ബഹുമാനപ്പെട്ട ………………….. താലൂക്ക് നിയമ സഹായ കമ്മിറ്റി മുമ്പാകെ ബോധിപ്പിക്കുന്ന ഹര്‍ജി
പി.എല്‍.പി. നമ്പര്‍ ……………/ 2013
ഹര്‍ജിക്കാരി:………………. താലൂക്കില്‍……………. വില്ലെജില്‍……… മുറിയില്‍ ……………. അഞ്ജലി വീട്ടില്‍ …………….ഭാര്യ ഹിന്ദു, സ്വസ്ഥം, 41 വയസുള്ള…………………..
എതിര്‍ കക്ഷികള്‍-
1. ………………. വില്ലെജില്‍ ………………….. മുറിയില്‍, ടി പോസ്റ്റില്‍………. നിവാസില്‍ ……………….. ഭാര്യ, ഹിന്ദു, സ്വസ്ഥം 85 വയസുള്ള…………………
2. 50 വയസ്, അഞ്ജലി…………………….. മുറി, ……………….. ചേപ്പാട് പോസ്റ്റ്
3. ജിനി 49 വയസ് , അഞ്ജലി………………. മുറി, ചേപ്പാട് പോസ്റ്റ്.
ഹര്‍ജിക്കാരിയും ഭര്‍ത്താവും മകളും അമ്മയും കൂടി പാര്‍ക്കുന്നതിനും മറ്റുമായി ഹര്‍ജിക്കാരിയുടെ അച്ഛന്‍ വിലക്കു വാങ്ങി ഹര്‍ജിക്കാരിക്കു പട്ടയ ഭൂമിയായി തന്നിടത്തെ പുരയില്‍. ഇപ്പോള്‍…………… ത്ത് താമസിക്കുന്ന മാതാവ്, അതായത്, 1-ാം എതൃ കക്ഷി, വടക്ക് എവിടെനിന്നോ കൊണ്ടുവന്ന് ഹര്‍ജിക്കാരിയുടെ കുടുംബവീട് താമസത്തിന് ഉപയോഗിക്കുന്നതിനെ തടഞ്ഞ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാനായി……… ബോധിപ്പിക്കുന്ന അപേക്ഷ.
1. ഹര്‍ജിക്കാരിക്ക് 1998-ല്‍ അച്ഛന്‍ വിലയ്ക്കു വാങ്ങി കൂട്ടായി താമസിക്കാന്‍ തന്ന പത്തേമുക്കാല്‍ സെന്റിലുള്ള വീടാണ് അഞ്ജലി. ആ വീട്ടിലെ റേഷന്‍ കാര്‍ഡുമായി ഹര്‍ജിക്കാരിയും മകളും താമസിച്ചു വരവേ ഹര്‍ജിക്കാരി ഭര്‍ത്താവിന്റെ ജോലി സംബന്ധിച്ചു കൊട്ടാരക്കരയില്‍ ഇപ്പോള്‍ താമസിക്കുന്നു.
2. ഹര്‍ജിക്കാരിയുടെ താമസത്തിനുള്ള വീട്ടിലും പറമ്പിലും 2-ഉം 3-ഉം എതൃകക്ഷികളെ 1-ാം എതൃകക്ഷി വരുത്തി ഹര്‍ജിക്കാരിക്കും കുഞ്ഞിനും താമസിക്കാന്‍ തടസം ഉണ്ടാക്കുന്നു.
3. ഹര്‍ജിക്കാരിയെയും കുടുംബത്തെയും ചുമ്മാതെ ശല്യം ചെയ്യാനായി പ്രശ്‌നങ്ങളും ആരോപണങ്ങളും ചമച്ച് ഹര്‍ജിക്കാരിയെ നിരന്തരം ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു.
ആകയാല്‍ സമക്ഷത്തില്‍ നിന്ന് എതൃകക്ഷികളെ വരുത്തി ഹര്‍ജിക്കാരിയുടെ കുടിപാര്‍പ്പു സംബന്ധമായിട്ടുള്ള സകല സങ്കടത്തിനും മനഃക്ലേശം ഒഴിവാക്കാനുമായി പരിഹാരം ഉണ്ടാക്കിത്തന്ന് രക്ഷിക്കണമെന്നപേക്ഷ.
……………… 2013
ഹര്‍ജിക്കാരി (ഒപ്പ്)
ഇതൊക്കെയും സത്യം സത്യം സത്യം.
Generated from archived content: niyamam29.html Author: muttathu_sudhakaran