പൊന്നും വില എന്നു നിങ്ങള്‍ കേട്ടിരിക്കും അതിന്റെ അര്‍ത്ഥം ഭൂവുടമകള്‍ക്ക് നിര്‍ബന്ധിതമായ പൊതു ആവശ്യത്തിന് സ്ഥലം സര്‍ക്കാര്‍ എടുക്കുമ്പോള്‍ നല്‍കുന്ന നഷ്ടപരിഹാര തുക എന്നാണ്. ആ സംഖ്യ ചട്ടപ്രകാരം നിര്‍ണ്ണയിക്കുന്നത് സര്‍ക്കാരാണ്.
സംഖ്യ കുറഞ്ഞു പോയി എന്ന് ഭൂവുടമയ്ക്കു തോന്നിയാല്‍ അഡ്വേക്കറ്റിനെ കണ്ട് വക്കാലത്ത് കൊടുത്ത് ആരംഭം മുതലേ യഥാസമയം ആക്ഷേപം കൊടുക്കുക മുതലായ നൂലാമാലകള്‍ ഉണ്ട്. ആ സമയം പിഴവു പറ്റിയാല്‍ സംഖ്യ വര്‍ദ്ധിപ്പിച്ചു കിട്ടുന്ന കാര്യം പ്രയാസമായിരിക്കും. സംഖ്യ നിര്‍ണ്ണയിക്കുന്ന നേരത്ത് ഉദാസീനരായിരിക്കുന്നവരുടെ ഭൂമി ഏറ്റെടുക്കും. നിശ്ചയിച്ച സംഖ്യ സഹിതം ഒരു കെട്ട് കേസ് പേപ്പറുകള്‍ ബന്ധപ്പെട്ട കോടതിക്ക് പൊന്നും വില ഓഫീസില്‍ നിന്ന് അയച്ചു കൊടുക്കും. ഇതവിടെ നോട്ടീസയക്കപ്പെടാതെ, ഭൂമി പൊതു താത്പര്യത്തിനു പോയതു പോലെ കാലങ്ങളിലേക്ക് കെട്ടി കിടക്കും. പൊന്നും വില കേസ്സുകളുടെ എണ്ണം ഇത്ര എന്ന് കണക്കും പൊയ്ക്കൊണ്ടിരിക്കും. മോട്ടോര്‍ വാഹനങ്ങളുടെ വര്‍ദ്ധനവിനൊപ്പം റോഡിനു വീതി കൂട്ടേണ്ടത് വാഹനാപകടം ഒഴിവാക്കേണ്ടതിലേക്ക് ആവശ്യമാണ്. അപ്പോള്‍ നിങ്ങളുടേയോ ബന്ധുവിന്റെയോ കാര്യത്തില്‍ ഇന്ന് പൊന്നും വില നടപടി എപ്പോഴും ഉണ്ടായെന്നിരിക്കും.
ദീര്‍ഘകാലം കോടതിയില്‍ കെട്ടിക്കിടന്നതിനു ശേഷം സംഖ്യ സര്‍ക്കാര്‍ കെട്ടി വച്ചതാണെങ്കില്‍ ഭൂവുടമ വിധി നടത്തു നടപടിക്കിടെ മരിച്ചു പോയാലും പിന്‍തുടര്‍ച്ചാവകാശികള്‍ക്ക് പ്രത്യേകം ധനവ്യയവും സമയവും കളഞ്ഞ് പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടി ഫിക്കറ്റ് കൂടാതെ പൊന്നും വില സംഖ്യ വാങ്ങി വാര്‍ദ്ധ്യകാലത്തെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാം എന്നറിയുക.
അതിലേക്ക് മരിച്ചയാളിന്റെ കടക്കാരനെതിരെ വിധി നടത്തു നടപടി ആവശ്യമാണോ?
പൊന്നും വില സംഖ്യ കോടതിയില്‍ കെട്ടിവച്ചിട്ടില്ലെങ്കില്‍ പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ നിന്നു കിട്ടാതെ വിധി നടത്തു നടപടി ഒക്കുകയില്ല. പൊന്നും വില കോടതിയില്‍ കെട്ടി വച്ചിട്ടുണ്ടെങ്കിലോ പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിനു വേണ്ടി മരിച്ചു പോയ ഭൂവുടമയുടെ അവകാശികള്‍ കോടതി കയറി പണവും ചെലവ് ചെയ്ത് സമയം കളയേണ്ടതില്ല. അവകാശികള്‍ക്ക് കോടതിയില്‍ അപേക്ഷ കൊടുത്ത് കെട്ടി വച്ച് തുക എത്രയും വേഗം വാങ്ങി കാര്യം കാണാം.
Generated from archived content: niyamam32.html Author: muttathu_sudhakaran
Click this button or press Ctrl+G to toggle between Malayalam and English