ദേശീയപാതയുടെ ഓരത്ത് ചോദിച്ച വില കൊടുത്തു വാങ്ങിയ ഭൂമിയില്‍ മനോഹരമായി പണിയിച്ച താമസപ്പുര നില്‍ക്കുന്ന കുറെഭാഗം റോഡിനു വീതി കൂട്ടാനായി പൊന്നും വിലയ്ക്ക് എടുക്കുന്നു എന്ന വാര്‍ത്ത വായിക്കുമ്പോള്‍ കണ്ണു നിറഞ്ഞുപോകും.
തല്‍സംബന്ധമായുള്ള അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലേ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യം പലപ്പോഴും അവതാളത്തിലാകും.
ദേശീയപാതയുടെ വികസനത്തിനായി വശങ്ങളിലുള്ള ഭൂമിയൊന്നും വിലയ്ക്കു എടുക്കുന്നതിലേക്കായി, കൈവശപ്പെടുത്തുന്നതിലേക്കുള്ള നോട്ടിസ് നല്‍കുക എന്നുള്ളതാണ്. ഒരു മുന്‍ ഉപാധിയായി നഷ്ടപരിഹാര തുക കെട്ടിവയ്ക്കുന്നതിനൊപ്പം നല്‍കിയിരിക്കുമോ?
നിയമം അനുശാസിക്കുന്നത് അപ്രകാരം ഒരു മുന്‍കൂര്‍ നോട്ടിസ് കൊടുത്തിരിക്കണമെന്നില്ല എന്നാണ്. കൈവശപ്പെടുത്താനുള്ള നോട്ടിസ് നല്‍കുന്നതിന് മുന്‍പ് നിര്‍ണയിക്കപ്പെട്ട നിഷ്ടപരിഹാരം കെട്ടിവച്ചിരിക്കണം. സംഖ്യ കെട്ടിവച്ച നോട്ടിസ് മുന്‍ ഉപാധിയല്ല എന്നതിനു കാരണം, ഓരോ ഭൂമിയ്ക്കും നഷ്ടപരിഹാരത്തിന്റെ തോത് നിര്‍ണയിക്കേണ്ടതിലേക്ക് അന്വേഷണം നടത്തുമ്പോള്‍ നോട്ടിസ് ഓരോരുത്തര്‍ക്കും നല്‍കേണ്ടതില്ല എന്നതാണ്. പക്ഷെ, തുക കെട്ടിവച്ചിരിക്കുക എന്നത് ചുമതലപ്പെടുത്തിയവരും കേന്ദ്രസര്‍ക്കാരും ചെയ്തിരിക്കണം. എന്നതിനോടൊപ്പം തുക കെട്ടിവച്ചു എന്നും തെളിയിക്കണം.
നോട്ടിഫിക്കേഷന്‍ കവിഞ്ഞ് സ്ഥലം എടുക്കുന്നതിന് ഉടമയുടെ ആവശ്യപ്രകാരമാണെങ്കില്‍ പോലും വ്യവസ്ഥയില്ല. പൊന്നും വില നിയമമല്ല ദേശീയപാതയ്ക്ക് സ്ഥലം എടുക്കുന്നതിലേക്കു ബാധകമായിട്ടുള്ളത്. നോട്ടിഫിക്കേഷനില്‍ കാണിച്ചിട്ടുള്ളതില്‍ കൂടുതല്‍ സ്ഥലം ഭൂമിയുടെ ഉടമ ആവശ്യപ്പെട്ടാലും ദേശീയപാതയ്ക്കു വേണ്ടി എടുക്കാവുന്നതല്ല. ആക്ഷേപം കേട്ട് നിശ്ചയിച്ച സ്ഥലം മാത്രമേ എടുക്കുകയുള്ളൂ. ദേശീയ പാതയ്ക്കുള്ള സ്ഥലമെടുപ്പില്‍ പൊന്നും വില നിശ്ചയിക്കുന്നതിനുള്ള പരിഗണന നിര്‍ണയിക്കപ്പെട്ടിട്ടുള്ളതാണ്. പൊന്നും വിലയ്ക്ക് എടുക്കുമ്പോള്‍ ബാക്കിവരാവുന്ന സ്ഥലവും പരിഗണിക്കും. വീടു മാറ്റുന്നതിനുള്ള ചെലവ് പരിഗണിക്കും. ബാധിച്ചേക്കാവുന്ന ഇതര ദോഷങ്ങള്‍ പരിഗണിക്കും. പക്ഷെ, കാലേക്കൂട്ടി അറിഞ്ഞ് അന്വേഷണത്തില്‍ പങ്കെടുക്കുകയാണ് അഭികാമ്യം.
Generated from archived content: niyamam31.html Author: muttathu_sudhakaran