ലംബോദരന്റെ വാഹനമല്ല ചുണ്ടെലി
എന്ന് ആലോചിക്കാൻ പോലും
ഭയക്കുന്ന ഒരു വിശ്വാസിയാണ് ഞാൻ.
ഒരു ചുണ്ടെലിക്കു ചുമക്കാവുന്നത്രയും
ചെറുതാണോ കുംഭീമുഖനെന്ന്
സംശയിക്കുന്ന ഒരു അവിശ്വാസിയാണ് ഞാൻ.
യഥാർത്ഥ ഗണപതിയെ ചുമക്കുന്ന
ചുണ്ടെലിയെ
നേരിൽ കാണരുതേ
എന്നു പ്രാർത്ഥിക്കുന്ന
ഒരു നിരീശ്വരവാദിയാണ് ഞാൻ.
……………………..
………………….വന്ദേഹം ഗണനായകം!
………………………
……………………..
…………
നമാമി വിഘ്‌നേശ്വരപാദപങ്കജം!
* വിനായകം = വിഘ്‌നം, തടസ്സം.
Generated from archived content: poem1_july23_08.html Author: murali_mankada