രാജേഷും ഷീലയും വിവാഹിതരായി. ഹിന്ദു മതാചാരപ്രകാരമാണ് അവരുടെ കല്യാണം 2000 മാണ്ട് നടത്തിയത്. ആദ്യ നാളുകളില്‍ തന്നെ അവരുടെ ഗാര്‍ഹിക ജീവിതം ഒരു തല്ലിപ്പൊളി ഏര്‍പ്പാടായിരുന്നു. മധുവിധു നാളില്‍ അവര്‍ നാടു ചുറ്റി സഞ്ചാരത്തിനും കാഴ്ചകള്‍ കാണുന്നതിനുമായി പുറപ്പെട്ടു. മടങ്ങി വന്ന ശേഷം രാജേഷ് അയാളുടെ ജോലി സ്ഥലമായ മുംബയിലേക്ക് പോയി. അത് അവരുടെ വിവാഹം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞപ്പോളായിരുന്നു. രാജേഷിന്റെ അമ്മ ക്യാന്‍സര്‍ രോഗിയായിരുന്നു. അവര്‍ മരിച്ചപ്പോള്‍ രാജേഷ് ഭാര്യയെ മുംബൈക്കു കൊണ്ടു പോയി. കുറച്ചു നാള്‍ അവര്‍ ഒന്നിച്ചു താമസിച്ചു. ആറുമാസം കഴിഞ്ഞപ്പോള്‍ അവര്‍ വേര്‍പിരിഞ്ഞ് വെവ്വേറെ താമസമായി. രണ്ടിടത്തു താമസിച്ചുകൊണ്ട് അവരിരുവരും കുറെ കോടതി കേസുകളില്‍ ചെന്നു പെട്ടു. ഷീല ചെലവിനു കിട്ടാനായി കോടതിയില്‍ ഹര്‍ജി നല്‍കി. രാജേഷ് വക്കീലിനെ വച്ച് ഹര്‍ജിക്ക് ആക്ഷേപം ബോധിപ്പിച്ചു. തന്നൊട് ഭാര്യ ക്രൂരമായി പെരുമാറുന്നു എന്ന് രാജേഷ് തര്‍ക്കിച്ചു. ഷീലയോട് ഭര്‍ത്താവ് ക്രൂരമായി പെരുമാറുന്നു എന്ന് അവരുന്നയിച്ച ആരോപണം രാജേഷ് നിഷേധിച്ചു. അലശണ്ഠി കാരണം വിവാഹബന്ധം തുടരുന്നതില്‍ അയാള്‍ക്ക് താത്പര്യമില്ലെന്നു രാജേഷ് ബോധിപ്പിച്ചു. വിവാഹമോചനം വേണമെന്നായി രാജേഷ്. ഭാര്യക്ക് ചിലവിനു കൊടുക്കുന്ന കാര്യത്തില്‍ താന്‍ വീഴ്ച ഒന്നും വരുത്തിയിട്ടില്ലെന്നു അയാള്‍ തര്‍ക്കിച്ചു. ഷീല ഭര്‍ത്താവിനോടൊപ്പം താമസിക്കുകയാണെങ്കില്‍ താന്‍ സംരക്ഷിച്ചുകൊള്ളാം. എന്ന് അയാള്‍ പറഞ്ഞില്ല പിന്നീട് , പതുക്കെ പതുക്കെ രാജേഷ് കോടതി നടപടികളില്‍ ഹാജരാകാതായി. കോടതി നടപടിയില്‍ അയാള്‍ ഭാര്യയോട് ക്രൂരമായി പെരുമാറി എന്ന് ഉത്തരവുണ്ടായി. പ്രതിമാസം 5000 രൂപ ഷീലക്ക് ചെലവിനു അനുവദിച്ച് വിധിയുണ്ടായി അത് കൊടുത്തില്ല എന്ന് ഷീലക്ക് കേസില്ല.
ക്രൂരത ആരോപിച്ചുകൊണ്ട് 2002-ല്‍ രാജേഷ് വിവാഹമോചനത്തിന് കോടതി മുമ്പാകെ ഹര്‍ജി ബോധിപ്പിച്ചു . അതിനൊരു തറുതല എന്ന വണ്ണം ഷീല ദാമ്പത്യ ജീവിതാവകാശം പുന:സ്ഥാപിച്ചു കിട്ടാനായി ഹര്‍ജി ബോധിപ്പിച്ചു. രാജേഷിന്റെ ആക്ഷേപത്തില്‍ ഷീലയുടെ ദാമ്പത്യജീവിതാവകാശ പുനസ്ഥാപന ഹര്‍ജി യില്‍ ഒരു ഭേദഗതി ഹര്‍ജിയിലൂടെ ദാമ്പത്യ ജീവിതാവകാശ പുനസ്ഥാപനക്ക് ഷീല വഴങ്ങാതിരുന്നത് വിവാഹമോചനത്തിനുള്ള കാരണങ്ങളില്‍ ഒന്നായി അതായത് ഷീലയുടെ മര്‍ക്കടമുഷ്ടി ക്രൂരതയായി കൂട്ടിച്ചേര്‍ക്കണം എന്ന് അപേക്ഷിച്ചു. ആ ഭേദഗതി 2005 – ല്‍ കോടതി അനുവദിച്ചു .പിന്നീട് വിവാഹമോചന ഉത്തരവ് കുടുംബകോടതി പാസ്സാക്കി. ആ ഉത്തരവ് അപ്പീലില്‍ ശരി വച്ചു.
Generated from archived content: niyamam13.html Author: muttathu_sudhakaran