ഗാര്‍ഹിക പീഡിതര്‍ക്ക് പങ്കിട്ടുപാര്‍ത്ത വീട്ടില്‍ താമസിക്കാനുള്ള അവകാശം

അന്തസ്സോടുകൂടി ജീവിക്കുന്നത് നിയമത്തെക്കുറിച്ച് നമുക്കെല്ലാം വ്യക്തമായ അറിവുണ്ടായിരിക്കണം സ്വയം അതു നേടാന്‍ അവസരം ലഭിക്കാതെപോയവര്‍ക്ക് തങ്ങളുടെ ദൈനംദിന കാര്യങ്ങളില്‍ പോലും വിദഗ്ദന്മാരോട് സംശയം വന്ന വിഷയത്തെ പറ്റി ആരായേണ്ടി വരും. ആ അവസരത്തില്‍ രക്ഷപ്പെടലിനു വഴികാട്ടിയായിരിക്കും ഈ നിയമ വശങ്ങള്‍ സംബന്ധിച്ചുള്ള കുറിപ്പുകള്‍ :-

ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള വനിതാ സരക്ഷണ ആക്ട് 2005 ലെ 18, 19, 20 വകുപ്പുകളിലാണ് പങ്കിട്ടുപാര്‍ത്തവീട്ടില്‍ പീഡിതര്‍ക്കുള്ള താമസാവകാശം വ്യവസ്ഥ ചെയ്തിരിക്കുന്നതു. ഹര്‍ജിക്കാരി ഭര്‍ത്താവിനോടൊപ്പം പങ്കിട്ടുപാര്‍ത്ത ഭര്‍തൃഗൃഹത്തില്‍ സ്വസ്ഥമായി താമസിക്കുന്നത് തടസ്സപ്പെടുത്തിപ്പോകരുതെന്നും കളിയാക്കി സംസാരിച്ചു വേദനിപ്പിക്കരുതെന്നും മജിസ്ട്രേട്ടു കോടതി ഉത്തരവു പുറപ്പെടുവിച്ചു.

റിട്ടു ഹര്‍ജിയില്‍ ഭര്‍ത്താവിന്റെ അച്ഛനാണ് ഹര്‍ജിക്കാരന്‍. വീടും പറമ്പും തന്റെ സ്വന്തം വകയാണ്. മകനവിടെ ഒരവകാസവും ഇല്ല പക്ഷെ ഹര്‍ജിക്കാരന്‍ സമ്മതിച്ചു മകന്റെ ഭാര്യ തന്റെ മരുമകളായി കുറച്ചു കാലം അവിടെ താമസിക്കുകയുണ്ടായി. മകന് അവിടെ തന്റേതായ ഒരവകാശവും ഇല്ല. അതിനാല്‍ സംരക്ഷണ ആക്ട് പ്രകാരം താമസാവകാശ സംരക്ഷണ ഉത്തരവ് ലഭിക്കാന്‍ അവകാശം ഇല്ലെന്നും വാദിച്ചു. താമസിച്ചിരുന്ന് പങ്കിട്ടു പാര്‍ത്തിരുന്ന പുര സെക്ഷന്‍ 2 പ്രകാരമുള്ള നിര്‍വ്വചനത്തില്‍ പെടില്ല എന്നും വാദിച്ചു. പീഡിതയും ഭര്‍ത്താവും ചേര്‍ന്ന് അമ്മായി അച്ഛന്റെ കുടുംബവീടിനോടു ചേര്‍ന്നു അവരുടെ ധനം ഉപയോഗിച്ചു പണിയിച്ചതാണ് ഈ താമസപ്പുരയെന്ന് പീഡിത തര്‍ക്കിച്ചു. ഭാര്യയെ സംബന്ധിച്ചിടത്തോളം ഈ താമസപ്പുര അവരുടെ ഭര്‍തൃഗൃഹമാണ്. അതല്ല, അമ്മായി അച്ഛന്റെ തന്നെ കെട്ടിടമെന്നിരുന്നാലും ഭര്‍ത്താവിന് അച്ഛന്റെ പിന്തുടര്‍ച്ചാവകാശിയെന്ന നിലയില്‍ തന്റെ ഷെയറിന് അവകാശിയാകയാല്‍ താമസത്തിനുള്ള സംരക്ഷന ഉത്തരവ് ശരിയാണെന്ന് പീഡിത തര്‍ക്കിച്ചു. 1998 – ലായിരുന്നു വിവാഹം കല്യാണനാളിലെ തുടങ്ങി ഈ ഭര്‍തൃഭവനത്തിലാണ്‍ പീഡിത 2007 വരെ താമസിച്ചത്.

ഭര്‍ത്താവ് റിട്ട് ഹര്‍ജിക്കാരന്റെ മകനാണ് ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പൂര്‍വ്വിക ഭവനത്തിലായിരുന്നു കല്യാണം കഴിഞ്ഞ് വന്ന് നാളുമുതലേ പീഡിത താമസിച്ചിരുന്നത്. പിന്നീടാണ് ആ പുരയ്ക്കടുത്ത് ഒരു പുതിയ പുര പണിതത്. തുടര്‍ന്ന് ഭര്‍ത്താവുമൊത്ത് പീഡിത കുറെ കൊല്ലങ്ങളായി അവിടെ പാര്‍ത്തു വരുന്നു. 2006 – ല്‍ പീഡിതയും ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്ലാതായി. അവിടെ ഭര്‍ത്താവുമൊത്ത് സസുഖം കഴിഞ്ഞിരുന്ന കാലത്ത അലോസരമുണ്ടാക്കി എന്നാണ് ഭാര്യ ആരോപിച്ചിരിക്കുന്നത്. ഗാര്‍ഹിക പീഡനക്കേസില്‍ ആദ്യ രേഖ ഗാര്‍ഹിക സംഭവ റിപ്പോര്‍ട്ടാണ്. അത് തയ്യാറാക്കിയത് സാമൂഹ്യ വനിതാ ക്ഷേമ വകുപ്പിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ / പ്രൊവൈഡര്‍ ഓഫ് സര്‍വ്വീസ് ( സേവനദാതാവ്) ആണ്. കേരള സര്‍ക്കാര്‍ ഗസറ്റു വിജ്ഞാപനം വഴിയാണ് 14 ജില്ലകളിലും ഇവരെ നിയമിച്ചിരിക്കുന്നത്. അവരുടെ ഡ്യൂട്ടിയാണ് ഗാര്‍ഹിക സംബവ റിപ്പോര്‍ട്ടു തയ്യാറാക്കി മജിസ്ട്രേറ്റിനും പോലീസിനും, സങ്കടക്കാരിക്കും നല്‍കി കൃത്യനിവ്വഹനത്തില്‍ മജിസ്ട്രെട്ടിനെ സഹായിക്കേണ്ടത്. പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഡ്യൂട്ടിയില്‍ വീഴ്ച്ച വരുത്തിയാല്‍ കാത്തിരുന്ന പെന്‍ഷനു പകരം കിട്ടുന്നത് ഒരു വര്‍ഷം തടവും 20,000 രൂപ പിഴശിക്ഷയുമായിരിക്കും. അപ്രകാരം ഗാര്‍ഹിക സംബവ റിപ്പോര്‍ട്ടിന്റെ സത്യസ്ഥിതി ഉറപ്പുവരുത്തിയിരുന്നു. റിപ്പോര്‍ട്ടു പ്രകാരം പീഡനം മെയ് 2007 -ലാണ്. ഭര്‍തൃഭവനത്തില്‍ തടഞ്ഞു വച്ചിരിക്കുന്നിടത്തു നിന്നു പീഡിതയെ മോചിപ്പിച്ചത് കൊട്ടാരക്കര പോലീസ് സഹായത്തോടു കൂടിയാണ്. പീഡിതയെ ഭര്‍തൃ വീട്ടില്‍ കയറ്റുന്നില്ല. പുറമേ, ജീവഹാനി ഭര്‍ത്താവിന്റെ കൈകൊണ്ടു സംഭവിച്ചേക്കാം എന്ന് അവര്‍ ഭയപ്പെടുന്നു.

ഭര്‍ത്താവ് തര്‍ക്കിച്ചത് ഭാര്യ താമസാവകാശം ഉന്നയിക്കുന്ന ഭവനം അയാളുടേതല്ല പുറമേ, വിവാഹമോചന ഹര്‍ജി നല്‍കിയതു കാരണം ഭാര്യ തന്നെ പീഡിപ്പിക്കുന്നു എന്നും തര്‍ക്കിച്ചു. അതിലൊന്നാണ് കള്ളക്കേസ് പക്ഷെ, ഗാര്‍ഹിക സംഭവ റിപ്പോര്‍ട്ട് , ഹര്‍ജി, സത്യ വാങ്മൂലം ഇവ പരിശോധിച്ച മജിസ്ട്രേട്ട് പീഡിതയുടെ പങ്കിട്ടുപാര്‍ത്ത വീട്ടിലെ താമസാവകാശ സംരക്ഷണ ഉത്തരവു പുറപ്പെടുവിച്ചു. അതിനെതിരെ കൊല്ലം ജില്ലാ കോടതി യില്‍ ഭര്‍ത്താവ് നല്‍കീയ അപ്പീല്‍ തള്ളി വിധിയായി. പീഡിത ബോധിപ്പിച്ച് ഗാര്‍ഹിക സംഭവ റിപ്പോര്‍ട്ടിലും ഹര്‍ജിയിലും സത്യവാങ്മൂലത്തിലും ഭര്‍ത്താവിന്റെ അച്ഛന്‍ കക്ഷിയല്ല. മകനെ താങ്ങാന്‍ അച്ഛന്‍ കണ്ട വഴിയാണ്‍ റിട്ട്. പങ്കിട്ടുപാര്‍ത്ത ഭവനം എന്നതിനുള്ള നിര്‍വ്വചനമാണ് പരിശോധിക്കേണ്ടിയിരുന്നത് ഭര്‍ത്താവിന്റെ അച്ഛന്‍ പറയുന്നത്, മരുമകളായി ഇവള്‍ കുറച്ചുകാലം എന്റെ വീട്ടില്‍ പാര്‍ത്തിരുന്നെങ്കിലും ആ വീട്ടില്‍ മകന്‍ ഒരവാകശവും ഇല്ല്ലാത്തതിനാല്‍ അത് പങ്കിട്ടുപാര്‍ത്ത ഭവനം ആവുകയില്ല. മറ്റുളവരെ ഒഴിവാക്കി കൊണ്ട് അവകാശമോ , അധികാരമോ, താറ്റ്പര്യമോ ആ കെട്ടിടത്തില്‍ ഭര്‍ത്താവിനുണ്ടായിരുന്നോ അവിടുത്തെ താമസക്കാലത്ത് എന്നതല്ല, പ്രസക്തമായ വിഷയം. പങ്കിട്ടുപാര്‍ത്ത വീട്ടില്‍ ഭര്‍ത്താവിന് കൂട്ടവകാശിയെന്ന നിലയില്‍ ഷെയറാവകാശമുണ്ടായിരുന്നെങ്കില്‍ താമസസംരക്ഷണ ഉത്തരവിനര്‍ഹതയുണ്ട്. ആ വീട്ടില്‍ പാര്‍ക്കുന്നതിന് ഭാര്യക്ക് തന്റേതായ സ്വത്തവകാശം ഉണ്ടായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല. വിദ്യാസമ്പന്നയെങ്കിലും വനിതയ്ക്ക് എതിരെ പല വര്‍ണ്ണരാജികളുള്ള പീഡനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതൊഴിവാക്കാന്‍ ഗാര്‍ഹിക വനിതാ സംരക്ഷണ നിയപ്രകാരം കേരള സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള അതത് ജില്ലയിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ / ഹെല്‍പ്പ് ലൈന്‍, ,ഫാമിലികൌണ്‍സിലിംഗ് സെന്ററിലെ പ്രൊവൈഡര്‍ ഓഫ് സര്‍വീസ് (സേവനദാതാവ് )ഇവരിലൊരാളെ കണ്ട് ഫോം 1-ല്‍ ഗാര്‍ഹിക സംഭവ റിപ്പോര്‍ട്ട്, ഫോറം നമ്പര്‍ 2-ല്‍ സ്ഥലം മജിസ്ട്രെറ്റ് കോടതിയില്‍ ബോധിപ്പിക്കാനുള്ള ഹര്‍ജി, നിശ്ചിതമാതൃകയില്‍ ഫോം- 3-ല്‍ സത്യവാങ്മൂലം , ഫോം 7-ല്‍ നോട്ടീസ് ഇവ തയ്യാറാക്കുക മജിസ്ട്രേട്ടിനു നല്‍കുക (സേവനദാതാവു നല്‍കും) കോപ്പി അവര്‍ പോലീസ്സ്റ്റേഷനിലെത്തിക്കും ഹര്‍ജി ബോധിപ്പിച്ചു 3 നാള്‍ക്കകം സരക്ഷന ചെലവു പരിഗണിച്ചുത്തരവുണ്ടാകും ചെലവിനു കിട്ടും പൊന്നും പണവും മടക്കിക്കിട്ടും താമസസംരക്ഷണവും നഷ്ടപരിഹാരവും കിട്ടും ഉത്തരവു പകര്‍പ്പും സൌജന്യമായി കിട്ടും

ബന്ധപ്പെടുക : ഇന്റെര്‍നാഷണല്‍ സെന്റെര്‍ ഫോര്‍ സ്റ്റഡി- ഫാമിലി കൌണ്‍സിലിംഗ് സെന്റെര്‍ , പുലമണ്‍ പി. ഓ കൊട്ടാരക്കര.

Generated from archived content: niyamam1.html Author: muttathu_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here