ശാസ്ത്രസമ്മിതിയില്ലാതെ മന്ത്രോച്ചാരണം രോഗ ശുശ്രൂഷക്ക് ഉപയോഗിച്ചു പോകരുത്.

നാമജപം നടത്തി ഒരാള്‍ക്ക് മറ്റൊരാളുടെ ദീനം പൊറുപ്പിക്കുന്നതില്‍ നിന്നും പിന്മാറിക്കൊള്ളണം എന്നുള്ള കോടതിയുത്തരവ് ഒരു ന്യായാധിഷ്ഠിതവും ഭരണഘടനാനുസൃതവുമായ ഉത്തരവാണ്. ഹഫ്സത്ത് ബീവിയുടെ കേസില്‍ ഈ നിയമപ്രശ്നമാണ് പരിഗണിക്കപ്പെട്ടത്. മന്ത്രോച്ചാരണം കൊണ്ട് രോഗശാന്തി വരുത്തിക്കൊള്ളാം എന്നതിനും ശാസ്ത്രസമ്മതിയില്ലാത്തിടത്തോളം അത് തുടര്‍ന്നു പോകരുത് എന്ന് ഹൈക്കോടതി ഉത്തരവ് ഒരു ന്യായാധിഷ്ഠിത വിധിയായതിനാല്‍ ഭാരത ഭരണഘടനാനുസൃതമാണ്. ഭരണഘടനയുടെ 19 -ആം അനുച്ഛേദപ്രകാരം പ്രാര്‍ത്ഥിക്കാനും ഒരാളുടെ മതവിശ്വാസം പ്രചരിപ്പിക്കാനും ഒരു സമാധാനപരമായ ഭക്തക്കൂട്ടായ്മയിലായാലും അപ്രകാരം സഞ്ചരിച്ചായാലും മന്ത്രസിദ്ധരോഗ ശമനം പ്രചരിപ്പിക്കാന്‍ ഒരാള്‍ക്കവകാശമുണ്ടോ? പക്ഷെ ഭരണഘടന അനുശാസിക്കുന്നത് ഇന്‍ഡ്യയുടെ അഖണ്ഡതക്കും,പരമാധികാരത്തിനും ആഭ്യന്തര രക്ഷക്കും കോട്ടം തട്ടത്തക്കവണ്ണം കാര്യങ്ങള്‍ നീങ്ങുമ്പോള് ഭരണകൂടം ആയതിന് ന്യായാധിഷ്ഠിത നിയന്ത്രണം ഏര്‍പ്പെടും എന്നാണ്.

പൊതു സമാധാനവും പൊതുജനാരോഗ്യവും പരിഗണിച്ച് ഭരണഘടനാനുസൃതമായ നിയന്ത്രണം ഭരണഘടന എന്ന ആയുധം കൈവശമുള്ള കോടതിക്ക് ഏര്‍പ്പെടുത്താം. ആ നടപടി പൊതുജന താല്‍പ്പര്യത്തിന് അനുരോധമായി ശിരസ്സില്‍ കൈവച്ചനുഗ്രഹിക്ക തക്കതാണ്. പുറമെ, ഓരോ ഭാരത പൗരന്റെയും ചുമതലയാണ് ഭരണഘടനയുടെ 51 ഏ അനുച്ഛേദപ്രകാരം ശാസ്ത്രാഭിമുഖ്യം മനുഷ്യത്വത്തോടും അന്വേഷണത്വരയോടും , പരിഷ്ക്കരണത്തോടും ഒപ്പം വികസിപ്പിച്ചെടുക്കുക എന്നുള്ളത്.

പ്രാര്‍ത്ഥന നടത്തി രോഗശമനം വരുത്തിത്തരാം എന്നു വാഗ്ദാനം ചെയ്യുന്നതിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ ഉത്തരവാണ് ചോദ്യം ചെയ്യപ്പെട്ടത്. കോടതി ഉത്തരവായത് അവരുടെ വീട്ടില്‍ വച്ച് കീര്‍ത്തനം പാടാം; പക്ഷെ, അപ്രകാരം രോഗശാന്തി വരുത്തി തരാം എന്ന ബാധ്യത ഏറ്റെടുക്കരുത് . ശാന്തമായ ഒരു ആള്‍ക്കൂട്ടത്തില്‍ പങ്കെടുത്തുകൊണ്ടായാലും പ്രാര്‍ത്ഥിക്കാനും മത പ്രചരണം ആയതിലേക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനും അവകാശം ഉണ്ട്പക്ഷെ പൊതു ആരോഗ്യസംരക്ഷണത്തിനും പൊതു സമാധാനത്തിനും അനുരോധമായിരിക്കണം അത് എന്നേ ഉള്ളു. ഇപ്രകാരം പരിശോധിക്കുമ്പോള്‍ പൊതുജനാരോഗ്യ സംരക്ഷണത്തിനും ധര്‍മ്മികതക്കും താങ്ങാകത്തക്കവണ്ണമുള്ള നിയന്ത്രണം, ജപചികിത്സ്ക്ക് ശാ‍സ്ത്രീയ സാധൂകരണം ഇല്ലാത്തപ്പോള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം ഭരണഘടാനാനുസൃതമെന്ന് ഹൈക്കോടതി വിധിച്ചു.

Generated from archived content: niyamam16.html Author: muttathu_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here