സാമാന്യ ജനങ്ങളുടെ ബോധവത്ക്കരണത്തിന്റെ ഫലമായി നിലവിലുള്ള കേടതികളില്‍ ഒത്തിരി കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. താമസിച്ചു കിട്ടുന്ന നീതി ദു:ഖ ഹേതുവാകുന്നു . അതൊഴിവാക്കാനായി 1998 ലെ നിയമസഹായ കമ്മറ്റി റഗുലേഷന്‍ പ്രകാരം അദാലത്തുകള്‍ സംഘടിപ്പിച്ച് കേസുകളുടെ തീരുമാനം പരസ്പര രാജിയിലൂടെ ത്വരിതപെടുത്തിക്കൊണ്ടിരിക്കുന്നു. ഏതു സങ്കടം സംബന്ധിച്ചും പരിഹാരം തേടി അതത് താലൂക്ക് നിയമസഹായ കമ്മറ്റി മുമ്പാകെ , അതായത് സ്ഥലത്തെ പ്രാഥമിക കോടതിയില്‍ , പ്രി ലിറ്റിഗേഷന്‍ പെറ്റീഷന്‍ തനിയെ ചുരുക്കത്തില്‍ തയ്യാറാക്കി , എത്ര പേരില്‍ നിന്നാണോ പരിഹാരം തേടുന്നത് അത്രയും കോപ്പിയും അവ തപാലിലയക്കാനുള്ള രജിസ്ട്രേഷന്‍ ചാര്‍ജ്ജുമായി കോടതി ക്ലാര്‍ക്കിനെ ഏല്‍പ്പിക്കുക. നമ്പര്‍ വിചാരണതീയതിയും സമയവും കിട്ടും. മിക്കവാറും അടുത്ത ആഴ്ച എതൃകക്ഷി കോടതിയിലെത്തും. എഴുതിക്കൊടുത്ത സങ്കടം ന്യായാധിപനെ പറഞ്ഞു കേള്‍പ്പിക്കുക. മിക്കവാറും മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നറിയുക. കേരള ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ജസ്റ്റിസ് ആര്‍ ബസന്ത് സൂചിപ്പിച്ചിരിക്കുന്നത് പോലെ ബന്ധപ്പെട്ടവര്‍ക്കെല്ലാം ഉത്തരവ് ഒപ്പിടുമ്പോള്‍ പകര്‍പ്പ് സൗജന്യമായി കൊടുക്കാനുള്ള ചുമതല ന്യായാധിപനാണ്. അത് ലഭിക്കുന്ന സംവിധാനം വെക്കം ഉണ്ടായേക്കാം. അപ്പോള്‍ അദാലത്തുവഴിയുള്ള തര്‍ക്ക പരിഹാരം മനോരജ്ഞകമായ ഏര്‍പ്പാടായിരിക്കും. അദാലത്തുകളില്‍ ധാരാളം കേസുകള്‍ രാജിയായിക്കൊണ്ടിരിക്കുന്നു. ഒരു വ്യവസ്ഥയുണ്ട് . രാജി പ്രസ്താവന ഇരുകക്ഷികളും നേരിട്ട് ഒപ്പിട്ടിരിക്കണം. റഗുലേഷന്‍ 33 -ആം വകുപ്പ് പ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്നു ഒരു കക്ഷി അദാലത്ത് ഒത്തുതീര്‍പ്പില്‍ ഒപ്പിട്ടില്ലെങ്കില്‍ ആ തീര്‍പ്പിന് നിലനില്‍പ്പില്ല. നിയമസഹായ അതോറിറ്റീസ് ആക്ട്, 1987 പ്രകാരം അവാര്‍ഡ് അന്തിമമായിരിക്കും. പക്ഷെ കക്ഷികള്‍ ഒപ്പിട്ടിരിക്കണം . ഒപ്പിടുകയില്ലെങ്കില്‍ അദാലത്തില്‍ അവാര്‍ഡുകള്‍ പാസ്സാക്കാവുന്നതല്ല.
Generated from archived content: niyamam10.html Author: muttathu_sudhakaran