“നിന്റെ പേരെന്താ കുഞ്ഞായാ?”
“എന്റെ പേരല്ലോ കുഞ്ഞായൻ”
“ഇതെന്തോന്നു പേരെന്റെ കുഞ്ഞായാ?”
“ഒരു പേരിലെന്തോന്ന് അച്ചായോ?”
“പേരിനിതുപോരെ അച്ചായോ?”
“നീയിപ്പം വലുതായി കുഞ്ഞായാ,
ഇനി ‘വലുതായോൻ’ എന്നേ വിളിക്കൂ ഞാൻ”
“എന്തു വിളിച്ചാലും വേണ്ടില്ല
”കുഞ്ഞായാ, നിന്റെ പേരെന്തെന്ന് ചോദിച്ചാലേ
പേരു ഞാൻ പറയൂ അച്ചായോ“
ഈ പേരിലൊരു ഞാനില്ലേ അച്ചായോ
പേരിനൊരു ഞാൻ പോരല്ലോ അച്ചായോ”
……….. …………
നിന്റെ പേരെന്താ ‘വലുതായോൻ’?
ഞാനൊന്നും മിണ്ടൂലാ അച്ചായോ.
Generated from archived content: poem2_jan24_07.html Author: murali_mankada