ഭ്രൂണഹത്യ

പ്രണയത്തിലാണെൻ മനമെന്നും

നിറമാർന്നജീവിതസ്വപ്‌നകാമുകിയുമായി

പ്രണയസാഫല്യത്തിലോരോണിലും

പ്രതീക്ഷാഭ്രൂണത്തിന്ന്‌ മുളയുണരും

പിന്നെ യാഥാർത്ഥ്യപെരുംപടയുതിർക്കും

ബ്രഹ്‌മാസ്‌ത്രമേറ്റ്‌ പിടഞ്ഞൊടുങ്ങും

ഭ്രൂണഹത്യാപാപം ശിരസാവഹിക്കാൻ

ഗുരുപുത്ര‘ പരമ്പര തുടരുകയാണനുസ്യൂതം

ചാപിള്ളയ്‌ക്ക്‌ പുനർജ്ജനിനൽകാൻ

പ്രാണൻപകരാൻ മടിയെന്തേ മാധവനെന്നും?

ഭ്രൂണം പുതിയത്‌ വളരാനായെൻ മനമോ കേഴുന്നു.

തരുണഗർഭാശയം ബീജവാപത്തിനെന്നപോൽ.

Generated from archived content: poem2_july26_10.html Author: ms_balakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here