതല ആകുന്നു എന്നും രക്ഷകര്‍ത്താവിന് മൈനറിന്റെ വസ്തു വില്‍ക്കാനവകാശം ഉണ്ടായിരുന്നു എന്നും ഉത്തമ വിശ്വാസമുള്ള വസ്തു വില്പ്പന ആയിരുന്നു എന്നും തെളിയിക്കേണ്ടത് ആ വിലയാധാരത്തില്‍ പെട്ട വസ്തു വിലക്കു വാങ്ങിയ ആളുടെ ചുമതല ആകുന്നു എന്ന് സുപ്രീംകോടതി വിധിച്ചു.
Generated from archived content: niyamam33.html Author: muttathu_sudhakaran