കുടുംബകോടതിയില്‍ ജീവനാംശ ഉത്തരവ് നടപ്പിലാക്കുന്ന ചുവടു വയ്പ്പുകള്‍ സത്വരമാക്കാന്‍ കഴിയുമോ? ജസ്റ്റിസ് ആര്‍ ബസന്ത് ചിന്തിക്കുകയാണ്.
ക്രിമിനല്‍ നടപടി നിയമം സെ. 125 പ്രകാരമാണ് ജീവനാംശം ഈടാക്കുവാനുള്ള നടപടികള്‍ കോടതി സ്വീകരിക്കുന്നത്. ജീവനാംശം നല്‍കാത്ത ഭര്‍ത്താവിനോ , പിതാവിനോ , മക്കള്‍ക്കോ എതിരെ കുടുംബകോടതിക്ക് ഏതു സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് ഒഴിവാക്കാവുന്നത്.? നിരാശ്രയരായ അപേക്ഷകരുടെ അവസ്ഥ പരിശോധിച്ചു ബോധ്യപ്പെട്ടാണ് കോടതി ജീവനാംശം വിധിക്കുന്നത്. ഒരു വഴിമുട്ടിയവളെ ചുമ്മാതെ നിരന്തരം കോടതി വരാന്തയില്‍ വരുത്തുക എന്നതൊഴിവാക്കി എളുപ്പം വിധി നടത്തി കൊടുക്കേണ്ടത് അനുപേക്ഷണീയമാണ്. ഒരു പിഴയൊടുക്കാനുള്ള ശിക്ഷാ നടപടി എടുത്തിട്ടു മാത്രമേ തടവിലിടാനുള്ള നടപടി സ്വീകരിക്കാവൂ എന്നാണു ചട്ടം. ജംഗമസ്വത്തുക്കള്‍ ജപ്തി ചെയ്തുകൊണ്ടും , സ്ഥാവരസ്വത്തും ഇളകുന്ന മുതലും ജപ്തി ചെയ്യാന്‍ ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചും കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാം. ജപ്തി ചെയ്യത്തക്കവണ്ണം സ്വത്തൊന്നുമില്ലെന്നു ബോധ്യപ്പെട്ടാല്‍ കോടതിയില്‍ നിന്ന് വെറുതെ വാറണ്ടയക്കേണ്ടതില്ല. ജീവനാംശം കൂടുതല്‍ അനുഭാവപൂര്‍ണ്ണമായ നടപടി ക്രമത്തിലൂടെ ഈടാക്കി കൊടുക്കാവുന്നതാണ്. സ്വത്തൊന്നുമില്ലെങ്കിലും ക്രിമിനല്‍ നടപടി ക്രമം സെ. 125 ( മൂന്ന്) പ്രകാരം ഹര്‍ജി ബോധിപ്പിക്കാമോ?
സാധാരണ നിലയില്‍ ജീവനാംശം നല്‍കാതെ തടവിലിടും മുമ്പ് ജീവനാംശ സംഖ്യ ഫൈന്‍ തുകയായി ഈടാക്കാന്‍ നടപടി കേരളത്തില്‍ സ്വീകരിച്ചിരിക്കണം. ഈ നടപടി കേവലം സാമ്പ്രദായികമായി കൂടാ എന്നും കോടതി കല്‍പ്പിച്ചിരിക്കുന്നു. ഈ വിധി കുടുംബ കോടതികള്‍ക്ക് അയച്ചിട്ടുണ്ട്. ജീവനാംശം നിര്‍ബന്ധിച്ച് ഈടാക്കാനുള്ള ഒരു നടപടി മാത്രമാണ് തടവിലിടുക എന്നുള്ളതാണ് കാരണം. തടവിലിടും മുമ്പ് , വാറണ്ട് നോട്ടീസ് നടപടി നടപ്പാക്കിയിരിക്കണം എന്നു നിര്‍ബന്ധമില്ല . സ്ഥാവരജംഗമസ്വത്തുക്കള്‍ ഇല്ലാത്തപ്പോള്‍ സമുചിതമായ കേസ്സുകളില്‍ വൃഥാ നോട്ടീസ് അയച്ച് സമയം കളയേണ്ടതില്ല. ഈടാക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് ഹര്‍ജിക്കാര്‍ കോടതി മുമ്പാകെ ഒരു സത്യവാങ് മൂലം ഹാജറാക്കണമെന്ന് കോടതിക്ക് ഉത്തരവു ചെയ്യാം. അപ്രകാരമുള്ള സത്യവാങ് മൂലത്തിന്റെ ബലത്തില്‍ ആ പ്രസ്താവിച്ച സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ കല്‍പ്പന പുറപ്പെടുവിക്കാവുന്നതാണ്.
സ്ഥാവരജംഗ്മ സ്വത്തുക്കളുടെ പട്ടികയുടെ അഭാവത്തില്‍ ജീവനാംശം തരേണ്ടതായ ആളിനെതിരെ കോടതിക്ക് നോട്ടീസ് അയക്കാം. 16 – 7- 2003 മുതലാണ് ജീവനാംശം ഈ കേസില്‍ ഉത്തരവായത്. ഉത്തരവ് 30 – 11- 2005 ആണ്. വിധിനടത്ത് ഹര്‍ജി ബോധിപ്പിച്ചത് 18 – 8 2006 – ല്‍ ആണ് . 37 മാസത്തെ ജീവനാംശം ഈടാക്കാന്‍ ഉത്തരവായി . ഈ തുക നല്‍കാന്‍ ബാധ്യതപ്പെട്ട തീയതിക്ക് ഒരു കൊല്ലം മുമ്പുള്ള തുകയും വാറണ്ടയക്കാം. ജീവനാംശം കൊടുക്കേണ്ടതായ ആളിന് തടവു ശിക്ഷ വിധിക്കുന്നതിനു മുമ്പേ നോട്ടീസ് അയക്കേണ്ടതുണ്ടോ? സാധാരണ നിലയില്‍ തടവിലും മുമ്പ് നോട്ടിസ് അയപ്പിച്ച് ജീവനാംശം അടപ്പിക്കാമോ എന്ന് കുടുംബകോടതി പരിശോധിക്കേണ്ടതാണ്. കുടുംബകോടതി സമയബന്ധിതമായിട്ടായിരിക്കണം നോട്ടീസ് അയക്കേണ്ടത്. കായശേഷിയുള്ള ആള്‍ പുലര്‍ത്തേണ്ടവര്‍ക്ക് പണിയെടുത്ത് ജീവനാംശം നല്‍കണമെന്നാണ് നിയമം.
Generated from archived content: niyamam3.html Author: muttathu_sudhakaran
Click this button or press Ctrl+G to toggle between Malayalam and English