മലമുകളിലെ വീട്ടിൽ
തനിച്ചായിരിക്കുക
വീട്ടാനാകാത്ത കടം പോലെ
കൂടെപ്പോരുന്ന
ചുംബനങ്ങളിലുള്ള
ചുരുണ്ടുകൂടലാണ്.
മലമുകളിലെ വീട്ടിൽ
തനിച്ചായിരിക്കുക
നഗ്നമായ മരവും
നാണമില്ലാതെ
പുണരുന്ന മഞ്ഞും
ചുവരുവീണ ശരീരവും
ചുറ്റിത്തീർന്ന നൂൽപ്പന്തുപോലെ
ഒന്നിലൊന്നായി
അടങ്ങിയൊതുങ്ങിയ
ദിവസങ്ങളാണ്
മലമുകളിലെ വീട്ടിൽ
തനിച്ചായിട്ടും
ഞാൻ വാതിലടയ്‌ക്കുന്നില്ല
ഇരുളുകുഴഞ്ഞ വഴിയിലൂടെ
തണുത്ത ശരീരത്തിലേയ്‌ക്ക്
നീ വരാതിരിക്കില്ല.
Generated from archived content: poem1_jan19_10.html Author: muse_mary