വില്‍പത്രം- മാതൃക

രണ്ടായിരത്തി ഒമ്പത് ആഗസ്റ്റ് മാസം .._ാം തീയതി കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് വില്ലെജില്‍ മുട്ടം മുറിയില്‍ ആയഅമ്പുതറ വീട്ടില്‍ 78 വയസുള്ള ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ സ്വമനസാലെയും പൂര്‍ണ കാര്യഗ്രഹണ ശക്തിയോടെയും കൂടി മുട്ടത്തുവച്ച് എഴുതി വയ്ക്കുന്ന വില്‍പ്പത്രം.

എനിക്കും ഭാര്യ മിനിക്കും, ചിപ്പി(ഏലി), സൂസി, മിനി എന്നു മൂന്നു പെണ്‍മക്കളും കോശി (ബാബു വര്‍ഗീസ്) എന്ന മകനും ഉള്‍പെടുന്ന നാലു സന്താനങ്ങള്‍ ഉള്ളതാകുന്നു. നാലു പേര്‍ക്കും ഉന്നത വിദ്യാഭ്യാസം നല്‍കിയിട്ടുള്ളതും ചിപ്പിയും സൂസിയും സര്‍ക്കാര്‍ ജീവനക്കാരും മിനി കോളെജ് അധ്യാപികയും ആകുന്നു.

ചിപ്പിയെയും സൂസിയെയും മിനിയെയും മെയ്യാഭരണങ്ങളും പിതൃസ്വത്തവകാശവും നല്‍കി യഥാകാലം വിവാഹം ചെയ്യിച്ചിട്ടുള്ളതും അവര്‍ ഭര്‍തൃസംരക്ഷണത്തിലും ഭര്‍തൃഗൃഹത്തിലും പാര്‍ത്തുവരുന്നതുമാകുന്നു. ഏക മകന്‍ വിവാഹിതനായി ഭാര്യാ സമേതം ഉദ്യോഗസ്ഥലത്തു താമസിച്ചു വരുന്നു. സൂസിയുടെയും മിനിയുടെയും വിവാഹചെലവിനും മെയ്യാഭരണങ്ങള്‍ക്കു വേണ്ടിയും മകന്‍ കോശി തക്ക സാമ്പത്തിക ചെലവ് ചെയ്തിട്ടുള്ളതാകുന്നു.

പുറമേ, അവരുടെ വിവാഹാവശ്യങ്ങള്‍ക്കു വേണ്ടിയും പിതൃസ്വത്തവകാശം കൊടുക്കുന്നതിനു വേണ്ടിയും മകന്‍ കോശിയുടെ ഭാര്യ ലീലയ്ക്കു കിട്ടിയ പിതൃസ്വത്ത് ഉപയോഗിച്ചിട്ടുള്ളതുമാകുന്നു. എന്റെ ഭാര്യ മിനി എന്ന അതിജീവിക്കുന്ന പക്ഷം അവളെ സംരക്ഷിക്കുന്നതിനുള്ള ചുമതല എന്റെ മകന്‍ കോശിയെ ഞാന്‍ ഏല്‍പ്പിക്കുന്നു. ഈ ബാധ്യതകള്‍ക്കു വിധേയമായി താഴെ പറയുന്ന സ്ഥാവരജംഗമ സ്വത്തുക്കള്‍ നാലു പട്ടികകളായി ഭാഗിച്ചു നാലു മക്കള്‍ക്കും എന്റെ മരണ സമയത്ത് അടങ്ങുന്നതാണെന്നും എന്റെ മരണ സംയത്ത് കാണുന്ന എന്റെ എല്ലാ ജംഗമസ്വത്തുക്കളും എന്റെ മകന്‍ കോശിക്കു മാത്രമായി അടങ്ങിയിരിക്കുന്നതാണ്. എന്നും ഈ വില്ലിന്‍പ്രകാരം ഞാന്‍ വ്യവസ്ഥ ചെയ്യുന്നു. സ്ഥാവര വസ്തുക്കള്‍ എന്റെ സ്വയാര്‍ജ്ജിതമാക്കുന്നു. ഇവയിലൊന്നും മറ്റാര്‍ക്കും അവകാശമോ ബാധ്യതയോ ഇല്ല.

എന്റെ കാലശേഷം മാത്രം ഈ വില്‍പത്രം പ്രാബല്യത്തില്‍ വരുന്നതും എന്റെ ജീവിതകാലത്ത് ഇതു റദ്ദാക്കുന്നതിനോ ഭേദഗതി ചെയ്യുന്നതിനോ എനിക്കു അവകാശം ഉള്ളതുമാകുന്നു. 28-11-1996-ല്‍ ഞാനെഴുതിയ വച്ച എന്റെ വില്‍പത്രം ഇതിനാല്‍ റദ്ദു ചെയ്തിരിക്കുന്നു.

വസ്തുവിവരം : ഹരിപ്പാട് വില്ലെജില്‍ ബ്ലോക്ക് 12-ല്‍ സര്‍വേ 207/5-ല്‍ 46 ആര്‍സ് പുരയിടം (1 ഏക്കര്‍ 13,3/4 സെന്റ്)

1. 1. വടക്കു പടിഞ്ഞാറേ മൂലയില്‍ നിന്നു കിഴക്കോട്ട് 9 മീറ്റര്‍ വന്നിടത്തു നിന്നു തെക്കോട്ട് 42.50 മീറ്റര്‍ വന്നിടത്തു നിന്നു പടിഞ്ഞാറോട്ട് 9 മീറ്റര്‍ വന്നിടത്തു നിന്നു വടക്കോട്ട് 41 മീറ്ററില്‍പ്പെട്ട 3.75 ആര്‍സും

1.2. വടക്കു പടിഞ്ഞാറേ മൂലയില്‍ നിന്നും കിഴക്കോട്ട് 5.40 മീറ്റര്‍ വന്നിടത്തു നിന്നു തെക്കോട്ട് 44.60 മീറ്റര്‍ വന്നിടത്തു നിന്നു പടിഞ്ഞാറോട്ട് 5.40 മീറ്റര്‍ വന്നിടത്തു നിന്നു വടക്കോട്ടു (2.20+42.50= 44.70 മീറ്ററില്‍ പെട്ട 2.32 ആര്‍സ് ചിപ്പിക്ക്;

2. വടക്കു പടിഞ്ഞാറേ മൂലയില്‍ നിന്നു കിഴക്കോട്ട് 13.60 മീറ്റര്‍ വന്നിടത്തു നിന്നു തെക്കോട്ട് 45.50 മീറ്റര്‍ വന്നിടത്തു നിന്നു പടിഞ്ഞാറോട്ട് 13.60 മീറ്റര്‍ വന്നിടത്തു നിന്നു വടക്കോട്ട് 44.60 മീറ്റര്‍ പെട്ട 6.07 ആര്‍സ് സൂസിക്ക്..

3. വടക്കു പടിഞ്ഞാറേ മൂലയില്‍ നിന്നും കിഴക്കോട്ട് 13 മീറ്റര്‍ വന്നിടത്തു നിന്നു തെക്കോട്ട് 48.40 മീറ്റര്‍ വന്നിടത്തു നിന്നു പടിഞ്ഞാറോട്ട് 13 മീറ്റര്‍ വന്നിടത്തു നിന്നു വടക്കോട്ട് 45.50 മീറ്ററില്‍ പെട്ട 6.07 ആര്‍സ് മിനിക്ക്

4. കോശി( ബാബു വര്‍ഗീസിന് ) ബാക്കി 27.79 ആര്‍സ് പുരയിടം

ഒപ്പ്

മുമ്പാകെ ഒപ്പിട്ട

സാക്ഷികള്‍

1.

2.

Generated from archived content: niyamam30.html Author: muttathu_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here