ജോസഫിന്റെ മണം

അശ്വതിയുടെ കഥകള്‍ വായിച്ചപ്പോഴെല്ലാം എനിക്ക് സംതൃപ്തി തോന്നി. ജീവിതത്തിന്റെ ചില അപൂര്‍വ്വ തലങ്ങളെ ഈ കഥാകാരി കണ്ടെത്തുന്നു എന്നതാണ് പ്രധാന കാരണം . ആധുനികം, അത്യാധുനികം തുടങ്ങിയ ലേബലുകള്‍ ചാര്‍ത്തിക്കിട്ടാന്‍ വേണ്ടി ഒരഭ്യാസപ്രകടനവും കഥാകാരി നടത്തുന്നില്ല . വായനക്കാരെ കഥയോടു ചേര്‍ത്തു പിടിച്ചു നിര്‍ത്തുന്ന ലാളിത്യം അശ്വതിയുടെ കഥകള്‍ക്കുണ്ട്. ഗഹനമായ ചില ജീവിതസത്യങ്ങളെ ആയാസരഹിതമായി അനാവരണം ചെയ്ത് നമ്മുടെ മുമ്പിലേക്ക് വെക്കുകയായിരുന്നു എന്ന് കഥ വായിച്ചു കഴിയുമ്പോഴാണ്, അത്ഭുതത്തോടെ, സന്തോഷത്തോടെ നാം മന‍സിലാക്കുന്നത് . ഈ എഴുത്തുകാരിയില്‍ നിന്ന് ഇനിയും വളരെയേറെ മികച്ച കൃതികള്‍ കിട്ടുമെന്ന് എനിക്ക് വിശ്വാസമുണ്ട്.

പ്രസാധനം – നാഷണല്‍ ബുക്ക്സ്റ്റാള്‍ വില – 95

Generated from archived content: book1_mar9_13.html Author: mt_vasudevan_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English