കുടുംബപെന്‍ഷനുള്ള അര്‍ഹത

ഭാര്യ ജീവിച്ചിരിക്കെ ഒരു കേരള സര്‍ക്കരുദ്യോഗസ്ഥനും ടീച്ചറുമായിരുന്ന കൃഷ്ണന്‍ നമ്പ്യാര്‍ക്ക് മറ്റൊരു സ്ത്രീയെ കുടുംബപെന്‍ഷന്‍ സ്വീകരിക്കാന്‍ നോമിനിയായി എഴുതിക്കൊടുക്കാന്‍ സര്‍വീസ് ചട്ടം അനുവദിക്കുന്നില്ല. ഹര്‍ജിക്കാരി പെന്‍ഷന്‍ പറ്റിയ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പത്നിയാണ്. കൃഷ്നന്‍ നമ്പ്യാര്‍ 2008-ല്‍ മരിച്ചു. ഹര്‍ജിക്കാരിയുടെ സങ്കടം താന്‍ ഭാര്യയായിരിക്കെ കുടുംബപെന്‍ഷന്‍ കിട്ടുന്നില്ല എന്നതാണ്. അതിനു കാരണമായി പറയുന്നത് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ നോമിനിയായി പെന്‍ഷന്‍ പേപ്പറില്‍ എഴുതിക്കൊടുത്തിരുന്നു എന്നതാണ്. 1964 – ല്‍ തന്റെ ഭര്‍ത്താവ് ഒരു സിവില്‍ കേസു കൊടുത്തപ്പോള്‍ അവരല്ല ഭാര്യയെന്ന് ഒരു വിധി സമ്പാദിച്ചിരുന്നു. എന്നാല്‍ ഹിന്ദുവായ കൃഷ്ണന്‍ നമ്പ്യാര്‍ക്ക് താനല്ലാതെ മറ്റൊരു ഭാര്യ ഉണ്ടാവുന്നതല്ല. ഒരു സിവില്‍ കോടതി ഹര്‍ജിക്കാരിയാണ് ഭാര്യയെന്ന് പ്രഖ്യാപിച്ചിരിക്കെ അയാള്‍ക്ക് മറ്റൊരു കല്യാണം കഴിക്കാവുന്നതല്ല. 5-ആം എതൃകക്ഷി , അവരാണ് നമ്പ്യാരുടെ ഭാര്യ എന്ന് അവകാശം ഉന്നയിക്കുന്നു. താന്‍ നമ്പ്യരുടെ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ ആ വിധി തനിക്കും സര്‍ക്കാരിനും ബാധകമല്ല എന്നും തര്‍ക്കിച്ചു. കൃഷ്ണന്‍ നമ്പ്യാര്‍ മുമ്പ് തങ്കമണി അമ്മയെ കല്യാണം കഴിച്ചിരുന്നു. അതിലൊരു മകനും ഉണ്ട് കല്യാണം കഴിച്ച് ഭാര്യ ജീവിച്ചിരിക്കെ സര്‍ക്കാര്‍ ചട്ടപ്രകാരം മറ്റൊരു നോമിനിയെ പറ്റുകയില്ല . ഭാര്യക്കേ കുടുംബ പെന്‍ഷന് അര്‍ഹതയുള്ളു അപ്പോള്‍ കൃഷ്ണന്‍ നമ്പ്യാര്‍ക്ക് പാറുവിനെയല്ലാതെ മറ്റൊരു സ്ത്രീയെ കുടുംബപെന്‍ഷന്‍ വാങ്ങുവാന്‍ നോമിനേറ്റു ചെയ്യാവുന്നതല്ല. ഭാര്യക്കേ അര്‍ഹതയുള്ളു. കൃഷ്ണന്‍ നമ്പ്യാര്‍ ബോധിപ്പിച്ച കേസില്‍ പാറുവാണ് ഭാര്യ എന്നു വിധി വന്നു. ഭര്‍ത്താവിനേക്കാള്‍ മുന്തിയ അവകാശമൊന്നും ആര്‍ക്കും ഉന്നയിക്കാവുന്നതല്ല. കൃഷ്ണന്‍ നമ്പ്യാരിലൂടേയേ എതൃകക്ഷിക്ക് അവകാശമുന്നയിക്കാന്‍ പറ്റുകയുള്ളു എന്നിരിക്കെ ആ സ്ത്രീക്ക് മറ്റൊര‍വകാശവുമില്ല. കൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യക്ക് കുടുംബ പെന്‍ഷന്‍ നല്‍കാന്‍ ജസ്റ്റിസ് സിരിജഗന്‍ വിധിച്ചു.

Generated from archived content: niyamam17.html Author: muttathu_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here