നോബിള്‍ ജോണിന്റെ അമ്മാവനാണ്. 1996 -ല്‍ ഒരു വിലയാധാരം എഴുതി രജിസ്ട്രാക്കി വസ്തുക്കള്‍ വാദിക്ക് നല്‍കിയത് .2009 – ല്‍ പതിമൂന്നര വര്‍ഷങ്ങള്‍ക്കു ശേഷം 1996 ലെ ആ വിലയാധാരം റദ്ദാക്കിക്കൊണ്ട് ഒരു റദ്ദാധാരം എഴുതി രജിസ്ട്രാക്കി. വിലയര്‍ത്ഥം മുഴുവന്‍ നല്‍കിയില്ലെന്നാണ് റദ്ദാധാരത്തിനു കാരണം കാണിച്ചത്. ആ വിലയാധാരത്തിലാകട്ടെ , മുഴുവന്‍ വിലയര്‍ത്ഥവും കിട്ടി എന്ന് എഴുതിയിരിക്കുന്നു. കേസില്‍ ഉന്നയിക്കുന്ന വാദം , ആ റദ്ദാധാരം രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ്. റദ്ദാധാരം ചമച്ച് അത് രജിസ്റ്റര്‍ ചെയ്തപ്പോള്‍ പ്രായോഗികമായി, സബ് രജിസ്ട്രാര്‍ ആദ്യവിലയാധാരം ഇല്ലായ്മ ചെയുകയാണ് ചെയ്തിരിക്കുന്നത്. അതിലേക്ക് രജിസ്ട്രാര്‍ക്ക് അധികാരമില്ല. വിലയാധാരം ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ രജിസ്റ്റാര്‍ക്ക് മറ്റൊന്നും ചെയ്യാനധികാമില്ല . നിയമാനുസരണം എഴുതി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിലയാധാരം റദ്ദാക്കി കൊണ്ടുള്ള റദ്ദാധാരം രജിസ്റ്റര്‍ ചെയ്യാന്‍ സബ്- രജിസ്റ്റാര്‍ക്ക് അധികാരം ഉണ്ടോ എന്നതാണ് തര്‍ക്ക വിഷയം. റജിസ്ട്രേഷന്‍ ആക്ട് 71- ആം വകുപ്പു പ്രകാരം രജിസ്ട്രേഷന്‍ നിരസിച്ചു എന്ന് എഴുതാന്‍ സബ് രജിസ്ട്രാര്‍ക്ക് അധികാരം ഉണ്ട്. രജിസ്റ്റര്‍ ചെയ്ത ഒരു പ്രമാണപ്രകാരമല്ലാതെ 100 രൂപ വിലയുള്ള പട്ടയ ഭൂമി മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യാവുന്നതല്ല. എഴുതിയ ആളിനു അവകാശമില്ലാതെ എഴുതി രജിസ്ട്രേഷനായി ഹാജറാക്കുന്ന ആധാരം രജിസ്റ്റര്‍ ചെയ്യാതെ മടക്കി നല്‍കാന്‍ 71 -ആം വകുപ്പു പ്രകാരം സബ് രജിസ്ട്രാര്‍ക്ക് അധികാരം ഉണ്ട്.
സബ്- രജിസ്ട്രാര്‍ ഓഫീസില്‍ സൂക്ഷിക്കുന്ന രേഖകളില്‍ നിന്നും ഒരു തുണ്ടു ഭൂമിയുടെ ഉടമ ആരെന്നു വ്യക്തമായി കണ്ടെത്താന്‍ കഴിയും. വിലയാധാരം ഇല്ലായ്മ ചെയ്യുന്ന ഒരു റദ്ദാധാരം ചുമ്മാതെ കണ്ടു രജിസ്റ്റര്‍ ചെയ്തു തുടങ്ങിയാല്‍ ആ വസ്തുവിന്റെ നിലവിലുള്ള ഉടമ ആരെന്നു കണ്ടെത്തുന്ന കാര്യം അസാധ്യമാകും . വസ്തു വിലയര്‍ത്ഥം പറ്റിക്കൊണ്ട് എഴുതി രജിസ്റ്ററാക്കിയ വിലയാധാരം നടത്തിയ ശേഷം ആ വിലയാധാരം അതെഴുതിയ അള്‍ റദ്ദാധാരമെഴുതി ഇല്ലായ്മ ചെയ്യാന്‍ തുടങ്ങിയാല്‍ ഒരാളുടെ പട്ടയ ഭൂമി എന്ന സംഗതി ആകെ അവതാളത്തിലാകും. വില്‍പ്പന എന്നത് ഒരു കരാര്‍ നടപ്പാക്കിയ കാര്യമാണ്. അപ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം മറ്റൊരാളിലേക്ക് മാറി. അത് രണ്ടു പേരുടെ കാര്യമാണ്. ആ കരാര്‍ ഒരാള്‍ക്ക് മാത്രം ദുര്‍ബലപ്പെടുത്താവുന്നതല്ല. വിലയാധാരം റദ്ദാക്കാന്‍ ഭൂമി കൈമാറ്റ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. കരാര്‍ ആക്ട് 62 വകുപ്പു പ്രകാരം ഒരിക്കല്‍ നിയമാനുസരണം വിലയാധാരമെഴുതിയാല്‍ ഒരു കോടതി ഉത്തരവിലൂടെയല്ലാതെ ആധാരം ദുര്‍ബ്ബലപ്പെടുത്താവുന്നതല്ല. അല്ലാതെ റദ്ദാധാരം എഴുതുന്നയാള്‍ കോടതിയുടെ അധികാരം കവര്‍ന്നെടുക്കുന്നതിനു ശ്രമിക്കുകയാണ് ചെയ്യുന്നത്. നിയമാനുസരണം എഴുതിയ ആധാരം അതെഴുതിയ ആള്‍ക്കു മാത്രം തനിയെ ഏകപക്ഷീയമായി ഇല്ലായ്മ ചെയ്യാവുന്നതല്ല. ഇപ്പോള്‍ നിലവിലുള്ള രജിസ്ട്രേഷന്‍ ആക്ട് സെക്ഷന്‍ 32 എ പ്രകാരം ആധാരം എഴുതി നല്‍കുന്നയാളുടെ ഫോട്ടോ ആധാരത്തില്‍ ഒട്ടിച്ചിരിക്കണം. വിരലടയാളവും പതിച്ചിരിക്കണം. വിലയാധാരക്കാരന്റേയും പുനര്‍കൈവശക്കാരന്റേയും ഫോട്ടോയും വിരലടയാളവും ആധാരത്തില്‍ പതിച്ചിരിക്കണം. ഇവ ഇല്ലാതെ ഭൂമിയുടെ ആധാരം രജിസ്റ്റര്‍ ചെയ്യുകയില്ല. ഏകപക്ഷീയമായി വിലയാധാരവും ദാനയാധാരവും മറ്റും റദ്ദാക്കാവുന്നതല്ല.
Generated from archived content: niyamam15.html Author: muttathu_sudhakaran