കാറ്റ്‌

 

 

 

ആകാശത്തേ-
ക്കൊരു തൂണ്‌
കരിയിലകളാൽപടുത്ത്‌.

പുഴയിലെഴുതാനുളള
തെങ്ങോലത്തുമ്പിന്റെ
മോഹം സാധിപ്പിച്ച്‌.

കൈതകളുടെയും
ഒട്ടലുകളുടെയും
കൂട്ട്‌ പിടിച്ച്‌

ഇല്ലാത്ത കടലി-
ന്നിരമ്പം കേൾപ്പിച്ച്‌.

മുങ്ങിനിവരുന്ന
പെണ്ണിൻ മണം
കവർന്നെടുത്തടുത്ത
കടവിലെത്തിച്ച്‌.

ഇടവഴി കയറി
വരുമെന്റെ ചൂട്ടു-
കറ്റയുടെ കണ്ണ്‌
തെളിച്ചു വെളിച്ച-
മായുരുകി വീഴുന്നു.

Generated from archived content: poem1_dec20.html Author: mr_renukumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രണയാർദ്രം
Next articleഎന്നിടം
കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ 1969ൽ ജനിച്ചു. സാമ്പത്തിക ശാസ്‌ത്രത്തിൽ എം.എ ബിരുദവും, സെന്റർ ഫോർ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസിൽ നിന്ന്‌ എം.ഫിൽ ബിരുദവും നേടി. 1994ലെ മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റി കലാപ്രതിഭ ആയിരുന്നു. യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച്‌ പോസ്‌റ്റർ ഡിസൈനിംഗിൽ ദേശീയതലത്തിൽ സമ്മാനം നേടിയിട്ടുണ്ട്‌. കവിതയും കഥയും ലേഖനങ്ങളും എഴുതുന്നു. ആദ്യകവിത ‘മുഴുമിപ്പിക്കാത്ത മുപ്പതുകളിൽ’ കലാകൗമുദിയിൽ. ആദ്യകഥ ‘ഒറ്റമരം’ കഥ ദ്വൈവാരികയിൽ. മാധ്യമം, ചന്ദ്രിക, കലാവീക്ഷണം, സർഗധാര, ആശയസമന്വയം, ഓറ, തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കവിത വന്നിട്ടുണ്ട്‌. ഇപ്പോൾ മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ സാമ്പത്തിക ശാസ്‌ത്ര ഗവേഷക വിദ്യാർത്ഥി. വിവാഹിതൻ. ഭാര്യഃ രേഖാരാജ്‌. വിലാസംഃ ചെമ്പരത്തി, മാന്നാനം പി.ഒ. കോട്ടയം - 686 561 Address: Post Code: 686 561

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English