ഉള്‍ക്കാഴ്ച

പരമ കാരുണ്യവാനും കരുണാനിധിയുമായ ഏകദൈവത്തിന്റെ നാമത്തകാഴ്ചയില്‍ മറഞ്ഞു നില്ക്കുന്ന എന്‍ നിലാപ്പക്ഷി,ഒരിക്കല്‍ അവള്‍ എനിക്കായ് ഉണര്‍ന്നിരുന്നു….ഞാനറിഞ്ഞീല്ല… ഞാനുണര്‍ന്നില്ല….വിഷണ്ണയായ്…. വിഷാദയായ്…. ഒരു മുഖം എന്നും തനിച്ചിരുന്നു.ഇന്നും നിലാവിന്റെ ഛായാമുഖം നീരസം ഭാവിച്ചു നിദ്രയിലാണ്ടഋതുക്കള് മാറിയതറിയാതെ….. മാനസം വിതുമ്പിയതറിയാതെ…ഓരോ സായാഹ്നങ്ങളും ഒരായിരം കഥകള്‍ സ്മരിച്ചിരുന്നു..ഒരേ സ്വരത്തില് പാടിയിരുന്നു….ഒരു വേര്‍പാടിന്റെ വിതുമ്പല്‍.. ആറ്റിന്‍ കരയിലെ കൊറ്റികളും നെല്പാടങ്ങളിലെ വെള്ളരി പ്രാക്കളും സ്വൈരജീവിതം നയിച്ചിരുന്ന ഞാന്‍ തനിച്ചിരുന്നിരുന്ന ഒരേകാന്ത ലോകം… എനിക്കു മാത്രമായ് സുഗന്ധം ചൊരിഞ്ഞ ഇളം തെന്നലും…. ഒരു മരുപ്പച്ച പോലെ… എന്നുമെന്നും എനിക്കു മാത്രമായ് കണ്ണുനര് പൊഴിച്ച്… കുളിര്‍മഴയായ് പെയ്തിറങ്ങിയ ചില വേനല്‍ക്കിനാവുകളും, ഒരായിരം വര്‍ണ്ണച്ചാര്‍ത്തും ഒത്തിരിയൊത്തിരി സൗരഭ്യങ്ങളുമായ് ഒരാരാമം എന്റേതു മാത്രമായ് ശേഷിക്കവെ… പൂക്കളും ചിത്രശലഭങ്ങളും പൂത്തുമ്പികളും, വസന്തം കൈനീട്ടി വാങ്ങിയ പൂമരങ്ങളും, പൂമരച്ചില്ലകളില്‍ ഓടിച്ചാടി നടക്കുന്ന അണ്ണാറക്കണ്ണന്മാരും, വാനില്‍ വട്ടമിട്ടു പറന്ന് കളകൂജനം നടത്തുന്ന കിനാപ്പക്ഷികളും, മേച്ചില്പ്പുറങ്ങളില്‍ മേഞ്ഞു നടക്കുന്ന ആടുമാടുകളും…. എല്ലാം… എല്ലാം… ഒരു വിരഹാര്‍ദ്രഭാവത്തിന് ഏറെക്കൊതിക്കാവുന്ന ഒരഭയ സങ്കേതമായ്, പ്രിയമാനസരുടെ ചില കാണാക്കിനാവുകള്‍ മാത്രമായ്.., അവിടെയെങ്ങും കാണാതെ പോയ… അവിടെയെങ്ങും പറയാതെ പോയ… അവള്‍ക്കു വേണ്ടി… അവര്‍ക്കു വേണ്ടി… പിന്നെയും ആര്‍ക്കെക്കെയോ വേണ്ടി… എങ്ങോ എവിടെയോ ഇന്നും ജീവിക്കുന്നു…, വിധി പ്രകാരം ഞാന്‍ നന്മകളാല്‍ കാംക്ഷിക്കപ്പെട്ടവനായിരുന്നു…. ധര്‍മ്മത്താല്‍ കാംക്ഷിക്കപ്പെട്ട് നീതിമാനായി അതിജീവനം നേടിയ വിശുദ്ധനായ പ്രജാകുമാരന്റെ ജീവചൈതന്യം… നീതിയാല്‍ കാംക്ഷിക്കപ്പെട്ട് ധര്‍മ്മവതിയായി അതിജീവനം നേടിയ പവിത്രയായ രാജകുമാരിയുടെ ആത്മചൈതന്യം…, സത്യാന്വേഷികളാല്‍ ഞാന്‍ കാംക്ഷിക്കപ്പെട്ടത് അപ്രകാരം രണ്ടു മുന്ന്-വിധികളിലൂടെയായിരുന്നു… അവിടങ്ങളിലായി മൗനങ്ങള്‍ക്കുമുണ്ടായിരുന്നു ഒരുപാടൊരുപാട് അവകാശങ്ങള്‍… ഒത്തിരിയൊത്തിരി പ്രതീക്ഷകള്‍.. ആരാലും ഹനിക്കപ്പെടാതിരിക്കുവാനായി ദൈവം പ്രത്യേകം മുന്‍ കരുതലെടുത്ത് സംരക്ഷിച്ചു കൊണ്ടിരിക്കുന്ന അനശ്വരമായ അര്‍ഹതകള്‍… അനഘമായ വാഗ്ദാനങ്ങള്‍… അതുല്യമായ് നിലകൊള്ളുന്ന അവയ്ക്ക് പരിശുദ്ധമായ സ്നേഹത്തിന്റെ ഭാഷയായിരുന്നു…. അതു കൊണ്ടുതന്നെ ഞാന്‍ സ്നേഹിച്ചു ജീവിക്കുന്നു…. ചില അവകാശങ്ങളുടെ സംരക്ഷണത്തിനായ്… അര്‍ഹതകളുടെ സാഫല്യത്തിനായ്…. എന്നെ നിഷ്കളങ്കമായ് സ്നേഹിച്ചവര്‍ക്കു മുന്‍പില് സ്വയം ഒരു മരീചികയായ് ജീവിച്ചിരുന്നെന്നിരിക്കെ…… പരിത്യാഗങ്ങള്‍ക്കായ് ഒരു യുഗം നീക്കി വച്ചീടിലും…, പരിഗ്രാഹങ്ങള്‍ക്കായ് ഒരു മൗനം ബാക്കി വച്ചീടുന്നു. നഷ്ടമായത് മനു മനുഷ്യനായ് ജീവിച്ച കാലമായിരുന്നു. നോവെന്തെന്നറിയാതെ ജീവിതം ജയിച്ചു തീര്‍ത്ത കൗമാരം.. ബന്ധങ്ങളോ ബന്ധനങ്ങളോ ചിന്താവിഷയമായിട്ടില്ലാത്ത കാലം.. ആര്‍ക്കു വേണ്ടി ജീവിക്കണം, എന്തിനു വേണ്ടി ജീവിക്കണം എന്നൊരു ലക്ഷ്യത്തെ തിരിച്ചറിയാന്‍ ശ്രമിച്ചിട്ടില്ലാത്ത കാലം.. “മാനുഷിക വികാരങ്ങളില്ലാത്ത മാന്യന്” എന്ന വിശേഷണം അന്ന് മനുവിന്റെ സിരകള്‍ക്ക് നല്കിയത് ഇനിയുമൊരു പ്രപഞ്ചത്തെ തന്നെ ജയിച്ചടക്കുവാനുള്ള ഉത്തേജനമായിരുന്നു. മനുഷ്യരും മാനുഷിക വികാരങ്ങളും ഗവേഷണ പ്രബന്ധം നിറക്കുവാനുള്ള വെറും പഠന വിഷയങ്ങള്‍ മാത്രമായിരുന്നു മനുവിന്… പക്ഷേ മനുഷ്യനായ് മനു ജീവിച്ചു എന്ന് നിര്‍ഭയം പിന്നീടെഴുതിച്ചേര്‍ക്കുവാന്‍ കഴിഞ്ഞ കാലമായിരുന്നു അത്. കൈമുതലായിട്ടുള്ള നന്മയെ കൈവിടാതെ, ആരില്‍ നിന്നും തന്നെ യാതൊരു നന്മയും പ്രതീക്ഷിക്കാതെ തിന്മയെ ചെറുത്തു ജീവിച്ചിരുന്ന ഒരു കാലം. പക്ഷേ ശേഷം മനു നന്നേ ചെറുതാവുകയായിരുന്നു..

നന്മയുടെ കോപത്തിനു മുന്‍പില്…

തിന്മയുടെ ഒളിച്ചോട്ടത്തിനു മുന്‍പില്…

ഒരു സാധാരണ മാനുഷിക സ്നേഹം പോലും കാംക്ഷിക്കാതെ ജീവിച്ച മനുവിനു നേരിടേണ്ടി വന്നത് സത്യമായ ദൈവികവിശ്വാസത്തെ മുന്‍ നിറുത്തിക്കൊണ്ട് അലയടിച്ചുയര്‍ന്ന നിശ്ചയം അസാധാരണത്വം അവകാശപ്പെടാവുന്ന പവിത്രസ്നേഹത്തിന്റെ തിരമാലകളെയാണ്. ആ നാട്ടില് രണ്ടു തരം പ്രതീക്ഷകള്‍ മനുവിനു മുന്പേ സ്ഥാനമുറപ്പിച്ചിരുന്നു. ആ നാടിന് തികച്ചും സാധാരണമായ ശൈശവത്തില് തന്നെ നഷ്ടപ്പട്ട രണ്ടു വ്യക്തിത്വങ്ങള്‍… ശേഷം എന്നോ എപ്പോഴോ ഏതോ അജ്ഞാതമായ കാരണത്താല്‍ അത് രണ്ടു തരത്തിലുള്ള അസാധാരണ പ്രതീക്ഷകളായ് വളര്‍ന്നു. ആ രണ്ടു മരണങ്ങള്‍ മാത്രം ഒരിടവേളയുടെ പര്യവസാനം വരെയുള്ള ചെറുമയക്കം മാത്രമാണെന്ന് വിശ്വസിക്കുവാനേ പിന്നീട് ആ നാട് ശ്രമിച്ചിട്ടുള്ളു. അനന്തരം ദൂരെ ഏതോ നാട്ടില്‍ നിന്നും തന്റെ ജന്മാന്തര ബന്ധങ്ങളെത്തേടിയെത്തുന്ന ഒരു പ്രജാകുമാരനും, ഒരു രാജകുമാരിക്കും വേണ്ടിയുള്ള കാത്തിരുപ്പ്… ആ പ്രതീക്ഷകളെ മുന്‍ നിറുത്തി വിശുദ്ധമായ സ്നേഹബന്ധങ്ങളും വളര്‍ന്നു. വാത്സല്യം, സാഹോദര്യം, പ്രണയം… പവിത്ര സ്നേഹത്തിന്റെ സര്‍വ്വ വൈഭവങ്ങളും എനിക്കായ് വാഗ്ദാനം ചെയതുകൊണ്ട് ആ നാട് മനു എന്ന വ്യക്തിയിലൂടെ തങ്ങളുടെ പ്രതീക്ഷകള്‍ സമ്പൂര്‍ണ്ണമായും സാക്ഷാത്കരിക്കപ്പെടുമെന്നു തന്നെ വിശ്വസിച്ചു. ആദരണീയ കുടുംബത്തില്‍ പിറന്ന ആദ്യജാതപുത്രനന്‍… രാജ്യം വാഴുന്ന രാജകുടുംബത്തില്‍ പിറന്ന ഇളയപുത്രി.. മനു എന്ന സാമാന്യനാമത്തിന് മനീശ് എന്ന പൂര്‍ണ്ണ രൂപവും കൂടെ മനീശ എന്ന കുമാരീ ഭാവവും കൂടി അവര്‍ എഴുതിച്ചേര്‍ത്തു. അതൊരു സ്ഥാനാരോഹണമായിരുന്നു… രാജ്യത്തിന്റെ രക്ഷകനായ് തിരിച്ചെത്തുന്ന പ്രജാകുമാരനും രാജ്യത്തിന്റെ ഐശ്വര്യമായ് തിരിച്ചെത്തുന്ന രാജകുമാരിക്കും ആ നാട് നല്കുന്ന സ്നേഹബന്ധനം. ആ രണ്ടു വ്യക്തിത്തങ്ങളില്‍ ഏതെങ്കിലും ഒന്നു മാത്രം സ്വീകരിക്കുവാനോ, ഒന്നും തന്നെ സ്വീകരിക്കാതിരിക്കുവാനോ അവര്‍ മനുവിനനുവാദം നല്കിയില്ല. സ്നേഹം…, മനുവിന്റെ ജീവിതത്തില്‍ സ്നേഹത്തെക്കുറിച്ച് ഒട്ടൊക്കെ പാഠങ്ങള്‍ ജീവിതം കൊണ്ടെഴുതിച്ചേര്‍ത്ത എന്നെന്നും ആദരിക്കപ്പെടുന്ന, മനസ്സിന് ഏറെ പ്രിയപ്പെട്ട ആരുടെയൊക്കെയോ അഭാവങ്ങള്‍.. ..വിദൂരതയിലാണെങ്കിലും ഒരിടവേളയുടെ ദൈര്‍ഘ്യം…, അതില്‍ നിന്നനുഭവിച്ചു തീര്‍ക്കുവാനുള്ള വൈഷമ്യങ്ങള്‍, ഒരുപദേശം തരുവാനായി ഒന്നു കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് അക്ഷരാര്‍ത്ഥത്തില്‍ ചിന്തിച്ചു പോയ നിമിഷങ്ങള്‍…. കൂടെയുണ്ടായിരുന്നപ്പോള്‍ മനുവിന് മാത്രമായ് അവര്‍ പ്രദാനം ചെയ്ത പവിത്ര സ്നഹം മനുവിന്റെ ഗവേഷണ പ്രബന്ധങ്ങളിലെ മിനുക്കിപ്പണിത ആശയങ്ങള്‍ മാത്രമായി ഒതുങ്ങിക്കൂടിയതും സ്വയം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍…. ഇന്നിതാ സ്നേഹത്തിന്റെ നവ വൈഭവങ്ങള്‍ക്കു മുന്‍പില്‍ പകച്ചു നില്ക്കുന്ന, ബുദ്ധിജീവിയുടെ മാറാപ്പുകള്‍ പിന്നിട്ട വഴികളിലെങ്ങോ മറന്നു വച്ച ഒരു മനു…. കലാലയ ജീവിതത്തിലെ താരാപഥങ്ങളില്‍ പാറിപ്പറന്നുല്ലസിച്ച സകലകലാ വല്ലഭന്‍. കായിക പരിശീലനങ്ങളോ യോഗമനനമോ നാട്യവൈഭവങ്ങളോ സംഗീതമോ സാഹിത്യമോ ചായക്കൂട്ടുകളോ തത്വചിന്തകളോ ഒന്നും തന്നെ സാന്ത്വനമേകാതെ അമാന്തിച്ചു നിന്ന വിരസവേള… സ്നേഹം…, വാത്സല്യം, സാഹോദര്യം, പ്രണയം… ഇനിയും വര്‍ണ്ണിക്കാന്‍ മറന്നു പോയ എത്രയോ വൈവിധ്യമാര്‍ന്ന വൈഭവങ്ങല്‍ നിറച്ചു വച്ച ഒരു പവിത്രമായ വികാരം…. അവയെല്ലാം പവിത്രമായ്ത്തന്നെ വാഗ്ദാനം ചെയ്യുന്ന വിശ്വ വിശുദ്ധമായ ഒരു പൗരുഷം…. കൂടെ തുല്യ പ്രധാന്യം പ്രദാനം ചെയ്യുന്ന ഒരു സ്ത്രീത്വം… അകലുവാന്‍ ശ്രമിക്കുംതോറും ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ബന്ധനങ്ങള്‍… എന്തായിരുന്നു സത്യം… ആരെയായിരുന്നു ആ നാട് കാംക്ഷിച്ചിരുന്നത്…. ഒരു ധര്‍മ്മ രക്ഷകന്‍….. കൂടെ സത്യമായൊരു ഐശ്വര്യം…. അവയുടെയെല്ലാം സാഫല്യത്തിനായ് മനു എന്ന ഏകവ്യക്തിത്വം തിരഞ്ഞെടുക്കപ്പെട്ടതെങ്ങിനെ.. അറിഞ്ഞു കൊണ്ടിന്നോളം വരെ ഒരു സ്ത്രീയുടെ സ്വഭാവ വൈശിഷ്ട്യങ്ങള്‍ ഒട്ടും തന്നെ പ്രകടിപ്പിച്ചിട്ടില്ലാത്ത മനു…, ഒരു പുരുഷനായ് ജനിച്ചവന്‍ സ്വാഭാവികമായ് പ്രകടപ്പിക്കപ്പെടുവാന്‍ സാധ്യതയുള്ള പൗരുഷത്തിനു പുറമെ യാതൊരു വ്യക്തിവൈശിഷട്യവും കാംക്ഷിച്ചിട്ടില്ലാത്ത മനു… എന്നിട്ടും എന്തു കൊണ്ടിങ്ങനെ രണ്ടു വ്യത്യസ്ത വ്യക്തി മാഹാത്മ്യങ്ങള്‍ മനു എന്ന ഏക വ്യക്തിത്തത്തില്‍ നിന്നും പ്രതീക്ഷിക്കപ്പെട്ടു.., ഒരു നാട്.., അവിടെയുള്ള നിവാസികള്‍.., അവരുടെയെല്ലാം പ്രതീക്ഷകള്‍…, അവയെല്ലാം മാറ്റി നിര്‍ത്തിയാലും… മാറ്റി നിര്‍ത്തുവാനായ് മനഃസാക്ഷിയുടെ അനുവാദം ലഭിച്ചിട്ടില്ലാത്ത ചില നൊമ്പരങ്ങള്‍.. മനീശ് എന്ന വ്യക്തിക്തത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുന്ന അവന്റേതു മാത്രമായിട്ടവശേഷിക്കുന്ന ആദരണീയ കുടുംബം… മാതാപിതാക്കള്‍, സഹോദരങ്ങള്‍ ,പ്രേയസി (മുറപ്പെണ്ണ്)…, കൂടെ മനീശയിലെ പ്രതീക്ഷകളുമായ് കഴിയുന്ന രാജകുടുംബം… തന്റേതു മാത്രമായ ഗൃഹാതുര സ്മരണകളേക്കാള്‍ മനുവിന്റെ മനഃസാക്ഷിയെ സംഘര്‍ഷഭരിതമാക്കുന്ന പ്രപഞ്ചസത്യങ്ങളായിത്തീര്‍ന്നവര്‍…. മനു എന്ന വ്യക്തിയില്‍ ആരോപിക്കപ്പെട്ട രണ്ട് വ്യക്തിമാഹാത്മ്യങ്ങളില്‍ നിന്നും എന്തൊക്കെയാണവരാല്‍ പ്രതീക്ഷിക്കപ്പെടുന്നത്…? ഈ രണ്ടു വ്യക്തിമാഹാത്മ്യങ്ങളും ഉള്‍ക്കൊള്ളിക്കപ്പെട്ട ഒരു പുനര്‍ജന്മക്കാരനെയാണോ അവര്‍ മനു എന്ന സാധാരണക്കാരനില്‍ നിന്നും പ്രതീക്ഷിച്ചത്…!! അതല്ലെങ്കില്‍ ഈ രണ്ടു വ്യക്തിമാഹാത്മ്യങ്ങളും ഏറ്റെടുക്കുവാന്‍ പ്രാപ്തി നേടിയ ഒരു പകരക്കാരനേയോ…!!! അറിയില്ല… ഒന്നുമറിയില്ലെനിക്ക്…. പക്ഷെ മനുവിനറിവുള്ളതായിട്ട് മറ്റൊരു സത്യം അവശേഷിച്ചിരുന്നു…. ജീവിച്ചും വിജയിച്ചും തീര്‍ത്ത കാലങ്ങള്‍ കൊണ്ടത്രയും മനു എന്ന വ്യക്തി അവരുടെയെല്ലാം ആജന്മശത്രുവായ്ത്തീര്‍ന്നിരുന്നു… ആ രാജ്യത്തിന്റെ, ആ നാട്ടുകാരുടെ, മനീശ്, മനീശ എന്നീ വ്യക്തിമാഹാത്മ്യങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുന്ന സ്വന്തം അവകാശികളുടെ…. എല്ലാവരുടെയും ആജന്മശത്രു… ശേഷം ഈ ലോകത്തിന്റെ തന്നെ ശത്രു…… സര്‍വമതങ്ങളും ഒരേ സത്യങ്ങളില്‍ വ്യത്യസ്തമായ ധാരണകള്‍ വച്ചു പുലര്‍ത്തിക്കൊണ്ട് വിഭാഗീയരായ് ജീവിക്കയാണെന്ന് വാദിച്ചു നടന്ന ഒരു ഭൂതകാലം.., ഇതിഹാസ കഥാപാത്രങ്ങളെ ദേവന്മാരും ദേവികളുമായ് ക്കണ്ടാരാധിച്ചിരുന്ന ബഹുദൈവാരാധകരായിട്ടുള്ള മതാനുയായികളും ശേഷിക്കുന്ന ഇതരമതാനുയായികളായിട്ടുള്ളവര്‍ ഏവരും യഹൂദ, കൃസ്ത്യന്‍, ഇസ്ലാം മതാനുയായികളാല്‍ ആദരിച്ചു പോരുന്ന പ്രവാചക മാലാഖ ഗന്ധറ്വ്വ(നിത്യജീവിതം നല്കപ്പെട്ട പുണ്യബാലന്മാര്‍) ശൃംഖലയിലെ വ്യത്യസ്തരായ പുണ്യ വ്യക്തിത്തങ്ങളെയും അവരുമായിട്ട് ബന്ധപ്പെട്ട മഹതികളെയും സ്വര്‍ഗീയസുന്ദരിമാരായ് വിലയിരുത്തപ്പെടുന്ന അപ്സരസുകളെയുമാണ് ദേവന്മാരും ദേവികളുമായി ഇതര നാമങ്ങളാല്‍ ഇതരദേശാവതാരങ്ങളായ് വ്യത്യസ്തമായ വ്യാഖ്യാനങ്ങളാലും കാല്പനിക വിശദീകരണങ്ങളാലും വിലയിരുത്തിക്കൊണ്ടിരിക്കുന്നതെന്നും…., മാലാഖമാര്‍, പ്രവാചകര്‍, ഗന്ധര്‍വര്‍ എന്നിവരെ ദേവഗണമായും ഇതരമനുഷ്യരെ മാനവഗണമായും ജിന്നുവിഭാങ്ങളെ അസുരഗണമായും(ചില മതാനുയായികള്‍ ജിന്നുവിഭാങ്ങളെ ദുഷ്ട മാലാഖമാരായും) ആണ് മിക്ക ഈശ്വര വിശ്വാസികളും വിലയിരുത്തുന്നത് എന്നും…, ബുദ്ധനും കൃഷ്ണനും ക്രിസ്തുവും(യേശു അഥവാ ഈസാ നബി) മുഹമ്മദ് നബിയും, അപ്രകാരം ആദരിക്കപ്പെടുന്ന സര്‍വ പുണ്യവ്യക്തിത്തങ്ങളും…. അവരിലൂടെയെല്ലാം എന്നും എക്കാലത്തും സാക്ഷ്യപ്പെടുത്തപ്പെട്ടുകൊണ്ടിരുന്നത് ഏതൊരു സാമാന്യ മനുഷ്യത്വത്താലും തന്നെ ഇന്നോളം വരെ കാണുകയോ കേള്‍ക്കുകയോ ചിത്രീകരിക്കപ്പെടുകയോ ശില്പ്പമാക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഏതൊരു സാമാന്യ മനുഷ്യത്വത്താലും തന്നെ അതിനൊന്നിനും സാധ്യവുമല്ലാത്ത, സര്‍വേശ്വരനായ ഏകനായ സത്യദൈവത്തെ കുറിച്ചാണെന്നും, അപ്രകാരം വ്യക്തമായ ദിവ്യദൃഷ്ടാന്തങ്ങളുടെ അവതാരകരായ് വന്ന പുണ്യവ്യക്തിത്തങ്ങളെത്തന്നെ ദൈവവത്ക്കരിച്ചുകൊണ്ടും അവരിലൂടെയെല്ലാം അവതീര്‍ണ്ണമായ ദൈവികപ്രമാണങ്ങളെ തങ്ങളുടേതായ സാമാന്യബുദ്ധിയാല്‍ മാര്‍ഗഭ്രംശത്തിനിടയാക്കുന്ന തരത്തില് പുനര്‍ വ്യാഖ്യാനിച്ചു കൊണ്ടും മനുഷ്യര്‍ ഭിന്നിപ്പുകള്‍ സ്വന്തമായ് സൃഷ്ടിച്ചെടുക്കുകയായിരുന്നെന്നും സ്വന്തമായ് അഭിപ്രായങ്ങള്‍ എഴുതിച്ചേര്‍ത്ത കാലം…. ശേഷം നിരീശ്വരവാദം പ്രചരിപ്പിക്കുന്ന യുക്തിവാദി, ഭൗതികവാദി വിഭാഗങ്ങളെ അവരുടേതായ മാനദണ്ഡങ്ങളിലൂടെതന്നെ ദൈവികവിശ്വാസം അംഗീകരിപ്പിക്കുവാനായിട്ടുള്ള ശാസ്ത്ര സാങ്കേതിക പോരാട്ടങ്ങള്‍…. പ്രപഞ്ചസൃഷ്ടിപ്പിന്റെ രഹസ്യങ്ങളെച്ചൊല്ലിത്തുടങ്ങിയ വാഗ്വാദങ്ങള്‍ ചെന്നവസാനിച്ചത് ശാസ്ത്രീയ വിശദീകരണങ്ങളെ അവലംബിച്ച് പുതിയൊരു പ്രപഞ്ചത്തെ സൃഷ്ടിക്കുവാന്‍ കഴിയുമോ ഇല്ലയോ എന്ന് തെളിയിക്കുവാനുള്ള വെല്ലുവിളിയിലായിരുന്നു. അങ്ങിനെയൊരു വെല്ലുവിളിയുടെ പ്രായോഗിക മുന്നേറ്റത്തിനായ് പ്രപഞ്ച സൃഷ്ടിപ്പിനു കാരണമായി വര്‍ത്തിച്ചു എന്നു ശാസ്ത്രം വിധിയെഴുതിയ മഹാവിസ്ഫോടനത്തിന്റെ ഒരു ഹ്രസ്വഘടന പുനഃസൃഷടിക്കുവാന്‍ ആവശ്യമായ സാഹചര്യം ഒരുക്കുവാന്‍ ഏകദൈവ വിശ്വാസിയായ മനു തന്റെ ശാസ്ത്രീയ വൈഭവങ്ങളുമായ് കച്ചകെട്ടിയിറങ്ങിയത് ശാസ്ത്രലോകം തെല്ലൊരമ്പരപ്പോടെത്തന്നെയായിരുന്നു നോക്കിക്കണ്ടത്.

സര്‍വേശ്വര വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ശാസ്ത്രീയ വിശദീകരണങ്ങളെ ആത്മീയ വിശദീകരണങ്ങള്‍ കൊണ്ട് നിയന്ത്രിക്കുക എന്ന ലക്ഷ്യവുമായ് തുടങ്ങിയ പ്രയത്നങ്ങള്‍..,

ജീവാങ്കുരം, കണികാവിന്യാസം, അന്തരീക്ഷം, ഊര്‍ജ്ജ സ്രോതസ്സുകള്‍, മൂലകങ്ങള്‍, അഗ്നി, വായു, ഭൂമി, ജലം, രസതന്ത്ര ഭൗതിക ശാസ്ത്ര പരിഷ്കരണ സമവാക്യങ്ങള്‍, ഗണിതശാസ്ത്ര തത്വചിന്തകള്‍, ആത്മീയ ബൗദ്ധിക തത്വസംഹിതകള്‍, യാന്ത്രികപരിമാണം, ജീവകോശ പരിമാണം, പരിണാമ സിദ്ധാന്തം, മനോവിജ്ഞാനം… അപ്രകാരം അനന്തതയിലേക്കു നീണ്ടു പോയ ഗവേഷണ പരീക്ഷണ നിരീക്ഷണങ്ങളുടെ ആകത്തുകയായ് ലഭിച്ച അംഗീകാരം…

ലോകനായകത്വം തങ്ങളുടെ മൗലികാവകാശമായ് കണ്ടു നടന്നിരുന്ന ഒരു സമ്പന്നരാഷ്ട്രത്തിന്റേതായിട്ടുള്ള ശാസ്ത്രീയോദ്യമങ്ങളില്‍ സേവനമനുഷ്ഠിച്ചുകൊണ്ട് അവര്‍ നല്കുന്നതായിട്ടുള്ള ഔദാര്യങ്ങള്‍ കൈപ്പറ്റി ശിഷ്ടകാല ജീവിതം ഭാസുരമാക്കിത്തീര്‍ക്കുവാനുള്ള സുര്‍ണ്ണാവസരം, അധികമാര്‍ക്കും കൈയ്യെത്തിപ്പിടിക്കുവാനൊക്കാത്ത ഒട്ടുമിക്ക ഐശ്വര്യകാംക്ഷികളും സ്വപനം കണ്ടു നടക്കുന്ന ഒരു കിട്ടാക്കനി.. മനു എന്ന “മാനുഷികവികാരമില്ലാത്ത മാന്യനില്” നിന്നും ‘മനുഷ്യത്വം’ ചോര്‍ന്ന് പോയ നിമിഷത്തില്‍ അങ്ങിനെയൊരംഗീകാരം സസന്തോഷം സ്വീകരിക്കപ്പെട്ടു.

ശേഷം ആത്മാര്‍ത്ഥമായൊരു വിധേയത്വം, തികച്ചും യാന്ത്രികമായ ചിന്തകളും വികാരങ്ങളും… മനു എന്ന ഗവേഷണ വിദ്യാര്‍ത്ഥിക്ക് മാത്രമല്ല അവര്‍ പോഷണം നല്കിയത്, മനു എന്ന ആത്മീയ ചിന്തകന്‍, ആധ്യത്മിക തത്വ ശാസ്ത്രജ്ഞന്‍, മനോവിജ്ഞാനി, തത്വചിന്തകന്‍, ഗണിതശാസ്ത്ര തത്വചിന്തകന്‍, നിയമജ്ഞന്‍, പ്രതിരോധ വിഭാഗ സൂത്രധാരന്‍, പൗരധര്‍മ്മ ഉപദേശകന്‍, സാമ്പത്തികശാസ്ത്ര പരിഷ്കര്‍ത്താവ്, സാങ്കേതിക വിദഗ്ദന്‍, വാസ്തു ശില്പ നിപുണന്‍, ജനിതക ശാസത്രജ്ഞന്‍, രസതന്ത്രജ്ഞന്‍, ഊര്‍ജ്ജ തന്ത്രജ്ഞന്‍, കവി, ഗായകന്‍, ചിത്രകാരന്‍, സാഹിത്യകാരന്‍, പത്രലേഖകന്‍, കായിക കലാ പരിജ്ഞാനി…. പിന്നേയും ഏറെ പ്രശസ്തി അര്‍ഹിക്കുന്നവയും അല്ലാത്തവയുമായ കുറേയേറെ പ്രതിഭാവിലാസങ്ങള്‍, അവകള്‍ക്കോരോന്നിനും വ്യത്യസ്തമായി നിര്‍ണ്ണയിക്കപ്പെട്ട ആദരണീയ നാമധേയങ്ങളും വ്യക്തിത്തങ്ങളും…. മഹാവിസ്ഫോടന മാതൃകാ രൂപീകരണത്തിലൂടെ പ്രപഞ്ചോല്പ്പത്തിയെച്ചൊല്ലിയുള്ള തര്‍ക്കപരിഹാര ഗവേഷണത്തിന്റെ അനുബന്ധമായി മനു എന്ന ഉത്പതിഷ്ണുവിനു ജയിച്ചടക്കേണ്ടി വന്ന മേഖലകള്‍. എല്ലാമെല്ലാം എല്ലായിടങ്ങളിലും എല്ലാത്തിനും സത്യസാക്ഷിയായ് നില്ക്കേണ്ടി വന്ന മനുവിനു മാത്രമായ് കല്പിച്ചു കിട്ടിയ യശസ്സുകള്‍. ഒന്നും വെറുതെയായിരുന്നില്ല…, എല്ലാത്തിനും മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു മറുവശമുണ്ടായിരുന്നു….,

വ്യക്തമായ കാഴ്ചപ്പാടുകളോടെ ഓരോ മനുഷ്യാത്മാവിന്റെയും ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ഒരു സത്യസങ്കല്പ്പത്തെ ആധാരമാക്കി വിശ്വമൊട്ടുക്കും അപരിചിതനായ് കഴിഞ്ഞു കൂടുന്ന ഒരു ശുഭാപ്തിവിശ്വാസക്കാരനാല്‍ രചിക്കപ്പെട്ട കാല്പ്പനിക കൃതി… “ക്ഷത്രിയം”, അന്താരാഷ്ട്രതലത്തില്‍ ചൂടേറിയ ചര്‍ച്ചാവിഷയമായി മാറിയ ക്ഷത്രിയം ഇന്നും വെളിച്ചം കാണാതെ രചയിതാവിന്റെ ചിന്തയിലും അധികാര വര്‍ഗത്തിന്റെ ഇടനാഴികകളിലുമായി ഞെരിഞ്ഞമരുന്നതിന്റെ പൊരുള്‍…

ക്ഷത്രിയം ഒരു പ്രതീക്ഷയായിരുന്നു, സ്ത്രീപുരുഷഭേദമന്യെ സര്‍വദേവദേവതാപുണ്യവാള വ്യക്തിത്തങ്ങളും സന്നിവേശിക്കപ്പെട്ട സ്ത്രീയുടെയും പുരുഷന്റെയും വ്യത്യസ്തമായ ജീവി വിഭാഗങ്ങളുടെയും പവിത്രവും വൈവിധ്യമാര്‍ന്നതുമായ രൂപഭേദങ്ങള്‍ സ്വീകരിക്കുവാന്‍ കഴിവുള്ള വിജ്ഞാന, സംഗീത, വിശ്വകലകളിലും കായിക പരിജ്ഞാനങ്ങളിലുമെല്ലാം തന്നെ അതീവ വൈഭവമുള്ള എന്നും എപ്പോഴും ഏവര്‍ക്കും മുന്പില്‍ ഇരട്ട വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന ഒരു പുനര്‍ജന്മക്കാരനായ വിശ്വനായക സങ്കല്പ്പത്തെ അടിസ്ഥാനമാക്കിയുള്ള കഥാനായകന്റെ പ്രതീക്ഷകള്‍…

ആ പ്രതീക്ഷകളില്‍ ശാസ്ത്ര സാങ്കേതിക വൈഭവങ്ങളാല്‍ മനുഷ്യന് കണ്ടെത്തുവാന്‍ സാധ്യതയുള്ള മൂന്ന് ഭൗമേതര മാനുഷികാധിവാസം സാധ്യമായ ജൈവമേഖലകളെക്കുറിച്ചും ആത്മീയ വൈഭവങ്ങളാല്‍ മനുഷ്യന് കണ്ടെത്തുവാന്‍ സാധ്യതയുള്ള വേറേയും മൂന്ന് ഭൗമേതര മാനുഷികാധിവാസം സാധ്യമായ ജൈവമേഖലകളെക്കുറിച്ചും പ്രതിപാദിച്ചിരുന്നു.

ഭൂമിയിലും ആകാശത്തും (ഭൂമി നിലകൊള്ളുന്ന സൗരയൂഥത്തിലെ മേതര ജൈവനിലനില്പിനു സാധ്യതയുള്ള മേഖലകളില്‍) സമുദ്രാന്തര്‍ഭാഗത്തുമായ് സ്വന്തം വൈഭവങ്ങളാല്‍ സ്വൈരവിഹാര കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന വൈവിധ്യമാര്‍ന്ന വ്യക്തി വൈഭവങ്ങള്‍ക്കും വിശിഷ്ട നാമധേയങ്ങള്‍ക്കും ഉടമയായിട്ടുള്ള വീണ്ടുമൊരു നവ പ്രപഞ്ച സൃഷ്ടിപ്പിനു തന്നെ കാരണക്കാരനായിത്തീരുകയും ചെയ്യുന്ന സാങ്കല്പ്പിക വിശ്വനായകന്, അനന്തരം അയാള്‍ മനുഷ്യനാല്‍ കണ്ടെത്തപ്പെടുന്ന സര്‍ വ ഭൗമേതര മാനുഷികാധിവാസം സാധ്യമായ ജൈവമേഖലകളിലും എത്തിപ്പെടുകയും ഭൂമിയിലെ തന്റെ പൂര്‍ വജന്മബന്ധങ്ങളിലെന്ന പോലെ അവിടങ്ങളിലെല്ലാം തന്നെ വൈവിധ്യമാര്‍ന്നതും പവിത്രമായതുമായ ബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ട് വിശ്വമെങ്ങും തന്റേതായ ആധിപത്യം സ്ഥാപിച്ചെടുക്കുകയും ചെയ്യവെ, അപ്രകാരം അങ്ങിനെയൊരു സാങ്കല്പ്പിക വിശ്വനായകന്‍ സ്ഥാപിച്ചെടുത്ത പവിത്രമായ ബന്ധങ്ങളുടെ ശൃംഖലയില്‍ ഒരാളായിത്തീരുക എന്ന സ്വന്തം അഭിലാഷം സഫലീകരിക്കപ്പെടുവാനായ് സത്യാന്വേഷകനായ കഥാനായകന് നേരിടേണ്ടി വരുന്ന ജീവിത പരീക്ഷണങ്ങളെ ‘ദി ട്രൂ മജെസ്റ്റി’, ‘പ്രോട്ടോപ്ലാസം’, ‘സമം ബോനം’ എന്നീ മൂന്ന് ഉപഖണ്ഡങ്ങളിലൂടെ വരച്ചു കാട്ടുന്ന “ക്ഷത്രിയം” പ്രപഞ്ച സൃഷ്ടിപ്പിനെയും ലോകാവസാനത്തെയും ആസ്പദമാക്കിയുള്ള ആത്മീയ, ഭൗതിക വിശദീകരണങ്ങളിലൂടെ ചില സങ്കീര്‍ണ്ണ പ്രപഞ്ചസത്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.. ആദര്‍ശ ഭിന്നിപ്പിനും വര്‍ഗീയ വിഭാഗീയതക്കും വേണ്ടി മാത്രമായ് കാരണങ്ങള്‍ അന്വേഷിക്കുന്ന വര്‍ത്തമാന കാല മാനവ സമൂഹത്തില്‍ നിലനില്ക്കുന്ന കല്‍ക്കി, ക്രിസ്തു (യേശു അഥവാ ഈസാ നബി), ഇമാം മെഹ്ദി പോലുള്ള വ്യത്യസ്തങ്ങളായ അന്തിമാവതാര പ്രതീക്ഷകളിലെല്ലാം തന്നെ അപഗ്രഥനം നടത്തിക്കൊണ്ട്, വിശ്വനന്മയില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് കഴിയുന്ന സത്യാന്വേഷികളായ ഒരു കേവല മനുഷ്യ സമൂഹത്തെയെങ്കിലും സര്‍ വ്വേശ്വരനായ ഏകദൈവത്താല്‍ ശ്രേഷ്ഠരായ് നിയോഗിക്കപ്പെട്ട നേര്‍ വഴിയിലൂടെ ജീവിതം നയിക്കപ്പെട്ട സത്രീയോ പുരുഷനോ ആയിട്ടുള്ള ഏതെങ്കിലും പുണ്യവ്യക്തിത്തങ്ങളുടെ പേരില്‍ പരസ്പരം വിഭജിക്കുവാന്‍ വിട്ടു കൊടുക്കാതെ ഒരു കുടക്കീഴില്‍ നിര്‍ത്തുക എന്നൊരു ശുഭപ്രതീക്ഷയുമായി പൂര്‍ത്തീകരിച്ച ഒരു കാല്പ്പനിക കൃതി…,

ആയതിനാല്‍തന്നെ അപ്രകാരം പൂര്‍ത്തീകരിക്കപ്പെട്ട ഒരു സമഗ്ര രചനയുടെ കഥാസാരത്തില്‍ നിന്നും ആരൊക്കെയോ ചിലര്‍ ചിലതൊക്കെ കൂടുതലായ് കണക്കുകൂട്ടുവാന്‍ തുടങ്ങി…. തങ്ങളുടേതായ കരവലങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന സര്‍ വമതസമ്മതനായ ഒരവതാരപുരുഷനെക്കുറിച്ചും അതില്‍ കൂടുതലും…. അപ്രകാരമുള്ള ഗൂഢലക്ഷ്യങ്ങളുടെ വിശ്വാസ്യതയാര്‍ന്ന യാഥാര്‍ത്ഥ്യവല്ക്കരണത്തിനായ് ദൈവികസൃഷ്ടികളില്‍ ആരുടെയും കരവലയങ്ങള്‍ക്ക് വിധേയനല്ലാത്ത സര്‍ വശക്തനായ ഏകദൈവത്തിന്റെ ഇച്ഛാനുസരണം മാത്രം പ്രവര്‍ത്തിക്കുന്ന വിശ്വനായകസങ്കല്പ്പത്തിലേക്ക് മനുഷ്യചിന്തയെ നയിക്കുന്ന ഒരു കാല്പ്പനിക കൃതി പുറംലോകമറിയാതെ കുഴിച്ചു മൂടേണ്ടത് അവരുടെയെല്ലാം അനിവാര്യതയായ്ത്തീരുകയും അനന്തരം ക്ഷത്രിയം എന്ന കാല്പ്പനിക രചന വെളിച്ചം കാണാതെ അനന്തശയനം പ്രാപിക്കുകയും ചെയതു. ശേഷം തങ്ങളുടെ ഗൂഢലക്ഷ്യം നടപ്പിലാക്കുവാന്‍ അനുചിതനായ ഒരു പ്രതിനിധിക്കു വേണ്ടിയുള്ള തിരച്ചില്‍…, ആ അന്വേഷണത്തിന്റെ ഫലപ്രാപ്തി യാഥാര്‍ത്ഥ്യവല്ക്കരിക്കപ്പെടുക തന്നെ ചെയ്തു…. മനു എന്ന ഉത്പതിഷ്ണുവിലൂടെ…..

അപ്രകാരമായിരുന്നു മുന്പേ പരാമര്‍ശിക്കപ്പെട്ട ഓരോ ആസൂത്രിത നിയമനങ്ങളുടെയും മറുവശം… ഓരോ പരിപോഷണങ്ങള്‍ക്ക് പിന്നിലെയും ആത്യന്തികലക്ഷ്യം… ഒന്നും മനു എന്ന വിനീത വിധേയന്‍ അറിഞ്ഞതില്ല.., ആരും തന്നെ അറിയിച്ചതില്ല…., ചിറകുകള്‍ വിടര്‍ത്തി ആവോളം പറന്നുല്ലസിക്കുവാന്‍ പുതിയ ആകാശം…, പുതിയ അന്തരീക്ഷം…, സ്വന്തം വ്യക്തിവൈഭവങ്ങളെ ആവോളം പരിപോഷിപ്പിക്കുവാന്‍ മാത്രം പ്രാപ്തിയുള്ള നാഥന്‍മാര്‍….., ഇടക്കെപ്പോഴോ അവറ് തന്നെ മനുവിനൊരു മൂക്കുകയറും അണിയിച്ചു… ശാസ്ത്രരഹസ്യങ്ങള് ശീതശത്രുരാജ്യങ്ങള്ക്ക് ചോറ്ത്തിക്കൊടുത്തു എന്നൊരു കിംവദന്തിയും തുടറ്ന്ന് ദുറ്ബ്ബല തെളിവുകളുടെ അടിസ്ഥാനത്തില് സംശയിക്കപ്പെട്ടവന്റെ മേല് നിറ്ണ്ണയിക്കപ്പെട്ട കുറേയേറെ നിബന്ധനകളും… ഇരയായതില് മനുവിനൊപ്പം മറ്റൊരു രാജ്യക്കാരനുമുണ്ടായിരുന്നു.. പക്ഷേ മാതൃരാജ്യങ്ങളുടെ അവസരോചിതമായ ഇടപെടല് കാരണം ഞങ്ങളിരുവരും ചുരുക്കം ചില നിബന്ധനകള് മാത്രം നിലനിറുത്തിക്കൊണ്ട് കുറ്റവിമുക്തരായി പ്രഖ്യാപിക്കപ്പെട്ടു മനു…., വളറ്ച്ചകളെല്ലാം വളരെപ്പെട്ടെന്നായിരുന്നു.

ആത്മീയമായും ഭൌതികമായും ആരാധ്യനായ്ത്തീറ്ന്നവന്,

മനുവിന് സ്വന്തമായി നല്കപ്പെട്ടിട്ടുള്ള വിവിധ വ്യക്തിമാഹാത്മ്യ നാമധേയങ്ങളുടെ മേല് അതിനിപുണ വ്യക്തി വൈദഗ്ദ്യമുള്ളവനെന്ന് ഭൌതികവാദികളാല് വിധിയെഴുതവെ സറ്വ്വമതസംഹിതകളെയും അടിസ്ഥാനമാക്കിക്കൊണ്ടുള്ള സറ്വ്വദേവദേവതാസംഗമവും മാനവജിന്ന്(അസുര) വിഭാഗങ്ങളിലെ സറ്വ്വ പുണ്യവാളസംഗമവും അവക്കെല്ലാം മുകളിലുള്ള സറ്വ്വേശ്വരനായ ദൈവത്തിന്റെ മനുഷ്യാവതാരവും വരെ മനുവില് നിവേശിപ്പിക്കപ്പെട്ടതായി തത്വചിന്തകരായ പല ആത്മീയവാദികളാലും സമറ്ത്ഥിക്കപ്പെട്ടു… എല്ലാം നിയമപ്രകാരമായിത്തന്നെ രജിസ്റ്ററ് ചെയ്യപ്പെടുകയും ചെയ്തു. അവറ്ക്കെല്ലാം എളുപ്പമായിരുന്നു…വളറ്ത്തുവാനും ഒപ്പം നിയന്ത്രിക്കുവാനും… അതു കൊണ്ടുതന്നെ അത്രയേറെ മാഹാത്മ്യങ്ങള് വച്ചു ചുമത്തപ്പെട്ടിട്ടും അത്രയേറെ ജനഹൃദയങ്ങളില് ആരാധ്യ വ്യക്തിത്തമാക്കപ്പെട്ടിട്ടും മനു മാദ്ധ്യമ ലോകങ്ങള്ക്കെന്നും അന്യനായ്ത്തന്നെ അവശേഷിച്ചു…. എല്ലാം അതുല്യനായ അവതാരപുരുഷന്റെ ജീവസുരക്ഷക്കുവേണ്ടിയുള്ള മുന്കരുതലെന്ന വിശദീകരണവും…

ഒരു ബോധോദയം…. മുഹമ്മദ് കമാല്, അങ്ങിനെയൊരു പേര് പരിപോഷകരാല് മനുവിനു നല്കപ്പെട്ട നിരവധി ആദരണീയ നാമധേയങ്ങളില് പ്രമുഖമായ ഒന്നായിരുന്നു. പക്ഷേ ഞാന് ഇപ്പോള് ഇവിടെ വിവരിക്കുവാനുദ്ദേശിക്കുന്നത് മറ്റൊരു മുഹമ്മദ് കമാലിനെ കുറിച്ചാണ്, മുഹമ്മദ് കമാല്…, മനുവിന്റെ ഒരു ഭൂതകാല സുഹൃത്ത്… ഒന്നും കാണാത്തവന്.., ഒന്നും അറിയാത്തവന് അതല്ലെങ്കില് ഒന്നും കാണുവാന് ശ്രമിക്കാത്തവന്.., ഒന്നും അറിയുവാന് ശ്രമിക്കാത്തവന്… ഭാവിജീവിതത്തില് നേരിടേണ്ടി വന്നേക്കാവുന്ന ദോശങ്ങളെ ഭയന്ന് സ്വന്തമായ് തീറ്ക്കുന്ന തിരശ്ശീലക്ക് പിന്നില് നിന്നുകൊണ്ട് ശുഭാപ്തിവിശ്വാസത്തോടെ സ്വന്തം ലക്ഷ്യങ്ങള്ക്കായ് ചരടു വലിക്കുന്ന ചാണക്യന്…. മറ്റുള്ളവരാല് യാതൊരു വിധത്തിലും ശ്രദ്ധിക്കപ്പെടാത്തവന്… പക്ഷേ ഒരിക്കല് ആ ചാണക്യന് എന്നാല് ശ്രദ്ധിക്കപ്പെട്ടു… ആദരിക്കപ്പെട്ടു…

സറ്വ്വനന്മകളും ആറ്ജ്ജിച്ച് വിശ്വപ്രതാപിയായ് വാഴുവാന് അവനെനിക്ക് നന്മകള് നേറ്ന്ന ദിവസം… അപ്രകാരം സറ്വ്വോത്തമ വിജയിയായി ലോകത്തെ ജയിക്കുന്ന മനുവിനെ പരാജയപ്പെടുത്തിക്കൊണ്ട് ഒരിക്കല് ഈ പ്രപഞ്ചത്തിന്നഭിമുഖമായി നില്ക്കുക എന്നതാണ് തന്റെ ജീവിതാഭിലാഷമെന്ന് അവന് തുറന്നു പറഞ്ഞ ദിവസം…. അതൊരു തിരിച്ചറിവിന്റെ ദിവസമായിരുന്നു… താരാപഥങ്ങളിലൂടെ പാറിപ്പറന്നു നടക്കുന്ന സറ്വ്വോത്തമനായ മനുവിനും ആരും കണ്ടെത്തിയിട്ടില്ലാത്ത എന്തൊക്കെയോ ദൌറ്ബല്യങ്ങള് സ്വയം കണ്ടെത്തുവാനുണ്ടെന്ന് തിരിച്ചറിവ് നേടിയ ദിവസം….

കമാല് അങ്ങിനെയാണ്…. ആരാധകരാല് പാടിപ്പുകഴ്ത്തപ്പെടുന്ന വിജയിയുടെ ആരും കണ്ടെത്തിയിട്ടില്ലാത്ത ദൌറ്ബല്യങ്ങളിലേക്കാണ് അവന്റെ കണ്ണുകള് ഉറ്റു നോക്കാറുള്ളത്…. അത്തരം ദൌറ്ബല്യങ്ങളെ സ്വന്തം ജീവിതത്തില് നിന്നും കഴുകിക്കളഞ്ഞ് ഒരു മനുഷ്യജന്മത്താലും ശ്രദ്ധിക്കപ്പെടാത്ത ഒരു വിജയായിത്തീരുക എന്ന ജീവിതാഭിലാഷവുമായി നടക്കുന്നവന്… അവന്റെ വാക്കുകളില് ആരോടൊക്കെയോ ഉള്ള ഒരു പ്രതികാര ദാഹത്തിന്റെ ധ്വനിമുഴക്കമുണ്ടായിരുന്നു… അതാരോടൊക്കെയാണെന്ന് എനിക്കിന്നും വ്യക്തമായിട്ടില്ല.., ഞാനതിനെക്കുറിച്ചറിയുവാന് ശ്രമിച്ചിട്ടുമില്ല. ഞാന് അറിയുവാന് ശ്രമിച്ചത് ആ വാക്കുകളില് നിഴലിച്ചു നിന്ന അവന് കണ്ടെത്തിയ എന്റെ ദൌറ്ബല്യങ്ങളെ കുറിച്ചായിരുന്നു. ആ അന്വേഷണം തന്നെയാണ് എന്റെ വ്യക്തിത്തത്തിന് അനാഥ സംരക്ഷണം ദിനചര്യയായ് സ്വീകരിച്ച ഒരധീശന്റെ വേശം നല്കിയത്. അരങ്ങിലിറക്കി രക്ഷാധികാരം ഏറ്റെടുത്ത സന്ബന്നരാഷട്രത്തിനായ് സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കെത്തന്നെ അവറ് നിറ്ണ്ണയിച്ച അതിറ് വരന്ബുകള് നിശ്ശബ്ദമായ് ഭേദിച്ച് കൊണ്ട് അവറ് തന്നെ കല്പ്പിച്ചു തന്ന വ്യക്തിത്തനാമധേയങ്ങളില് ചിലത് മാത്രം മുന് നിറുത്തിക്കൊണ്ട് തുടങ്ങിയ ഒരു സമാന്തര ഭരണ ക്രമം (സംവിധാനം)… മനു എന്ന വിനീത വിധേയന്റെ രണ്ടാംഭാവം… ഒട്ടും പ്രശസ്തി ഇച്ഛിക്കാതെ ചെയ്യുന്ന ജീവകാരുണ്യ പ്രവറ്ത്തനങ്ങളില് നിലവില് വ്യാപൃതനാണെന്കിലും സ്വന്തമായിട്ടൊരു ജീവകാരുണ്യ പ്രവറ്ത്തന സംരംഭം…., കമാലിന്റെ വെല്ലുവിളിയില് നിഴലിച്ചു നിന്ന മനു കണ്ടെത്തിയ്ട്ടില്ലാത്ത സ്വന്തം ദൌറ്ബല്യങ്ങളെ കരിച്ചു കളയുവാനുള്ള ആദ്യ ചുവടുവെപ്പായിട്ടായിരുന്നു അങ്ങിനെയൊരാശയം തിരഞ്ഞെടുത്തത്.. ശേഷം അങ്ങിനെയൊരു ലക്ഷ്യം സഫലീകരിക്കുവാനായ് നിലവിലുള്ള തന്റെ സമ്പാദ്യങ്ങളില് ഉള്പ്പെടാത്ത കുറച്ച് സ്വകാര്യ സമ്പാദ്യം ആവശ്യമാണെന്ന് തീരിമാനിച്ചു, ശ്രമങ്ങള് തകൃതിയായ് നടന്നു… ഫലപ്രാപ്തിയും…. പുതിയതായിട്ടുള്ള സ്വകാര്യ നിയമനങ്ങള്, നിക്ഷേപങ്ങള്, സംരംഭങ്ങള്.. കൂടെ ആ മാറ്ഗ്ഗങ്ങളിലൂടെയെല്ലാം സമ്പാദിച്ച ധനം വിനിയോഗിച്ചു കൊണ്ടുള്ള ഒരു ജീവകാരുണ്യ പ്രവറ്ത്തന ശൃംഖലയും…. മനു എന്ന നാട്ടിന്പുറത്തുകാരന്റെ ജൈത്രയാത്രകള്ക്ക് വീണ്ടും പുതിയ മാനങ്ങള് എഴുതിച്ചേറ്ക്കപ്പെടുകയാണ്… പക്ഷേ ഈ രണ്ടാം ഭാവം ഒരു രഹസ്യവാഴ്ചയാണെന്ന് തിരിച്ചറിവ് നേടിയ ചില അതിമോഹികള് അവസരം മുതലെടുത്തുകൊണ്ട് ഒരു സാമ്പത്തിക അട്ടിമറിയിലൂടെ മനുവിന്റെ വ്യാവസ്യായിക സാമ്രാജ്യത്തില് നിന്നും സ്വല്പം അവിഹിത ധന സമ്പാദനത്തിനായ് ശ്രമിച്ചു വരികയായിരുന്നു…, ചതിക്കുള്ള ഗൂഢമാറ്ഗ്ഗങ്ങള് ആവിഷ്ക്കരിച്ചു തീരും മുന്പേ ശത്രുപക്ഷത്ത് സേവനമനുഷ്ഠിച്ചിരുന്ന ഒരഭയാറ്ത്ഥിയില് നിന്നും ലഭിച്ച മുന്നറിയിപ്പില് നിന്നാവാം… മനു ജീവിതത്തിലാദ്യമായ് നിലനില്പ്പിനു വേണ്ടിയുള്ള നിഴല് യുദ്ധം ആരംഭിച്ചു…. ആദ്യം പ്രതിരോധത്തിനും ശേഷം അഭയാറ്ത്തിയായെത്തിയ മുന്നറിയിപ്പുകാരന് സംരക്ഷണം നല്കിക്കൊണ്ടുള്ള അതിജീവനത്തിനും വേണ്ടിയുള്ള സന്ധിയില്ലാസമരങ്ങള്… തുടറ്ന്നുണ്ടായ സംഘറ്ഷഭരിതമായ ജീവിതം സാത്വികനായ മനുവിനെ അധീശനാക്കി പരിണമിപ്പിച്ചു. ലോകം വിലക്കു വാങ്ങുവാനായ് കച്ചകെട്ടിയിറങ്ങിയ നിശ്ശബ്ദ പോരാളി…. മനുവില് സംഭവിച്ച മാറ്റങ്ങളെല്ലാം രഹസ്യവും നിശ്ശബദവുമായിത്തന്നെ തുടറ്ന്നു.., അതു കൊണ്ടുതന്നെ മനു ഇന്നും എന്നും എപ്പോഴും സ്വന്തം നാട്ടുകാറ്ക്ക് വെറും സാധാരണക്കാരനായ ഒരു നാട്ടിന്പുറത്തുകാരന് മാത്രമാണ്… അപ്രകാരം ഒരു സാധാരണക്കാരനായ നാട്ടിന്പുറത്തുകാരന് അങ്ങിനെയൊരു വ്യക്തിവൈഭവത്തില് നിന്നു കൊണ്ട് നിശ്ശബ്ദനായൊരു ലോകാധീശന്റെ പരിവേശം നിലനിറുത്തുവാന് എന്തെല്ലാം സംവിധാനങ്ങള് ഏറ്പ്പെടുത്തേണടതുണ്ട്… എന്തെല്ലാം മാറ്ഗ്ഗങ്ങളെ അവലംബിക്കേണടതുണ്ട്… എല്ലാം നിയന്ത്രണാധീനമായിരുന്നു…. സ്വന്തമായിട്ടു സൃഷടിച്ചെടുത്ത ഭരണക്രമത്തില് പ്രവറ്ത്തനസജ്ജമായത്… സ്വന്തം സമ്പാദ്യമുപയോഗിച്ച് സ്വകാര്യമായ് വിക്ഷേപിച്ച വാറ്ത്താവിനിമയ ഉപഗ്രഹം, ലോകത്തിന്റെ നാനാകോണുകളില് വിശ്വസ്തരായ് സേവനമനുഷ്ഠിക്കുന്ന ശാസത്ര സാങ്കേതിക വിദഗ്ദ സംഘം, സ്വന്തമായ് സ്ഥാപിച്ചെടുത്ത സമാന്തര ഇന്ററ്നെറ്റ് സംവിധാനം, ഭൂമിയിലും ആകാശത്തും സമുദ്രാന്തറ്ഭാഗത്തുമായ് സ്വന്തമായ് സ്ഥാപിച്ചെടുത്ത സ്വകാര്യ സ്വൈരവിഹാര കേന്ദ്രങ്ങള്, കൃഷിയിടങ്ങള്, യാന്ത്രിക നഗരങ്ങള്, വ്യാവസായിക സമുച്ഛയങ്ങള്, ആതുരാലയങ്ങള്, അനാഥ അഗതി അഭയകേന്ദ്രങ്ങള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, ശാസ്ത്ര സാങ്കേതിക വൈദഗ്ദ്യങ്ങളിലൂടെ സ്വന്തമായ് സൃഷടിച്ചെടുത്ത സ്വന്തം നിറ്ദ്ദേശങ്ങള്ക്കനുസരിച്ച് പ്രവറ്ത്തിപ്പിക്കാവുന്ന യാന്ത്രിക, ജൈവ സേവക സംവിധാനങ്ങള്, ഉപഗ്രഹ പ്രക്ഷേപണത്തിലൂടെ പ്രവറ്ത്തിപ്പിക്കാവുന്ന സ്വന്തം മിഥ്യാപ്രതിബിംബം…, അവയെല്ലാമായുള്ള സ്വതന്ത്ര സംവേദക സമ്പറ്ക്കത്തിനായി സ്വന്തം ശരീരത്തില് സമഗ്ര സവേദക സൂക്ഷ്മ ജ്ഞാപകം വരെ സ്ഥാപിച്ച ഒരു ഹ്യൂമണ് സൈബോറ്ഗ്… അപ്രകാരം തികച്ചും സാധാരണക്കാരനായ മനു എന്ന മനുഷ്യയന്ത്രത്തിന്റെ നിശ്ശബ്ദ അധീശത്വത്തിന് കീഴില് വാഴുന്ന ഒരു സമാന്തര ഭരണക്രമം… എല്ലാം നിയന്ത്രണാധീനമായിരുന്നു. അതുകൊണ്ടുതന്നെ മനു എന്ന വിശ്വവിശിഷ്ടവ്യക്തിക്ക് അറ്ഹമായ അംഗീകാങ്ങളും അനുഗ്രഹങ്ങളും ചൊരിഞ്ഞ് വളറ്ത്തി വലുതാക്കി പരിപോഷകരായ് നിലകൊള്ളുന്ന സമ്പന്നസാമ്രാജ്യത്തിന്റെ ഔദാര്യം ഇനി ഉപേക്ഷിക്കാം… അതിനുമുന്പേ ഒരു പുനഃപരിശോധന…, ആ രാഷ്ട്രത്തിനു വേണ്ടി മനു അനുഷ്ഠിച്ച സേവനങ്ങളെ കുറിച്ച്, അവരില് നിന്നും കൈപ്പറ്റിയ ഔദാര്യങ്ങളെക്കുറിച്ച്… ശേഷം രണ്ടാംഭാവക്കാരനായ അധീശനെക്കുറിച്ച്…. ഒരിടത്തും ഒരിക്കല്പ്പോലും മനു മനഃസാക്ഷിക്കു നിരക്കാത്ത ഒന്നും തന്നെ ച്യ്തിട്ടില്ല… കൃത്യമായിട്ടൊരു നന്മയെ മുന്നില് കണ്ടുകൊണ്ടല്ലാതെ ഒരു കറ്മ്മവും തന്നെ തുടങ്ങുകയോ പൂറ്ത്തീകരിക്കയോ ചെയതിട്ടില്ല… പിന്നെന്തിനൊരു പുനഃപരിശോധന… വേണം… ഒന്നാംഭാവം ഉപേക്ഷിക്കുവാനായ് തീരുമാനിച്ചതല്ലേ.. ഒരു പുനഃപരിശോധന അനിവാര്യം തന്നെ.. അങ്ങിനെയായിരുന്നു തുടക്കം…. ഒരു മൂന്നാം ഭാവത്തിനല്ല… ഒരു തിരിച്ചറിവിന്…. ജീവിച്ചും വിജയിച്ചും തീറ്ത്ത കാലമത്രയും ചെയ്തു കൂട്ടിയ പാപങ്ങളെക്കുറിച്ചുള്ള പരമമായ തിരിച്ചറിവിന്…., ലോകനായകത്വം തങ്ങളുടെ മൌലികാവകാശമായ് കണ്ട സാമ്രാജ്യശക്തിയുടെ ഔദാര്യങ്ങള് കൈപ്പറ്റി അവരുടേതായിട്ടുള്ള ദേശീയോന്നമനങ്ങള്ക്കായ് സേവനമനുഷ്ഠിക്കുക വഴി മനു എന്ന വിശ്വപ്രതിഭ പരോക്ഷമായ് ചെയതുകൂട്ടിയത് ഇതര ലോകരാഷട്രങ്ങളുടെ സാമൂഹിക സാമ്പത്തിക സാമുദായിക ഭദ്രതയെ തകിടം മറിച്ചു കൊണ്ടുള്ള ഒരു സാറ്വ്വദേശീയ വിപ്ലവത്തിനുള്ള വിത്തു പാവുകയായിരുന്നു.

ആ നീചകറ്മ്മത്തിനിരയായിത്തീറ്ന്ന പല ലോകരാജ്യങ്ങളും ഏകാധിപത്യം, സാമ്പത്തിക പ്രതിസന്ധി, മതമൌലികവാദം, മതതീവ്രവാദം, വംശീയാധിപത്യം, വറ്ഗ്ഗീയാധിക്ഷേപം തുടങ്ങിയ വൈവിധ്യമായ കാരണങ്ങളുടെ പേരില് ആഭ്യന്തരകലാപങ്ങള്ക്കും വൈദേശികാധിനിവേശങ്ങള്ക്കും ഇരയായിത്തീറ്ന്ന് തകറ്ന്നടിഞ്ഞതിന്നും പിന്നെയും ഏറെ രാജ്യങ്ങള് തകറ്ച്ചയുടെ വക്കോളമെത്തി നില്ക്കുന്നതിന്നും ലോകം സാക്ഷിയാണ്. അതിന്റെ പേരില് മാത്രം നടമാടിയ നരഹത്യകളും സാമൂഹികധ്വംസനങ്ങളും ഇന്നും ഒരു പേക്കിനാവായ് ആ തകറ്ച്ചയില് ഉറ്റവരെയും ഉടയവരെയും സ്വന്തം ശരീരാവയവങ്ങളും ഭക്ഷണവും പാറ്പ്പിടവും ഉപജീവനമാറ്ഗ്ഗങ്ങളുമെല്ലാം നഷ്ടപ്പട്ട് സ്വജീവന് മാത്രം ബാക്കിയായ് ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെ ഉറക്കം കെടുത്തുന്നു. സ്വന്തം മാതൃരാജ്യം പോലും ഇപ്രകാരമുള്ള ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു എന്നതും മറച്ചുപിടിക്കാനാവാത്ത ഒരു സത്യമായ് അവശേഷിച്ചിരിക്കെ, അപ്രകാരമുള്ള ഒരു തകറ്ച്ചക്ക് ഏറ്റവുമധികം സാധ്യതയുണ്ടായിരുന്ന മറ്റൊരു രാജ്യം ഇന്നും അത്യദ്ഭുതകരമായ്ത്തന്നെ യാതൊരു വിധ ഊനവും തട്ടാതെ നിലകൊള്ളുന്നു എന്നത് ദൈവകല്പ്പിതം എന്നല്ലാതെ മറ്റെന്തു പറയാന്. അതവരുടെ രാജ്യമായിരുന്നു. മനീശിന്റെയും മനീശയുടെയും മാതൃരാജ്യം, അവരിരുവരുടെയും പുനരവതാരത്തെ മനു എന്ന ഏക വ്യക്തിത്തത്തിലൂടെ പ്രതീക്ഷുച്ചിരുന്നവരുടെ മാതൃരാജ്യം. മനഃപൂറ്വ്വമല്ലെങ്കിലും മനു എന്ന വിശ്വപ്രതിഭ ചെയ്തുകൂട്ടിയ കറ്മ്മങ്ങളുടെ പേരില് ഏറ്റവുമധികം യാതന അനുഭവിക്കേണ്ടിയിരുന്ന രാജ്യം, ദൈവഹിതം ഒന്നു കൊണ്ടു മാത്രം അപ്രകാരമുള്ള ദോഷബാധകളില് നിന്നെല്ലാം മുക്തി നേടിയ രാജ്യം. ആ നാടിന്റെ മാത്രം നാശം ലക്ഷ്യം വച്ചു കൊണ്ട് ഒരു നിഗൂഢസംഘം മുന്പേ പരോക്ഷമായ് പ്രവറ്ത്തിച്ചു തുടങ്ങിയിരുന്നു… എന്നും എന്നെന്നും അവരുടെ അജണ്ടയിലെ മുഖ്യലക്ഷ്യം തങ്ങളുടേതായ വിശ്വാസപ്രമാണങ്ങള്ക്ക് മുഖ്യഭീഷണിയായ് വറ്ത്തിക്കുന്ന വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാന സംരക്ഷകരായ ആ നാടിന്റെ മാത്രം നാശം തന്നെയായിരുന്നു, പക്ഷേ സ്വന്തം വിശ്വാസപ്രമാണങ്ങളുടെ ഉന്നമനത്തിനും ലോകവ്യാപക സംസ്ഥാപനത്തിനുമായി ആ ഉപജാപസംഘം തയ്യാറാക്കിയ അപ്രകാരമൊരു പദ്ധതി നടപ്പിലാക്കുവാനായ് അവറ് പ്രവറ്ത്തിച്ചു കൊണ്ടിരിക്കെ ഇടക്കെപ്പോഴോ തങ്ങളുടെ മുഖ്യലക്ഷ്യം മുഖ്യലക്ഷ്യമായ്ത്തന്നെ നിലനിറ്ത്തിക്കൊണ്ട് ഇതര ലോകരാഷട്രങ്ങളുടെ നാശം എന്ന ബൃഹത്പദ്ധതി കൂടി അവരുടെ അജണ്ടയില് എഴുതിച്ചേറ്ക്കപ്പെട്ടു. പിഴവു സംഭവിച്ചത് മനുവിന് തന്നെയായിരുന്നു…, പരിപോഷകരാഷ്ട്രത്തിന്റെ ദേശീയോന്നമനം ചുമതലയായ് സ്വീകരിച്ച് മനുവിനാല് പൂറ്ത്തീകരിക്കപ്പെട്ട പ്രയത്നങ്ങളെല്ലാം തന്നെ പരോക്ഷമായ് ആ നിഗൂഢസംഘത്തിന്റെ ലക്ഷ്യപ്രാപ്തിക്കായുള്ള പ്രയത്നങ്ങളെ പരിപോഷിപ്പിച്ചു കൊണ്ടിരിക്കയായിരുന്നു. തിരിച്ചറിവിന്റേതായ കാലം…. കഴിഞ്ഞുപോയ കാലംകൊണ്ടത്രയും ചെയ്തു കൂട്ടിയ സ്വന്തം കറ്മ്മങ്ങളില് സംഭവിച്ച പിഴവുകളുടെ പേരില് നിരാശനായിരുന്നെന്കിലും മനു ഒട്ടും തന്നെ തളറ്ന്നില്ല… ദൈവഹിതപ്രകാരം എല്ലാം തിരുത്തുവാന് പ്രാപ്തി നേടിയ ഒരു രണ്ടാം ഭാവമുണ്ട് മനുവിന്…. അഭയം തേടിയെത്തിയ ആശ്രിതരുടെ അവകാശങ്ങള് സംരക്ഷിക്കുവാനായ് പ്രതിയോഗിയുടെ ദിനചര്യകളെ സ്വന്തം ഇച്ഛക്കനുസരിച്ച് മാത്രം തിരുത്തിയെഴുതി ശീലിച്ച ഒരു അധീശന്റെ ഭാവം… എല്ലാം ഒരൊറ്റ നിമിഷം കൊണ്ടുതന്നെ തിരുത്തിയെഴുതാമായിരുന്നു… എല്ലാത്തിനും അനുയോജ്യമായ ഭാഷയില്ത്തന്നെ തക്കതായ മറുപടി നല്കാമായിരുന്നു.. പക്ഷേ മനു എന്ന ഉത്പതിഷ്ണുവിന്റെ ചാപല്യങ്ങളാല് ഇനിയൊരാളെയും കുരുതി കൊടുക്കുവാന് വയ്യ, ആയതിനാല്ത്തന്നെ എല്ലാം തിരുത്തണം, ആരിലൂടെയാണോ പ്രയത്നങ്ങളെല്ലാം മാറ്റിമറിക്കപ്പെട്ടത്… അവരിലൂടെത്തന്നെ എല്ലാ പിഴവുകളും തിരുത്തിയെഴുതണം… അതിനുവേണ്ടി പരിപോഷക രാഷ്ട്രത്തിന്റെ കയ്യാളായി ഇനിയും പ്രവറ്ത്തിക്കേണ്ടതുണ്ട്, ഇന്നോളം വരെ പ്രവറ്ത്തിച്ചതു പോലെയല്ല, ഒന്നും അറിഞ്ഞിട്ടില്ലാത്തവനെപ്പോലെ… എല്ലാം അറിയിപ്പിച്ചു കൊടുക്കുന്നവനായിക്കൊണ്ട്… പക്ഷേ സത്യത്തിന്റെ മുഖം വീണ്ടും വികൃതമാവുകയായിരുന്നു… ഒന്നും മനു പ്രതീക്ഷിച്ചപോലെ എളുപ്പമായിരുന്നില്ല… മനുവിനാല് മുന്പേകൂട്ടി പൂറ്ത്തീകരിക്കപ്പെട്ട ഉദ്യമങ്ങളുടെ ശേഷിപ്പുകളായി ചരിത്രങ്ങള് വീണ്ടും ആവറ്ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു… മനീശ്, മനീശ എന്നീ പുണ്യ വ്യക്തിത്തങ്ങളുടെ മാതൃരാജ്യത്തിന്റെ നാശം എന്ന ആത്യന്തികലക്ഷ്യം കേന്ദ്രീകരിച്ചുള്ള വിധ്വംസകരുടെ പരിശ്രമങ്ങളും തുടരുന്നു…., എങ്കില്ത്തന്നെയും നന്മയുടെ സംരക്ഷണവും സംസ്ഥാപനവും ലക്ഷ്യമാക്കിക്കൊണ്ടുള്ള മനുവിന്റെ പ്രയത്നങ്ങള്ക്കും പ്രത്യാശകള്ക്കും ഒട്ടും മങ്ങലേറ്റിട്ടില്ല…. എല്ലാ പിഴവുകളും തിരുത്തിക്കൊണ്ട് എന്നെങ്കിലുമൊരിക്കല് സറ്വ്വനന്മകളും പ്രദാനം ചെയ്യുന്ന ഒരു യഥാറ്ത്ഥ വിശ്വപുരുഷനായിത്തീരുമോ അതല്ലെങ്കില് സറ്വ്വ വിശിഷ്ടഭാവങ്ങളും ഉപേക്ഷിച്ച് എന്നും എന്നെന്നും ഒന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു സാധാരണക്കാരനായ നാട്ടിന്പുറത്തുകാരനായ് ജീവിക്കേണ്ടി വരുമോ എന്നൊന്നും അറിഞ്ഞുകൂട… എങ്കിലും മനു പ്രതീക്ഷിക്കുന്നു, കാംക്ഷിക്കുന്നു, അധമജന്മം അഭിനയിച്ചു തീറ്ത്ത ഒരൊറ്റുകൊടുപ്പുകാരനായി പില്ക്കാല ലോകചരിത്രത്തിന്റെ താളുകളില് മനു എന്ന പേര് എഴുതപ്പെടാതിരിക്കുവാന്.., കൂടെ മനീശ്, മനീശ എന്നീ പുണ്യങ്ങളിലൂടെ ദൈവം മനുവിനു മാത്രമായ് വാഗ്ദാനം പവിത്രബന്ധങ്ങളുടെ പരിഗ്രാഹത്തിനായ്… യാതൊരു ദിവ്യ പരിവേശത്തിന്റെയും കീറ്ത്തിമാഹാത്മ്യങ്ങള് മോഹിച്ചു കൊണ്ടല്ല, സ്വന്തം മനഃസാക്ഷിക്കു മുന്പിലെങ്കിലും പാപവിമുക്തനായ് നില്ക്കുവാന് വേണ്ടി,

പിന്നെ…. പിന്നെ…, മനു സേനഹിച്ചു പോയി… സ്വന്തമെന്ന വിശ്വാസത്തോടെ…, പ്രതീക്ഷയോടെ…, തയ്യാറെടുപ്പോടെ… സ്ത്രീയായാലും പുരുഷനായാലും ദൈവം അനുഗ്രഹിച്ചു നല്കിയ പവിത്ര വ്യക്തിത്തമായ് ജീവിച്ചുകൊണ്ട് ആ ജീവിതത്തിലൂടെ ദൈവികമായ്ത്തന്നെ വാഗ്ദാനം ചെയ്യപ്പെട്ട വിശുദ്ധസ്നേഹമത്രയും ആറ്ജ്ജിച്ചെടുക്കുവാന്….

ചതിയും വഞ്ചനയും ദുസ്വാറ്ത്ഥതയും കാപട്യങ്ങളും ഏറെയുള്ള വറ്ത്തമാന ലോകത്തിന്റെ അവസ്ഥാവിശേഷങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വിദ്യാസമ്പന്നരായിട്ടുള്ളവരും, എന്നും എക്കാലത്തും സമൂഹത്താല് ആദരിക്കപ്പെടുന്നവരായും വാഴുന്നവറ്…., അവറ് മനുവിനെ സ്നേഹിച്ചത് വിശ്വാസത്തോടെയാണ്… സമ്പൂറ്ണ്ണമായ പരിശുദ്ധസ്നേഹം മാത്രം ലഭിക്കും എന്ന പ്രതീക്ഷയോടെയാണ്…, ആ അവകാശികളാരും തന്നെ ഇന്നലെയോ ഇന്നോ നാളെയോ മനുവില് നിന്നും യാതൊരു വിധ കാപട്യവും പ്രമാദിത്വവും തന്നെ പ്രതീക്ഷിക്കുകയോ അപ്രകാരം ഒരു തെറ്റ് മനുവില് നിന്നും സംഭവിക്കാവുന്നതായി വിശ്വസിക്കുകയോ ചെയ്യുന്നില്ല….. നിഷ്കളങ്കമായ മനസ്സോടെ നിഷ്കളങ്കമായ മനസ്സിനെ സ്നേഹിച്ചവറ്… പ്രതീക്ഷിച്ചവറ്…..

ആരില്നിന്നും തന്നെ യാതൊരു വിധ സ്നേഹബന്ധവും ഒരിക്കലും കാംക്ഷിച്ചിട്ടില്ലാത്ത സറ് വ്വോല്കൃഷ്ട മാഹാത്മ്യങ്ങളുമായ് ജീവിച്ച മനുവിന് മാത്രമായ് തങ്ങളാലാവുന്ന പരമാവധി വിശുദ്ധസ്നേഹം പ്രദാനം ചെയ്ത ലോകം മുഴുവന് വ്യാപിച്ചു കിടക്കുന്ന ആരാധകവൃന്ദങ്ങളില് നിന്നോ, സൌഹൃദവലയങ്ങളില് നിന്നോ പ്രണയാറ്ത്ഥികളില് നിന്നോ ലഭിച്ചിട്ടില്ലാത്ത ദിവ്യമായ ഒരു മാനസികോല്ലോസം…

മോഹങ്ങള് വളരുകയാണ്…. വാത്സല്യം, സാഹോദര്യം, പ്രണയം, ആദരവ്, സൌഹൃദം.. എല്ലാം മനു ആത്മാറത്ഥമായ് കാംക്ഷിക്കയാണ്… മേല്പ്പറഞ്ഞതില് ചിലതൊക്കെ മനു എന്ന സാധാരണക്കാരന്റെ സ്വന്തം ജന്മബന്ധങ്ങളില് നിന്നും മനുവിന് ലഭിച്ചു കൊണ്ടിരിക്കുന്നവ തന്നെയാണ്…, പക്ഷേ സ്വന്തത്തിനുമപ്പുറം ദൈവിക നിശ്ചയമായ് വന്നു കിട്ടിയ തികച്ചും അസാധരണമായ ചില സ്വന്തങ്ങള്…, ചില ബന്ധങ്ങള്…, അവയില് പൂറ്ത്തീകരിക്കപ്പെടേണ്ടതായിട്ട് എന്തെങ്കിലും സത്യങ്ങള് നിലനില്ക്കുന്നുണ്ടെങ്കില് നിശ്ചയമായും ആ സത്യങ്ങളില് നിന്നും ദിവ്യമായ ഒരു മാനസികോന്മേഷം.., ആനന്ദം പ്രതീക്ഷിക്കാവുന്നതാണ്…. സ്നേഹം……, ഇന്ന് മനു അങ്ങിനെയൊരു വികാരത്തിന്റെ അതുല്യമായ അറ്ത്ഥതലങ്ങള് വായിച്ചു കൊണ്ടിരിക്കയാണ്…. മനീശ്.., മനീശ…, അവകാശികള്…,

മാതാപിതാക്കള്, സഹോദരങ്ങള് ,പ്രേയസി….

എങ്ങിനെയാണ് മനുവില് നിന്നും മനീശ്, മനീശ എന്നീ വ്യക്തിമാഹാത്മ്യങ്ങള് കണ്ടെത്തപ്പെട്ടത്…പ്രതീക്ഷിക്കപ്പെട്ടത്…

പവിത്രയും സമ്പൂറ്ണ്ണയുമായ ഒരു സത്രീത്വം…., വിശുദ്ധനും സമ്പൂറ്ണ്ണനുമായ ഒരു പൌരുഷം…, എന്തൊക്കെയാണ് മനീശയില് നിന്നും പ്രതീക്ഷിക്കപ്പെട്ട സ്ത്രീത്വത്തിന്റെ മഹത്വങ്ങള്…, എന്തൊക്കെയാണ് മനീശില് നിന്നും പ്രതീക്ഷിക്കപ്പെട്ട പൌരുഷത്തിന്റെ

മഹത്വങ്ങള്…, ഒരു ശിഖണ്ഡിയെയോ, സ്ത്രൈണസ്വഭാവക്കാരനായ ഒരു ഷണ്ഡനേയോ, രതിവൈകൃതങ്ങള്ക്കടിമയായ ഒരു അധമനെയോ ഒന്നും തന്നെ, ജീവിതത്തിലൊരിക്കല്പ്പോലും അപ്രകാരമൊന്നും ജീവിച്ചിട്ടില്ലാത്ത മനുവില് നിന്നും അവരാരും ഒരു കാരണവശാലും പ്രതീക്ഷിക്കുന്നില്ല എന്നത് ദൈവഹിതപ്രകാരം ദൈവികമായ്ത്തന്നെ ബോധ്യപ്പെട്ട ഒരു സത്യമാണ്. മനീശ് എന്ന വ്യക്തിത്തത്തിന്റെ പൌരിഷത്തിലൂടെയും മനീശ എന്ന വ്യക്തിത്തത്തിന്റെ സത്രീത്വത്തിലൂടെയും മനു എന്ന വ്യക്തിയില് നിന്നും പ്രതീക്ഷിക്കപ്പെട്ട സ്നേഹസമ്പന്നമായ പവിത്രസുന്ദരവ്യക്തിത്വം… അവരേവരും പ്രതീക്ഷിച്ചു…, അവരേവരും വിശ്വസിച്ചു…, നിശ്ചയം മനുവിന് ജന്മസിദ്ധമായ് കിട്ടിയ ദൈവികാനുഗ്രഹത്തിലൂടെ സ്വന്തം ഇച്ഛാനുസരണം ശരീരം കൊണ്ടും മനസ്സ് കൊണ്ടും പിന്നെ ആത്മാവ് കൊണ്ടും സമ്പൂറ്ണ്ണയായ മനീശയാകുവാനും അപ്രകാരം തന്നെ സമ്പൂറ്ണ്ണനായ മനീശ് ആകുവാനും സാധിക്കുമെന്ന്…. അവ രണ്ടും പരീക്ഷിച്ചറിയുവാനായ് അവരേവരും ഉദ്ദേശിച്ച പ്രകാരം ആ രണ്ടു വ്യക്തിമാഹാത്മ്യങ്ങളിലേക്കെത്തിപ്പെടുവാനായ് അതി തീക്ഷ്ണതയോടെ ആത്മാറ്ത്ഥമായ് ഇച്ഛിക്കുവാന് മനുവിനിന്നോളം വരെ സാധിച്ചിട്ടില്ല എന്നത് മറ്റൊരു യാഥാറ്ത്ഥ്യമാണ്….

ശേഷം ആത്മാറ്ത്ഥവും പവിത്രവുമായ സ്നേഹത്തോടെ മനു എന്ന എന്നിലൂടെ മനീശ എന്ന എനിക്കും മനീശ് എന്ന എനിക്കും വേണ്ടി കാത്തിരിക്കുന്ന പരിശുദ്ധരായ ആ അവകാശികളുടെ ജീവിതം…., അങ്ങിനെയൊരാശങ്ക… അങ്ങിനെ ചില മനോവിഷമങ്ങള്…

സ്വന്തം ജീവിതാനുഭവങ്ങള്ക്ക് മുന്പേ, മറ്റൊരാളുടെ പ്രണയപ്രതീക്ഷകള്ക്ക് സാക്ഷിയാവേണ്ടി വന്നതിന്റെ പേരില് അപ്രകാരം ചില മനോനൊമ്പരങ്ങള് മനു അനുഭവിച്ചിട്ടുള്ളതാണ്…

അതൊരു ഭൂതകാല വൃത്താന്തം…, അവള്…, അവള് ആത്മാറ്ത്ഥമായ് പ്രണയിച്ചതാണ്…, അവനെ…., മനുവിന്റെ ഭൂതകാല സുഹൃത്ത് മുഹമ്മദ് കമാലിനെ…

സറ് വ്വോല്കൃഷ്ട വൈഭവ പരിവേശവുമായ് വാണിരുന്ന മനു എന്ന സറ്വ്വാംഗകാമ്യനെ ഒരിക്കലെങ്കിലും കൊതിച്ചിട്ടില്ലാത്ത, ഏവരാലും മാന്യമായ് കൊതിക്കപ്പെട്ടിരുന്ന പവിത്രയും വശ്യസൌന്ദര്യത്തിനുടമയുമായ യാതൊരുവിധ ചപലമോഹങ്ങള്ക്കും ദുശ്ശീലങ്ങള്ക്കും അടിമയല്ലാത്ത എന്റെ സ്വന്തം ദേശക്കാരി…. അന്നോളം വരെ ആരെയും തന്നെ കൊതിച്ചിട്ടില്ലാത്ത മനു തീറാച്ചയായും അവളെ കൊതിച്ചിരുന്നു… ആദരിച്ചിരുന്നു… ഒരു സഹോദരിയായിട്ട്….. അതിലുപരി ഒരു നല്ല സുഹൃത്തായിട്ട്…. ആയതുകൊണ്ടുതന്നെ

സറവ്വവിധ ചാപല്യങ്ങളും വെടിഞ്ഞ് വ്യക്തമായ കാര്യഗൌരവബോധത്തോടെ മാത്രം തീരുമാനങ്ങള് എടുത്തിരുന്ന ആ നിഷ്കളങ്ക സഹോദരിയുടെ പ്രണയാഭ്യറ്ത്ഥനക്കു മുന്പില് ഹീറോയിസം കളിച്ച് നിഴല്ക്കൂട്ടങ്ങളിലേക്ക് മറഞ്ഞു പോയ കമാലിനെ മനു തീറ്ച്ചയായും വെറുത്തിട്ടുണ്ട്… ശപിച്ചിട്ടുണ്ട്… അതിന്റെ പേരില് മാത്രം….

“അപ്പൂപ്പന് താടികളെ ഞാന് ഗൌനിക്കാറില്ല…, അതുകൊണ്ടുതന്നെ മാന്യതയുള്ള നന്മകള് ഒന്നും തന്നെ എന്നില് നിന്നും പ്രതീക്ഷിക്കരുത്…”

വേദവാക്യം പോലെ എന്റെ പ്രിയ സഹോദരി ഇന്നും സ്വന്തം മനസ്സിന്റെ മായികപ്രപഞ്ചത്തില് എങ്ങോ എവിടെയോ ആയി കാത്തു സൂക്ഷിച്ചേക്കാവുന്ന ഒരു നോവ്….

അത് അവന്റെ വാക്കുകളായിരുന്നു., ആദ്യമായിട്ടും അവസാനമായിട്ടും…, അല്ല.., അപ്രകാരം പറഞ്ഞ് അവളുടെ പ്രതീക്ഷകളെ വ്യറ്ത്ഥമായ്ക്കണ്ടവസാനിപ്പിക്കുവാന് ഞാന് ഇഷടപ്പെടുന്നില്ല, അതുകൊണ്ടുതന്നെ ഞങ്ങളേവരില് നിന്നും അപ്രത്യക്ഷനായ്ത്തീരും മുന്പേ ആദ്യമായിട്ടും അവസാനമായിട്ടും അവന് അവളോടായ് മൊഴിഞ്ഞ വചനങ്ങളായിരുന്നു അവ എന്നു ഞാന് തിരുത്തിയെഴുതുന്നു…… എന്നെങ്കിലും ഒരിക്കല് എന്റെ…, മനുവിന്റേതു മാത്രമായ പ്രിയ സഹോദരിയുടെ പ്രതീക്ഷകള് സഫലമാവട്ടെ എന്ന പ്രാറ്ത്ഥനയോടെ…

അവള് വ്യാഖ്യാനിച്ചു… ആ വാക്കുകളെ…, അവളുടെ പ്രതീക്ഷകള്ക്കനുകൂലമാക്കിക്കൊണ്ട്…, സ്വന്തമായിട്ടെഴുതിയിരുന്ന കഥകളിലൂടെ…, കവിതകളിലൂടെ…

പവിത്രതയെ മൂലധനമായ്ക്കണ്ട് ആത്മാറ്ത്ഥ പ്രണയം കാംക്ഷിച്ചരികിലെത്തുന്ന ആറ്ദ്രമനസ്സിനെ അപ്പൂപ്പന് താടിയായും, ഗൌനിക്കാറില്ല എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കപ്പെട്ടത് അഹംഭാവത്തോടെ വീക്ഷിക്കാറില്ല എന്നാണെന്നും, മാന്യതയുള്ള നന്മകള് എന്നു വിവക്ഷിക്കപ്പടുന്നത് മാന്യത മാത്രം കാംക്ഷിച്ചു കൊണ്ട് പ്രവറത്തിക്കുന്ന കപടമായ(ആത്മാറ്ത്ഥതയില്ലാത്ത) നന്മകളെക്കുറിച്ചാണെന്നും….

അപ്രകാരം അവള് സ്നേഹിക്കുന്നതിന്റെ ഇരട്ടി പവിത്രതയോടെ നിഷ്കളങ്കമായ് കമാല് അവളെ സ്നഹിക്കുന്നു എന്ന് തന്റേതായ ഭാഷയില് അവള് ആ വാക്കുകളെ വീണ്ടും വീണ്ടും പുനറ് വ്യാഖ്യാനിച്ചു കൊണ്ടേയിരുന്നു…… സ്വന്തം രചനകളിലെ കഥാസാരങ്ങളിലൂടെ വിഷദമായ്ത്തന്നെ തുറന്നു പറഞ്ഞു.. അവള് അവനെയും അവന് അവളെയും ആത്മാറ്ത്ഥമായ് പ്രണയിക്കുന്നെന്ന്….. എന്നെങ്കിലും അവന് അവളെ സ്വീകരിച്ചേക്കും എന്നൊരു ശുഭപ്രതീക്ഷയുമായ്….,പക്ഷേ മറ്റേതോ ലോകെത്തെ ഒരേകാന്ത പര്യവേക്ഷകനെപ്പോല് കമാല് സൌഹൃദനായ ഒരന്യനായ്ത്തന്നെ ജീവിച്ചു…. എന്നും.. എപ്പോഴും… ഏവരുടേയും മുന്പില്…..

സത്യത്തില് കമാല് സ്നേഹിച്ചിരുന്നോ…. ജീവിതത്തിലൊരിക്കലെങ്കിലും…, ആരെയെങ്കിലും…..?

ഇടക്കെപ്പോഴോ അവന് പോയ്മറഞ്ഞു…. എങ്ങോ എവിടെയോ…. ആരോടും ഒന്നും മിണ്ടാതെ…. വിദൂരതയിലേക്കുള്ള ചക്രവാളങ്ങള് ഭേദിച്ച്…..

ശേഷം ഒരു കാത്തിരുപ്പ്….. വിദൂരതയിലേക്ക് കണ്ണും നട്ട് ശുഭാപ്തിവിശ്വാസത്തോടെയുള്ള ഒരു കാത്തിരുപ്പ്….. ഇന്നും അവള് കാത്തിരിക്കുന്നുണ്ടാവാം… അവള്ക്കതിന്ന് കഴിയുമായിരുന്നു….

അതല്ല… വിധിയുടെ നീറ്ച്ചുഴികളില്പ്പെട്ട് ഒരു സാധാരണ പെണ്കുട്ടിയെപ്പോലെ എല്ലാ സ്വപ്നങ്ങളും വെറും ബാല്യചാപല്യങ്ങളായിരുന്നെന്ന് പുനറ് വ്യാഖ്യാനിച്ചു കൊണ്ട് അവളിന്ന് സംതൃപ്തയായ ഒരു കുടുംബിനിയായ് മാറിയിരിക്കുമോ…..?

അറിയില്ല… ഒന്നും അറിയില്ലെനിക്ക്… ഒന്നും അറിയേണ്ടെനിക്ക്…..

പക്ഷേ അതൊരു തീരാനൊമ്പരമായിട്ട്തന്നെ മനുവിനെ പിന്തുടറ്ന്നു….. മനീശ്, മനീശ എന്നീ തീരാനൊമ്പരങ്ങളിലേക്കെത്തിപ്പെടുവാനുള്ള ഒരു സാക്ഷ്യകാവ്യമായിട്ട്…….

എങ്ങോ… എവിടെയോ…. ഏതൊക്കെയോ യുഗങ്ങള്ക്കിടയില്….,

അവിടെയായ് ഏതൊക്കെയോ യാത്രമൊഴികള്ക്കിടയില്…..,

അവിടെയായ് ശേഷിച്ചിരുന്നു… കുറച്ചേകാന്തത……

പിന്നിട്ട ജീവിതസരണികളില് നിന്നു കൊണ്ട് പലയാവറ്ത്തി മനു ചിന്തിച്ചു നോക്കിയിട്ടുണ്ട്…. മുഹമ്മദ് കമാല് എന്ന പ്രഹേളികയെക്കുറിച്ച്…… സമസ്യയെക്കുറിച്ച്…..

ആരായിരുന്നു കമാല്..? എന്തായിരുന്നു അവന്റെ മനസ്സ്..?

കമാല് ഒരു പ്രതികാരദാഹിയായിരുന്നോ….? അതിന് തക്കതായ ജീവിതനഷ്ടങ്ങള്ക്ക് വിധേയനായിക്കൊണ്ട് ഒരു നിസ്സഹായനെപ്പോലെ അധറ്മ്മത്തിനു മുന്പില് നോക്കിനില്ക്കേണ്ട ഗതികേട് എന്നെങ്കിലും അവനുണ്ടായിട്ടുണ്ടോ…..? അതല്ലെങ്കില് അവന് ആത്മാറ്ത്ഥമായ് സ്നേഹിക്കുന്നവരുടെ നന്മ മാത്രം ലക്ഷ്യമാക്കിക്കൊണ്ട് അപ്രകാരമുള്ള നന്മകളിലേക്ക് നയിച്ചേക്കാവുന്ന എന്തെങ്കിലും അഭിപ്രായപ്രകടനങ്ങള് നടത്തി ആ സ്നേഹപാത്രങ്ങളില് നിന്നെല്ലാം എന്നെന്നേക്കുമായ് അകന്നു നിന്ന ഒരഭ്യുദയ കാംക്ഷി മാത്രമായിരുന്നോ കമാല്…! അറിയില്ല.., ഒന്നും അറിയില്ലെനിക്ക്.., ഒന്നും അറിയുവാനായ് പിന്നീടൊരിക്കലും ഞങ്ങള് തമ്മില് കണ്ടില്ല… ആരില് നിന്നും തന്നെ കമാലിനെക്കുറിച്ചുള്ള ഒരു വൃത്താന്തവും മനു കേട്ടതുമില്ല….

എന്നോ… എപ്പോഴോ.. ഒരു വേള…., ഒരു മാത്ര ഞാന് സംശയിച്ചു…, കമാല് എന്നത് മനുവിന്റെ വെറും തോന്നലായിരുന്നോ എന്ന്.., എന്നിലെ എനിക്ക് എന്നോടു തന്നെയും കൂടെ ഞാന് സ്നേഹിക്കുന്നവരോട് മാത്രമായും സംസാരിക്കുവാനുണ്ടായിരുന്ന കാര്യങ്ങള് പങ്കുവെക്കുവാനായ് മറ്റൊരാളുടെ അവസ്ഥയില് നിന്നുകൊണ്ട് എനിക്കും ഞാന് സ്നേഹിക്കുന്നവറ്ക്കും മുന്പില് പ്രത്യക്ഷപ്പെട്ട എന്നില് നിന്ന് തന്നെയുള്ള ഒരു മിഥ്യാരൂപം മാത്രമായിരുന്നോ കമാല് എന്ന്…

എല്ലാം ഒരു നേരമ്പോക്കു പോലെ പറഞ്ഞവസാനിപ്പിച്ചേക്കാം…, കമാല് എന്ന വ്യക്തിയിലൂടെ ലഭിച്ച ലക്ഷ്യങ്ങളും, തിരിച്ചറിവുകളും, തീരാനൊമ്പരങ്ങളും…..

പക്ഷേ ഒന്നും അത്ര പെട്ടന്നങ്ങനെ ഒന്നുമല്ലാതെ അവസാനിപ്പിക്കുവാന് മനു എന്ന നാട്ടിന്പുറത്തുകാരനെക്കൊണ്ടാവുന്നില്ല….. ലോകസുരക്ഷയെയും ആത്മീയ സുരക്ഷയെയും ലക്ഷ്യമാക്കിക്കൊണ്ട് മനു സ്വന്തമായിട്ടേറ്റെടുത്ത ദൌത്യങ്ങള്…., കമാല് എന്ന പഥികനിലൂടെ സഫലമായിത്തീരുവാനായ് മനു കൊതിച്ച പ്രിയ സഹോദരിയുടെ പ്രണയപ്രതീക്ഷകള്….., പിന്നെ….. പിന്നെ….. മനീശ്, മനീശ എന്നീ വ്യക്തിമാഹാത്മ്യങ്ങളിലൂടെ മനുവിനു മാത്രമായ് ഏകനും സറ്വ്വേശ്വരനുമായ ദൈവം വാഗ്ദാനം ചെയ്ത സ്നേഹവൈഭവങ്ങള്…… പ്രണയ യാഥാറ്ത്ഥ്യങ്ങള്…..

എന്നും എവിടെയും എപ്പോഴും പറയുവാന് മറന്നുപോയ…, ഓറ്ക്കുവാന് മറന്നുപോയ… അവള്…. മനീശിന് വേണ്ടി മാത്രം ജീവിക്കുന്ന സ്വന്തം പ്രണയിനി (മുറപ്പെണ്ണ്)…

കൂടെ അവറ്…. മനു എന്ന മനീശിലും മനീശയിലും സറ്വ്വ പ്രതീക്ഷകളും അറ്പ്പിച്ച് ജീവിക്കുന്ന സ്വന്തബന്ധങ്ങള്….. എല്ലാത്തിനും ഒരു മറുവശമായി മനു എന്ന നാട്ടിന്പുറത്തുകാരന്റെ സ്വന്തം ജീവിതവും…..

പ്രിയ സുഹൃത്തേ.., എങ്ങാണ് നീ, ആരാണ് നീ എന്നൊന്നും എനിക്കറിവില്ല, ഒരിക്കല് നീ നല്കിയ വെല്ലുവിളി തിരിച്ചറിവിന്റെ മഹാപ്രപഞ്ചത്തിലേക്കാണ് എന്നെ നയിച്ചത്, അതു കൊണ്ടു തന്നെ വിധിപ്രകാരം എനിക്കുള്ള ദൈവികസഹായം ഏകനായ ദൈവം സുവ്യക്തമാക്കി എനിക്കെത്തിച്ചു തന്നത് നിന്നിലൂടെയാണെന്ന് ഞാന് വിശ്വസിക്കുന്നു. ആ വിശ്വാസം നിലനിറുത്തിക്കൊണ്ട് നിശ്ചയം പവിത്രമായ ശുഭപ്രതീക്ഷകളോടെ ഞാന് ആവശ്യപ്പെടുകയാണ്,

വിശ്വപ്രതാപിയായ് പ്രപഞ്ചത്തെ ജയിച്ചടക്കുന്ന മനുവിനെ പരാജയപ്പെടുത്തിക്കൊണ്ട് ഈ പ്രപഞ്ചത്തിന്നഭിമുഖമായ് നില്ക്കുക എന്ന നിന്റെ അഭിലാഷം സഫലീകരിക്കുവാനായിട്ടെങ്കിലും……

പരമമായ മോക്ഷം കൈവരിച്ച് കൊണ്ട്, വിധിയാല് മനു മോഹിച്ചുപോയ പരമപവിത്രമായ മനീശ്, മനീശ എന്നീ വ്യക്തിമാഹാതമ്യങ്ങള് സ്വീകരിച്ചുകൊണ്ട്, ആ രണ്ട് വ്യക്തിമാഹാതമ്യങ്ങളില് സറ്വ്വപ്രതീക്ഷയും അറ്പ്പിച്ചു കഴിയുന്ന സ്വന്തബന്ധങ്ങളോടായ് മാപ്പിരന്നു കൊണ്ട്, നിലവിലുള്ള മനുവിന്റെ രണ്ട് ഭാവങ്ങളില് നിന്നു കൊണ്ടുതന്നെ ഏറെ വിധ്വംസക ഭീഷണി നേരിടുന്ന പൂറ്വ്വജന്മ മാതൃരാജ്യത്തെയും, അതോടൊപ്പം തന്നെ പുനരവതാര മാതൃരാജ്യത്തെയും കൂടെ വിധ്വംസക ഭീഷണി നേരിടുന്ന സറ്വ്വ ലോകരാഷ്ട്രങ്ങളെയും സറ്വ്വ നാശത്തില് നിന്നും രക്ഷിച്ചു കൊണ്ട്, കൂടെ മുഹമ്മദ് കമാല് എന്ന വ്യക്തിയിലൂടെയും മനു എന്ന വ്യക്തിയിലൂടെയും പൂറ്ത്തീകരിക്കപ്പെടണമെന്ന് മനു ആത്മാറത്ഥമായ് കാംക്ഷിക്കുന്ന സ്നേഹസാഫല്യം സാക്ഷാത്ക്കരിച്ചുകൊണ്ട് വിശ്വപ്രതാപിയായ് പ്രപഞ്ചത്തെ ജയിച്ചടക്കിയ മനു ആയിത്തീരുവാന് പുതിയൊരു വെല്ലുവിളി ഉയറ്ത്തിക്കൊണ്ടെങ്കിലും എന്നെ സഹായിക്കൂ…..

എന്ന് സ്വന്തം മനു (മനീശ് എന്ന മനീശ)

അടിക്കുറിപ്പ്

ഇത് മുഹമ്മദ് കമാല് എന്ന എന്റെ ഭൂതകാല സുഹൃത്തിന് മാത്രം അറിയാവുന്ന മനുവിന്റെ രഹസ്യങ്ങളാണ്, കാരണം ദൈവികസൃഷ്ടികളായ എന്റെ ജീവിച്ചിരിക്കുന്ന സുഹൃത്തുക്കളുടെ കൂട്ടത്തില് അവന് മാത്രമെ ഇതെല്ലാം കാണുവാനും കേള്ക്കുവാനും അറിയുവാനും സാധിക്കുകയുള്ളൂ എന്ന് ഞാന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഈ തുറന്ന കത്ത് ആത്യന്തികമായ് ലക്ഷ്യം വെക്കുന്നത് അവനെയാണ്…, അവനറിയുവാന് വേണ്ടിയാണ്….

എല്ലാ മൂടല്മഞ്ഞുകള്ക്കുമപ്പുറം……

അവിടെയായിട്ടൊരഭയമുണ്ടായിരുന്നു…….

എന്റെ സ്വന്തങ്ങള്ക്കായ് ഒരു സൌധമായിട്ട്…..

സത്യത്തിന്റേതു മാത്രമായിട്ടൊരു കൊച്ചു ദ്വീപില്…..

വാസ്തുശില്പ നിപുണന് ഒരു വാതില് തുറന്നു….

ശില്പിയും ശില്പവും അരങ്ങൊഴിഞ്ഞു..

യുഗങ്ങള് വീണ്ടും തീ തിന്നുന്നു….

പല യുഗങ്ങളും തീ തുപ്പുന്നു…

ചിതലും ചിന്തിക്കുമായിരുന്നു… ചിലതെല്ലാം നിറ്മ്മിക്കുവാന്…

അനന്തരം ചിലതെല്ലാം തകറ്ന്നുവീണു…

ചിതലും ചിന്തിക്കുമായിരുന്നു… ചില ചിത്രങ്ങള് വരയ്ക്കുവാന്…

അനന്തരം ചിലരെല്ലാം ചിതലുകളായ് വരയ്ക്കപ്പെ്ട്ടു….

ഒരു രൂപം…. ഒരു ഭാവം…,

ചിതലും ചിലരും ചുമലുകളില് ഭാരം ചുമന്നു….

നന്മയുടെയും തിന്മയുടെയും ഭാണ്ഡക്കെട്ടുകള്…

ധറ്മ്മത്തിമ്റെയും അധറ്മ്മത്തിന്റെയും ധാന്യമണികള്…

ഒരു ചിരകാലമോഹം കൂടി ചിതല് തിന്നു തീറ്ക്കുന്നു…

ഞാനുമൊരു ചിതലായിരുന്നെങ്കില് എന്ന ചിരകാലമോഹം…

എങ്ങു നിന്നോ പാടെപ്പരക്കുന്നൂ…..

ഒരു തീരാ നന്മതന് സത്യപ്രകാശം… ഒരു നിത്യപ്രകാശം…

അതൊരു ധറ്മ്മമായെങ്കില്….

ഒരു മാത്ര, ഒരു യാഥാറ്ത്ഥ്യം കൊതിച്ച ധറ്മ്മം…

ഒരു മൌനം എന്നോടായ് വീണ്ടും മൊഴിയുന്നു….

ഒരു സ്നേഹവായ്പിന് ആറ്ദ്ര സ്പറ്ശം.

ഒരു സത്യം എനിക്കായ് വീണ്ടും ചൊരിയുന്നു…,

വിതുമ്പും മാനസാന്തരങ്ങള് തന് ഹൃദയ സ്പറ്ശം.

ദൂരമെങ്ങോ കടന്നുപോയ്… വിദൂരമെങ്ങോ കടന്നുപോയ്…

ഇനിയുമെന്തേ എന് മാനസം സത്യമായ് വിതുമ്പുന്നു…

സത്യം ഒരു വസന്തമായ്… സ്നേഹം ഒരു സാന്ത്വനമായ്….

എനിക്കായ്… എനിക്കു മാത്രമായ്….

നീയെന്നും….. എന്നുമെന്നും… എന്നില് മയങ്ങുന്നു.

അറിയാതെ, ഒന്നുമറിയാതെ… ഞാനും അറിഞ്ഞുപെയ്….,

സത്യം… പവിത്രമായൊരു മൌനനൊമ്പരം….

അതു നിന് സ്നേഹം….

അതെന് സാന്ത്വനം…..

ഇനിയുമിതാ ഞാന് നിനക്കായ് പാടുന്നു….

വീണ്ടുമൊരുമാത്ര ഞാന് എനിക്കു മാത്രമായ് പാടുന്നു.

ഉണരൂ വേഗം നീ എനിക്കുമാത്രമായ് വീണ്ടും പിഞ്ചിരിക്കുവാന്…

എരിവിന് കണ്ണുനീറ് പാടെ തുടക്കുവാന്….

മൌനമായൊരു നൊമ്പരം എന്നിലും നിന്നിലും വസന്തം വിരിയിച്ചും…

സ്നഹമതു പവിത്രമായ്…. സറ് വ്വേശ്വരന് തന് വരപ്രസാദമായ്…

ഇനിയുമിതാ ഞാന് നിനക്കായ് പാടുന്നു….

വീണ്ടുമൊരുമാത്ര ഞാന് എനിക്കു മാത്രമായ് പാടുന്നു.

ഇന്നിതാ നമ്മിലായ് വീണ്ടുമൊരു പുനരുജ്ജീവനം…

ഇന്നിതാ നമ്മിലായ് വീണ്ടുമൊരു നവചേതന….

എന്നോ എവിടെയോ മറഞ്ഞു പോയൊരു ചിന്ത തന് നവചേതന…

അവിടെയായ് എന മാനസം പിടഞ്ഞതോ നിനക്കു വേണ്ടി…

മൌനം മൌനമായ്, ഞാന് എന്നും നിന്നിലായ്… നീ എന്നും എന്നിലായ്…

ജീവിതം ഔരു വരപ്രസാദമായ്…..

ഇനിയുമിതാ ഞാന് നിനക്കായ് പാടുന്നു….

വീണ്ടുമൊരുമാത്ര ഞാന് എനിക്കു മാത്രമായ് പാടുന്നു.

എങ്ങോ ഒരു യുഗം കഴിഞ്ഞു പോയ്… ഒരു വസന്തം കൊഴിഞ്ഞു പോയ്…

എങ്ങോ ഒരു മൌനം നിലച്ചുപോയ്… ഒരു മാത്ര ഞാനും കരഞ്ഞു പോയ്…

നീയും വിതുമ്പിയോ.., ഒരിക്കല് എന് മാനസം തനിയേ പിടഞ്ഞുവോ…

എങ്ങോ… എവിടെയോ.. നാം എന്നും നമ്മിലായ് തനിച്ചിരുന്നുവോ…

ഒരു യാത്ര…അതെന് പ്രയാണം…, അതു സത്യത്തിന് പ്രയാണം..

ഒരു യുഗം വീണ്ടും ജയിക്കട്ടെ… നവചേതന വീണ്ടും ജനിക്കട്ടെ..,

ഞാന് നിന്നിലായ് വീണ്ടും ജനിക്കട്ടെ… നീ എന്നിലായ് വീണ്ടും ജയിക്കട്ടെ…

സത്യം സത്യമായ് എന്നും ജയിക്കട്ടെ….

ഇനിയുമിതാ ഞാന് നിനക്കായ് പാടുന്നു….

വീണ്ടുമൊരുമാത്ര ഞാന് എനിക്കു മാത്രമായ് പാടുന്നു.

ഞാന് സ്നേഹിക്കയാണ്…

ഞാന് സ്നേഹിച്ചുകൊണ്ടേയിരുന്നു….

അതു ദൈവഹിതം… അതു മാത്രമായ് ദൈവഹിതം…

ഒരു പൂ വിരിഞ്ഞു…

ഞാനും ഒരു വസന്തം കൊതിച്ചു…

എങ്ങോ എവിടെയോ ഒരു വസന്തം നിറഞ്ഞു…

അതെന് രാജ്യമായിരുന്നു…അതെന് സാമ്രാജ്യമായിരുന്നു….

എന്നും എനിക്കായ് വസന്തം ചൊരിഞ്ഞ എന് സ്വപ്നലോകം…

വസന്തം മാത്രം ചൊരിഞ്ഞ എന്റെ സ്വറ്ഗ്ഗലോകം….

ഒരിക്കല് അതൊരു യാഥാറ്ത്ഥ്യമായെങ്കില്…….

രചന: വി. പി. മുഹമ്മദ് കമാല്

ഇ മെയില്: muhammedperfectkamal@gmail.com

Generated from archived content: story2_apr20_12.html Author: muhammed.kamaal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here