കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ സംഗതികൾ ചിരിക്കാനും ചിന്തിക്കാനും ഇടനൽകുന്നവ തന്നെ. ഇവയിൽ പലതും ഭാവനയുമായി കലരുമ്പോൾ കഥകളായി മാറുന്നു; ചിലത് കവിതകളും.
കുഞ്ഞുങ്ങളുടെ മനസ്സിനെ തൊട്ടുണർത്തുന്ന കഥകളും കവിതകളും രചിക്കുന്ന പ്രശസ്ത ബാലസാഹിത്യകാരൻ മുരളീധരൻ ആനാപ്പുഴയുടെ പതിനാലാമത്തെ പ്രസിദ്ധീകരണം.
ലളിതമനോഹരമായ ശൈലിയും ബഹുവർണ്ണ ചിത്രങ്ങളും കൊണ്ട് വ്യത്യസ്തമായ വായനാനുഭവം ഇത് സൃഷ്ടിക്കുന്നു.
വിദ്യാർത്ഥികളും അദ്ധ്യാപകരും കുട്ടികളെ സ്നേഹിക്കുന്ന രക്ഷിതാക്കളും നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം.
കുസൃതിക്കുരുന്നുകൾ (മുരളീധരൻ ആനാപ്പുഴ)
പ്രസാ ഃ മിത്രാലയ പബ്ലിക്കേഷൻസ്
വില ഃ 50രൂ.
Generated from archived content: bookreview1_july7_07.html Author: muraleedharan_anapuzha
Click this button or press Ctrl+G to toggle between Malayalam and English