ഒന്ന്
രാമായ നമഃയെന്നും
രാ,മായണമെന്നും
രാമായണത്തെ ഞാൻ
ചൊല്ലി തീർത്തിട്ടും
ഉറക്കമൊഴിച്ചിട്ടും
സൂര്യനുദിച്ചിട്ടും
എന്തെന്റെ നാത്തൂനേ
നേരം വെളുത്തീലെനിക്കിന്നേവരെ?
രണ്ട്
കലയ്‌ക്കകത്തും
കലത്തിനകത്തും
കാലത്തിനകത്തും
ജീവിതമെന്നാൽ
അകലമെന്നതുണ്ടോ?
അകാലമെന്നതുണ്ടോ?
മൂന്ന്
കഥയൊന്ന് തോന്ന്‌ണ്‌ണ്ട്
പറയട്ടെ?
അല്ലെങ്കിൽ വേണ്ട
കഥ തീർന്നാലെന്നെ
ചരമക്കോളത്തിലേറ്റി
ചിരിക്കും
പത്രാധിപർ.
Generated from archived content: poem2_aug9_06.html Author: murali_mankada