മകളുടെ ഭര്‍ത്താവ് ദാവൂദ് ആവശ്യപ്പെട്ട പ്രകാരം കുറെ സംഖ്യ ഭാര്യയുടെ പിതാവ് അയാള്‍ക്ക് കൊടുത്തു. വിവാഹബന്ധം ഇല്ലായിരുന്നുവെങ്കില്‍ ഇപ്രകാരം തുക ആവശ്യപ്പെടലോ കൊടുക്കലോ ഉണ്ടാകുമായിരുന്നില്ല. ദമ്പതികളുടെ വൈവാഹിക ജീവിതത്തിലെ സ്വരച്ചേര്‍ച്ചക്കായിട്ടാണ്, ബന്ധം പുഷ്ടിപ്പെടുത്തുന്നതിലേക്കായിട്ടാണ്, നിത്യദാന ചെലവിലേക്കായിട്ടാണ് ആവശ്യപ്പെട്ട പ്രകാരം ഭാര്യയുടെ അച്ഛന്‍ മരുമകനു പണം നല്‍കിയത്. ആ സാഹചര്യത്തില്‍ ഉന്നയിക്കപ്പെടാവുന്ന ചോദ്യം ആരാണ് പണം നല്‍കിയത് എന്നല്ല പ്രത്യുത ഭാര്യ ആ സംഖ്യ അവരുടെ അച്ഛനോടു വാങ്ങി ഭര്‍ത്താവിനു കൊടുത്തുവോ അതോ ഭാര്യയുടെ പിതാവ് നേരിട്ടു മരുമകന് സംഖ്യ കൊടുത്തതാണോ എന്നതാണ് പ്രസക്തവിഷയം.
തെളിവുകള്‍ വിലയിരുത്തി ജസ്റ്റിസ് ആര്‍ ബസന്ത് വിധിച്ചു. ദാമ്പത്യ ജീവിതത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കിനായി സംരക്ഷണച്ചിലവിലേക്കാണ് മരുമകന് ഭാര്യാപിതാവ് ഈ തുക കൊടുത്തത്. അപ്പോള്‍ ഈ ഏര്‍പ്പാട് കുടുംബ കോടതിയുടെ അധികാരപരിധിയില്‍ പെടുന്ന ഒരു തര്‍ക്കവിഷയമാണ്. കുടുംബകോടതിയുടെ നിയമാധികാര പരിധിയില്‍ വരുന്ന ഒരു തര്‍ക്കമാണ് ഈ ഏര്‍പ്പാടില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്.
ഭാര്യ അച്ഛനോടു സംഖ്യ വാങ്ങി ഭര്‍ത്താവിനെ ഏല്പ്പിക്കുകയായിരുന്നുവോ അതോ ഭാര്യാപിതാവ് നേരിട്ടു മരുമകന് സംഖ്യകൊടുക്കുകയായിരുന്നുവോ എന്നുള്ളത് കേവലം സാങ്കേതിക ജടിലമായ ഒരു കുട്ടിക്കളി മാത്രമാണ്. മരുമകന്‍ ആവശ്യപ്പെട്ടിട്ടാണ് ഭാര്യാപിതാവ് അവള്‍ക്കുവേണ്ടി കൂടി സംഖ്യ കൊടുത്തത് എന്നത് തലനാരിഴ കീറി പരിശോധിക്കാവുന്ന ഒരു കാര്യമല്ല. അത്തരം സാഹചര്യങ്ങളില്‍ അനുകമ്പാപൂര്‍വമുള്ള ഒരു കാഴ്ചപ്പാടാണ് കോടതി സ്വീകരിക്കേണ്ടത്.
Generated from archived content: niyamam25.html Author: muttathu_sudhakaran