മനോഹരന്റെ വകയായ ഭൂമി നാരായണന്‍ അതിന്റെ വിലയര്‍ഥം പരസ്പരം സമ്മതിച്ച് തനിക്കു വീടു വയ്ക്കാന്‍ വാങ്ങുന്ന തിനായി കരാര്‍ ചെയ്ത് അഡ്വാന്‍സ് സംഖ്യ നല്‍കി പരസ്പരം വില്‍പ്പന കരാറെഴുതി . നിശ്ചിത നാളിനകം ബാക്കി വിലയര്‍ഥം കൊടുത്ത് കരാറിലെ വ്യവസ്ഥപ്രകാരം ഒരു മാസത്തിനകം വിലയാധാരം എഴുതിക്കാന്‍ വിലക്കാരന്‍ നടപടി സ്വീകരിച്ചില്ല. അതിനു ഹേതു സാമ്പത്തികമായ പാളിച്ചയായിരുന്നു. അതിനൊരു കുറുക്കു വഴി കണ്ടു പിടിച്ചു. കരാര്‍ പാലിപ്പിക്കുന്നതിലേക്കു 1997 -ല്‍ ഒരു അന്യായം ബോധിപ്പിച്ചു. കരാര്‍ പ്രകാരം വിലയര്‍ഥം കെട്ടിവെച്ച് ഒരു മാസത്തിനകം വിധി നടത്തു നടപടി സ്വീകരിക്കണം എന്നായിരുന്നു വിധി. താത്ക്കാലികമായ പണക്കുഴപ്പം കാരണം ഒരു പോംവഴി കണ്ടുപിടിച്ചു. കേസ് വിധിച്ച അവസരത്തില്‍ പ്രതിയില്‍ നിന്ന് കോടതി ചെലവ് അനുവദിച്ചിരുന്നു. അപ്രകാരം തനിക്കനുവദിച്ച കോടതി ചിലവ് ഈടാക്കാനായി മാത്രം ഒരു വിധി നടത്തു ഹര്‍ജി ബോധിപ്പിച്ചു.
കരാര്‍ നടപ്പാക്കുന്നതിലേക്കായി ബോധിപ്പിച്ച അന്യായത്തില്‍ കോടതി വിധി ഉടമക്ക് അനുവദിച്ച കോടതി ചിലവ് ഈടാക്കാന്‍ മാത്രമായി വിധിയുടമക്ക് അനുവദിച്ച കോടതി ചിലവ് ഈടാക്കാന്‍ മാത്രമായി വിധിയുടമക്ക് ഹര്‍ജി ബോധിപ്പിക്കാനാവുമോ? കരാര്‍ നടപ്പാക്കാനുള്ള വിധി നല്‍കിയ ശേഷവും കോടതിക്ക് ആ വിധിയിന്‍ മേല്‍ നിയന്ത്രണം ഉണ്ടോ? കരാര്‍ നടപ്പാക്കുന്നതിലേക്കുള്ള വിധിയുടെ അവിഭക്തഭാഗമാണോ കോടതി അനുവദിച്ച കോടതി ചിലവ്? കരാര്‍ക്കാര്യം വിധിപ്രകാരം നടപ്പിലാക്കാതെ അനുവദിച്ച കോടതി ചിലവ് മാത്രമായി ഈടാക്കാന്‍ വിധി നടത്തു ഹര്‍ജി നലകാന്‍ അവകാശമുണ്ടോ?
കരാര്‍ ലംഘനമുണ്ടാകുമ്പോള്‍ ആ കരാര്‍ നടപ്പാക്കുന്ന പരിഹാരത്തിനായി കോടതിയില്‍ അന്യായം ബോധിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന തീര്‍പ്പിനു ശേഷവും ആ കോടതിക്ക് ആ കരാര്‍ ലംഘനം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ അധികാരം ഉണ്ടെന്നാണ് നിയമ വ്യവസ്ഥ. വിധി നടപ്പു ഹര്‍ജി ബോധിപ്പിക്കുമ്പോള്‍ അനുസരിക്കേണ്ടതായ സമുചിത ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ തീര്‍പ്പു കല്‍പ്പിച്ചതിനു ശേഷവും ആ കോടതിക്ക് അധികാരം ഉണ്ട്. വിധി പ്രകാരം ബാക്കി വിലയര്‍ഥം കെട്ടി വെച്ച് നിശ്ചിത സമയത്തിനകം നടപടി സ്വീകരിക്കേണ്ടത് വാദിയാണ്. അതിനു നോക്കാതെ കോടതിച്ചെലവനുവദിച്ചത് ഈടാക്കാന്‍ മാത്രമാണ് വിധിയുടമ തുനിഞ്ഞത്. കോടതിച്ചിലവ് അനുവദിച്ചത് കരാര്‍ നടപ്പാക്കാനായുള്ള വിധിയുടെ ഒരു അവിഭക്ത വ്യവസ്ഥയാണ്. വാദിയുടെ വിദ്യ കൊണ്ട് കരാറില്‍ നിന്ന് പിന്മാറാന്‍ അനുമതി തേടി വിധി കടക്കാരന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ബാക്കി വിലയര്‍ഥം കെട്ടി വച്ച് വിലയാധാരം കോടതി ചമയ്ക്കുന്നതുവരെ അതിലേക്ക് ഒരു നടപടിയും സ്വീകരിക്കാതെ വസ്തു കരാര്‍ പ്രകാരം വിലയെഴുതി കിട്ടാന്‍ സമ്പാദിച്ച വിധിന്യായം ചിതറിക്കാന്‍ വേണ്ടി വാദിക്ക് കോടതി ചെലവ് കിട്ടാന്‍ മാത്രമായി വിധി നടത്തു ഹര്‍ജി ബോധിപ്പിക്കാവുന്നതല്ല എന്ന് വിധിയായി.
Generated from archived content: niyamam23.html Author: muttathu_sudhakaran