ഭര്‍ത്താവിന്റേയും ഭാര്യയുടേയും പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചന ഹര്‍ജി കുടുംബക്കോടതിയില്‍ ബോധിപ്പിക്കുന്നത് പതിവിന്‍ പടി ഇരുവരുടേയും സാന്നിധ്യം കോടതിയില്‍ നിശ്ചയമായും ഉണ്ടായിരിക്കണം എന്നു നിര്‍ബന്ധിക്കാവുന്നതല്ല. കോടതിയില്‍ നേരിട്ടു ഹാജറായി നല്‍കുന്ന മൊഴിക്കു പകരം 50 രൂപ കോര്‍ട്ടു ഫീസ് മുദ്രപതിച്ച് കോടതിയില്‍ ബോധിപ്പിക്കുന്ന വിവാഹമോചനകേസ്സിനോടൊപ്പം ആദ്യം ബോധിപ്പിക്കുന്ന സത്യവാങ് മൂലം മതിയാകും.
വിവാഹമോചനത്തിനു ഇരുവര്‍ക്കും ചേര്‍ന്നു കേസ്സ് കൊടുത്തശേഷം 6 മാസം ഹര്‍ജിക്കാര്‍ ഉത്തരവിനു കാത്തിരിക്കണം എന്ന മെനക്കേട് വേണ്ടെന്നു വയ്ക്കാമോ? ക്രിസ്ത്യന്‍ വിവാഹമോചന കേസ്സിലെ ഈ പ്രശ്നമാണ് കേരള ഹൈക്കോടതി പരിഗണിച്ചത്.
പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിനായുള്ള ഹര്‍ജിയില്‍ പറയുന്ന വസ്തുതകളുടെ നിജസ്ഥിതി കുടുംബക്കോടതിക്കു ബോധ്യപ്പെട്ടാല്‍ കോടതി മുമ്പാകെ അനുരജ്ഞനത്തിനോ കൂടിയാലോചനക്കോ കക്ഷികള്‍ ഇരുവരും നേരിട്ട് ബോധിപ്പിക്കണം എന്ന് കോടതി നിര്‍ബന്ധം പിടിക്കേണ്ടതില്ല. ഹര്‍ജി ബോധിപ്പിച്ച് 6 മാസക്കാലം ഇരുവരും കാത്തിരിക്കണം എന്നത് സ്വമേധയാ കക്ഷികളുടെ അപേക്ഷപ്രകാരമോ വേണ്ടെന്നു വയ്ക്കാവുന്നതാണ്. അതിനടിസ്ഥാനമാകുന്നത് (1) വിവാഹം (2) ഭാര്യയും ഭര്‍ത്താവും കൂടി വിവാഹബന്ധം വേര്‍പെടുത്തണമെന്ന പരസ്പര തീരുമാനം (3) ഹര്‍ജി ബോധിപ്പിക്കുന്നതിനു തൊട്ടു മുമ്പ് ഒരു കൊല്ലമായി ഭാര്യയും ഭര്‍ത്താവും വേര്‍പെട്ടു പാര്‍ക്കുക. (4) ആ കാലത്ത് ഇരുവര്‍ക്കും ഒത്തു പാര്‍ക്കാന്‍ കഴിയാതെ പോവുക (5) കുറഞ്ഞത് 6 മാസക്കാലം ഭാര്യയും ഭര്‍ത്താവും, വിവാഹമോചന ഹര്‍ജി ബോധിപ്പിച്ച ശേഷം , വേറിട്ടു പാര്‍ക്കുക. നിയമം ഈ നടപടിയാണ് അനുശാസിക്കുന്നത് . സജി വര്‍ഗ്ഗീസും ഭാര്യയും ക്രിസ്തുമത വിശ്വാസികളാണ്. അവിരുവരും വിദേശത്താണു താമസം. അവരിരുവരും കുടുംബക്കോടതിയില്‍ ആവശ്യപ്പെടുന്നത് കാത്തിരിപ്പു സമയം ഒഴിവാക്കണം എന്നാണ്. പക്ഷെ അതനുവദിക്കുന്നതിലേക്ക് ഒരടിസ്ഥാന കാരണവും കോടതിയില്‍ അവര്‍ പ്രസ്താവിച്ചിട്ടില്ല. എന്നിരിക്കിലും അനാവശ്യമായി ഹര്‍ജിക്കക്ഷികള്‍ കോടതിയില്‍ ഹാജറാകണമെന്ന് കോടതി നിര്‍ബന്ധിക്കേണ്ടതില്ല. 6 മാസം കഴിഞ്ഞ് ഇരുവര്‍ക്കും കോടതി സമക്ഷം ഹാജറാകാന്‍ പ്രയാസങ്ങളുണ്ട്. അതിനാല്‍ 6 മാസം എന്ന കാലപരിധി കഴിയുന്ന മുറക്ക് ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. നേരിട്ട് ഇരുവരും ഹാജറാകേണ്ടതില്ല. അവര്‍ക്കു വേണ്ടി അഡ്വേക്കേറ്റ് അപേക്ഷ സമര്‍പ്പിക്കുന്നതാണ്. തെളിവ് ഹാജറാക്കാനും കോടതി ആവശ്യപ്പെടേണ്ടതില്ല. സാധാരണ നിലയില്‍ ഒരു സത്യവാങ് മൂലം കോടതില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. വിവാഹമോചനകേസിന്റെ നിജസ്ഥിതി കോടതിക്ക് അപ്രകാരം ബോധ്യപ്പെടും.
Generated from archived content: niyamam12.html Author: muttathu_sudhakaran