കേരള ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ജസ്റ്റിസ് ആര്‍ ബസന്ത് സൂചിപ്പിച്ചതുപോലെ ബന്ധപ്പെട്ടവര്‍ക്കെല്ലാം ഉത്തരവ് ഒപ്പിടുമ്പോള്‍തന്നെ പകര്‍പ്പ് സൗജന്യമായി കൊടുക്കാനുള്ള ചുമതല ന്യായാധിപനാണ്. അത് ലഭിക്കുന്ന സംവിധാനം എളുപ്പം ഉണ്ടാക്കാം. അപ്പോള്‍ അദാലത്തുവഴിയുള്ള തര്‍ക്കപരിഹാരം മനോരഞ്കമായ ഏര്‍പ്പാടായിരിക്കും
അദാലത്തുകളില്‍ ധാരാളം കേസുകള്‍ രാജിയായിക്കൊണ്ടിരിക്കുന്നു. ഒരു വ്യവസ്ഥയുണ്ട്, രാജി പ്രസ്താവന ഇരു കക്ഷികളും നേരിട്ടു ഒപ്പിടണം. റഗൂലേഷന്‍ 33ാം വകുപ്പ് അപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്നു. ഒരു കക്ഷി അദാലത്തു തീര്‍പ്പില്‍ ഒപ്പിട്ടില്ലെങ്കില്‍ ആ തീര്‍പ്പിന് നിലനില്‍പ്പില്ല. നിയമ സഹായ അതോറിറ്റീസ് ആക്റ്റ്,1987 പ്രകാരം അവാര്‍ഡ് അന്തിമമായിരിക്കും. പക്ഷെ കക്ഷികള്‍ ഒപ്പിട്ടിരിക്കണം. ഒപ്പിടുകയില്ലെങ്കില്‍ അദാലത്തില്‍ അവാര്‍ഡുകള്‍ പാസാക്കാവുന്നതല്ല.
Generated from archived content: niyamam28.html Author: muttathu_sudhakaran