ശ്രീ. കെ. ജെ യേശുദാസും ഗുരുവായൂരമ്പലവും

ഒരു വ്യക്തിക്ക് മത പ്രചരണ്‍ബ്ബം നടത്താനും മത സ്വീകാരം ചെയ്യാനും ഉള്ള മൗലിക അവകാശം മൂന്നാമതൊരാളെ ഒരു പ്രത്യേക മതത്തിന്റെ വ്യവസ്ഥകളും പ്രകാരം പ്രവര്‍ത്തിക്കുന്നതിന് മറ്റൊരാളെ അനുവദിക്കണമെന്നു നിര്‍ബന്ധിക്കാനുള്ള കാര്യത്തില്‍ ഉള്‍പ്പെടുന്നില്ല ശ്രീ. കെ. ജെ യേശുദാസ്, ഗുരുവായൂരമ്പലത്തില്‍ കയറി ഹിന്ദുമതാചാരപ്രകാരമുള്ള ചടങ്ങുകള്‍ ആചരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തടഞ്ഞു പോകരുത് എന്ന ഉത്തരവിലേക്ക് ഗായകനില്‍ തല്പരയായ ലളിതാ വാസുദേവന്‍ കേരളാ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു.

ഹര്‍ജിക്കാരിആരോപിക്കുന്നത് , യേശുദാസ് ഒരു അര്‍പ്പണബോധമുള്ള ഹിന്ദുവാണ്. അങ്ങനെയുള്ള ഒരാളെ അദ്ദേഹം ഗുരുവായൂരമ്പലത്തില്‍ ഹിന്ദു മതാചാരങ്ങള്‍ പാലിച്ചുകൊണ്ട് പ്രവേശിക്കുന്നതു തടഞ്ഞുകൊണ്ട് ഒരു നിയമവും പ്രാബല്യത്തിലില്ല. കേരള സര്‍ക്കാറും ഹിന്ദു മത വിശ്വാസികളെ ഗുരുവായൂരമ്പലത്തില്‍ പ്രവേശിപ്പിക്കുന്നത് ഹിന്ദുമതാചാരപ്രകാരം ആരാധന നടത്തുന്നതും തടഞ്ഞുകൊണ്ട് നിയമം പാസ്സാക്കിയിട്ടില്ല. ഹര്‍ജിക്കാരി വാദിക്കുന്നത് അപ്രകാരം പ്രവേശിക്കാമെന്നാണ്. രേഖകള്‍ വ്യകതമാക്കുന്നത് യേശുദാസന് ഗുരുവായൂരമ്പലത്തില്‍ കയറാന്‍ അനുമതിക്ക് അര്‍ഹനാണ് എന്നാണ്. ഇപ്രകാരമാണ് ഭരണഘടന അനുശാസിക്കുന്നത് എന്നാണ്.

പൊതുതാല്പര്യ ഹര്‍ജി സമ്പ്രദായമനുസരിച്ച് ഹര്‍ജിക്കാരിക്ക് ഒരന്യനായ ഗായകനുവേണ്ടി കോടതി നടപടി ആരംഭിക്കേണ്ടതായ ആവശ്യം കാണുന്നില്ല. അപ്രകാരം ഒരു നടപടിക്രമം അവലംബിക്കുന്നതിന് ഈ ഗായകന് ആവശ്യം ഉണ്ടെന്നും ഹര്‍ജിയില്‍ പ്രസ്താവിച്ചിട്ടില്ല. അതിനു മറുപടിയായി ഹര്‍ജിക്കാരിക്കു വേണ്ടി വാദിച്ചത് , ഗായകനു വേണ്ടിയല്ല ഹര്‍ജി എന്നാണ്. പ്രത്യുത ഈ ഏര്‍പ്പാടില്‍ അന്തര്‍ഭവിച്ചിരിക്കുന്ന വിഷയം , ഗുരുവായൂരമ്പലത്തില്‍ കയറി ഒരു ഹിന്ദുമത വിശ്വാസിക്ക് ആരാധന നടത്തുന്നതിനുള്ള മൗലീകാവകാശ ധ്വംസനമാണ് ഗായകനെ ഗുരുവായൂരമ്പലത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതില്‍ അന്തര്‍ ഭവിച്ചിരിക്കുന്നത്. തന്മൂലം ഹര്‍ജിക്കാരിക്ക് മൗലീകാവകാശ സ്ഥാപനക്ക് റിട്ടു വഴി പരിഹാരം തേടാവുന്നതാണ്.

മതവിശ്വാസവും പ്രചാരണവും ഭാരതീയന്റെ മൗലീകാവകാശമാണ്. അത് പര‍സ്യമായി പ്രകടിപ്പിക്കാം. അത് മന:സാക്ഷിയുടെ സ്വാതന്ത്ര്യത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. മന:സാക്ഷിക്കും ചിന്തക്കും ഒരു വിലങ്ങും നിശ്ചയിച്ചിട്ടില്ല. മന:സാക്ഷിക്കും ചിന്തകളും ആശയങ്ങളും വിശ്വാസങ്ങളും ജനിപ്പിക്കുന്ന മനസ്സിനും ബന്ധപ്പെട്ട് ഒരു നിയമവും ഉണ്ടാക്കാവുന്നതല്ല. സമൂഹത്തിലേക്ക് കടന്നുകയറുന്നത് ഒരാളുടെ മനസും ചിന്തയും ഉണ്ടാകുന്നത് വാക്കിലേക്കും പ്രവൃത്തിയിലേക്കും മാറുമ്പോഴാണ് . വാക്കും പ്രവൃത്തിയും ആയി മാറുന്നതിനെ നിയമപ്രകാരം ചട്ടപ്പടിയാക്കാം. പൊതു താത്പര്യ ലംഘനമായി ആ വിശ്വാസം മാറാന്‍ പാടില്ല. മതപ്രചരണം തുടങ്ങുന്നത് മതപ്രചരണാവകാശത്തില്‍ നിന്നാണ്. മതം ഒരു വിശ്വാസ വസ്തുതയാണ്. മത സ്വീകാരം ചെയ്യാനുള്ള അവകാശം , മതം പ്രചരിപ്പിക്കാനുള്ള അവകാശത്തില്‍ ഉള്‍പ്പെടും. മത പ്രചരണം മത പരിവര്‍ത്തനത്തിനുള്ളതല്ല. മത പ്രചരണവും സ്വീകാര്യതയും ഒരു മതത്തിന്റെ ആചാരം മറ്റൊരാള്‍ സ്വീകരിച്ചുകൊള്ളണം എന്നു നിര്‍ബന്ധിക്കാനുള്ള അവകാശമല്ല. ഹര്‍ജിക്കാരിയുടെ മേല്‍പ്പറഞ്ഞ അവകാശം ഹൃദയതാളം യേശുദാസന് വേണമെങ്കില്‍ സ്വീകരിക്കാവുന്നവയെ പറ്റി മാത്രമാണ്. അദ്ദേഹത്തിനു വേണമെന്നുണ്ടെങ്കില്‍ മാത്രം. ഹര്‍ജിക്കാരിയുടെ മതസ്വീകാര്യതയില്‍പെട്ടുവരുന്നതല്ല. മറ്റൊരാളുടെ ആ വകാശം. തന്നോട് ആവശ്യപ്പെടാത്ത ഒരു സഹായം നല്‍കുന്നതിനാണ് ഈ ഹര്‍ജി മുഖേന ഹര്‍ജിക്കാരി ശ്രമിക്കുന്നത്. ഈ ആവശ്യം ഗായകന് പഥ്യമോ എന്നുമറിയില്ല. കാരണം വിശ്വാസം വ്യക്തിനിഷ്ഠമാണ്. അത് അടിച്ചേല്‍പ്പിക്കാവുന്നതല്ല. ഏതെങ്കിലും വിശ്വാസത്തില്‍ അതിക്രമിച്ചു കടക്കലുണ്ടായാല്‍ , ആ ലംഘനം തടയാന്‍ മൗലീകാവകാശം ഉറപ്പു നല്‍കുന്നുണ്ട്.

ഗായകന്‍ മത വിശ്വാസിയോ മത സ്വീകാര്യനോ ആയിക്കൊള്ളട്ടെ പക്ഷെ അത് സംബന്ധിച്ചുള്ള വ്യവഹാരം ഹര്‍ജിക്കാരിയുടെ മതവിശ്വാസവുമായി ബന്ധപ്പെട്ടു വരുന്നതല്ല. ഇപ്രകാരം കോടതിയുടെ സമയം വേണ്ടാത്ത കാര്യത്തിനു നഷ്ടപ്പെടുത്താവുന്നതല്ല. ഹര്‍ജിക്കാരിക്ക് പിഴയായി ഒരു രൂപ ചെലവനുവദിച്ച് ഹര്‍ജി തള്ളി.

Generated from archived content: niyamam18.html Author: muttathu_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English