വാഹനാപകടത്തില്‍ മരിച്ചു പോകുന്ന ആളിന്റെ ഏതെങ്കിലും ഒരവകാശിക്ക് നഷ്ടപരിഹാരം കിട്ടാനായി ഹര്‍ജി ബോധിപ്പിക്കാം. അത് വാഹനാപകട നഷ്ടപരിഹാര ട്രൈബൂണലിലാണ് നല്‍കേണ്ടത്. അഡ്വേക്കേറ്റിന്റെ സേവനം അതിന് അനിവാര്യമാണ്. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ ഒരിടത്തും പുനര്‍ വിവാഹം ചെയ്ത വിധവ മരിച്ചു പോയ ഭര്‍ത്താവിന്റെ നിയമപ്രകാരമുള്ള അവകാശിയല്ല എന്നു വ്യവസ്ഥ ചെയ്തിട്ടില്ല എന്നതു കൊണ്ട് അവര്‍ ഭര്‍ത്താവിന്റെ അവകാശിയാണ് . ഭര്‍ത്താവ് വണ്ടി മുട്ടി മരിച്ചു കഴിഞ്ഞാലുടനെ പിന്‍ തുടര്‍ച്ചാവകാശം ഉത്ഭവിക്കുന്നു. വിധവ പുനര്‍വിവാഹം നടത്തി ഭര്‍ത്താവ് എന്നതുകൊണ്ട് അവര്‍ക്ക് അടങ്ങിക്കിട്ടിയ സ്വത്ത് നിയമപ്രകാരം ഇല്ലായ്മ ചെയ്യപ്പെടുന്നില്ല. ഭര്‍ത്താവിന്റെ മരണ ശേഷം ഭാര്യയുടെ ജീവിതം ഭര്‍ത്താവിന്റെ കുടുംബവീട്ടില്‍ ഒരു മുടന്തിയെപോലെയാണ്. വിധവയുടെ കുടുംബവീട്ടില്‍ ചെന്നാലോ മാതാപിതാക്കള്‍ നേരത്തെ മരിച്ചു പോയാല്‍ സഹോദരങ്ങള്‍ക്കവള്‍ ഒരു കണ്ണില്‍ കരടുമായിരിക്കും. വിധവയുടെ മാതാപിതാക്കള്‍ വൃദ്ധരാണെങ്കില്‍ അവര്‍ക്കും മകളെ നന്നായി സഹായിക്കാന്‍ പലപ്പോഴും കഴിവില്ലാത്തവരായിരിക്കും. ആ സാഹചര്യത്തിലാണ് വിധവ പുനര്‍വിവാഹത്തിനൊരുങ്ങുന്നത്. ആ കാരണം കൊണ്ട് നഷ്ടപരിഹാരം കിട്ടാനുള്ള അര്‍ഹത പുനര്‍ വിവാഹിതക്ക് ഇല്ലാതാകുന്നില്ല. കോടതിയില്‍ നിന്നും നഷ്ടപരിഹാരഹര്‍ജി വിധിച്ച് സംഖ്യ അവരുടെ കൈവശം കിട്ടുന്നതു വരെ വിധവ അവിവാഹിതയായി നിന്നുകൊള്ളണം എന്ന് അനുശാസിക്കുന്നത് അനുചിതമാണ്. ചിലയിടത്ത് പലപ്പോഴും ഒരു വിധവയുടെ ജീവിതം പരമദയനീയമായിരിക്കും. ജീവിതച്ചിലവിനു പണമില്ലെങ്കില്‍ മറ്റുള്ളവരുടെ ഔദാര്യത്തില്‍ ഭക്ഷണത്തിനു മാര്‍ഗം കണ്ടെത്തണം . ആ അവസ്ഥ വിധവയെ ചൂഷണത്തിനു വിധേയയാക്കും. അല്ലെങ്കില്‍ ജീവിക്കാന്‍ വേണ്ടി വ്യഭിചരിക്കപ്പെടും. അതില്‍ നിന്നു രക്ഷപ്പെടാന്‍, മാന്യതയോടെ ജീവിക്കാന്‍ വിധവ പുനര്‍ വിവാഹം ചെയ്തു എന്നതുകൊണ്ട് വാഹനാപകടത്തില്‍ മരിച്ചയാളിന്റെ വിധവയ്ക്ക് നഷ്ടപരിഹാരം കിട്ടാനുള്ള അര്‍ഹത ഇല്ലാതാകുന്നില്ല. 45 ലക്ഷം രൂപ വരെയൊക്കെ നഷ്ടപരിഹാരം കിട്ടി യെന്നു വരാം. വണ്ടിയപകടത്തില്‍ മരിച്ചയാളുടെ മാതാപിതാക്കളാണ് നഷ്ടപരിഹാരം തേടുന്നതെങ്കില്‍ അവരുടെ പ്രായമാണ് തുക നിശ്ചയിക്കാന്‍ കണക്കിലെടുക്കുന്നത്.
Generated from archived content: niyamam21.html Author: muttathu_sudhakaran
Click this button or press Ctrl+G to toggle between Malayalam and English