തല കുനിയ്‌ക്കണം
മുതുക് വളയ്‌ക്കണം
നിലംപറ്റെ കിടന്ന്
ചെകിടോർക്കണം
അകം അറിയാൻ
മൂന്നാമത്തെ ചുവടിനിടമില്ല
ഉരമെങ്ങാൻ ഉരസിയാൽ
അടരും മോന്തായം
മുമ്പെത്ര നേര-
മിഴഞ്ഞാണ് അകം കാണുക.
മുറി
ശിഖരങ്ങൾ കോതി
ഉൾവലിഞ്ഞ് പൂജ്യമാകണം
അതിന്റെ അകത്താവാൻ
പായ
ഒന്നുകിൽ കാലുകൾ നിലത്ത്
അല്ലെങ്കിൽ തല.
പൊളി പൊട്ടിയ പായയിൽ
മൂട്ടകളുടെ കടൽ
മുമ്പെത്ര കാത-
മിഴഞ്ഞാണ് പായ കാണുക.
Generated from archived content: veedu.html Author: mr_renukumar