ഒരു മുടി എന്നെ അസ്വസ്ഥനാ‍ക്കുന്നു

ഞാന്‍ ഇന്നാട്ടുകാരനല്ല
എനിക്കു മതത്തെ കുറിച്ച്
ഒന്നും അറിയുകയുമില്ല
ഒരു കൂട്ടര്‍ പറയുന്നു
കേശം സനതാണെന്ന്
അതിന്നു അടിവേരുകളും
രേഖകളുമുണ്ടെന്ന്
മറ്റൊരു കൂട്ടര്‍ ‍വാദിക്കുന്നു
മുടിക്കത്ര നീളമുണ്ടാകില്ലെന്ന്
കത്തിച്ചാല്‍ കത്തുകില്ലെന്നും
നിഴല്‍രഹിതമായിരിക്കുമെന്നും
ഞാന്‍ ചെറുപ്പത്തില്‍ പഠിച്ചു;
ആദ്യം പഠിച്ചത് തിരുനബിയുടെ
നൂറിനെ- പിന്നെയാണ് സര്‍വ്വതും
പ്രവാചകന് നിഴലില്ല
തിരു ജഡം മണ്ണു തിന്നുകയില്ല
മുതിര്‍ന്നപ്പോള്‍ ഊഹിച്ചു
ഇതൊക്കെ വെറും ബാലിശമായ
ചിന്തകളായിരിക്കാം
പടച്ചവന്‍ രണ്ടു വിധത്തിലാണ്
സൃഷ്ടി കര്‍മം നിര്‍വഹിച്ചത്
മണ്ണില്‍ തീര്‍ത്തത് മനുഷ്യന്‍
മലക്കുകള്‍ ജിന്നുകള്‍ ഇവരെത്രെ
അഗ്നിയില്‍ തീര്‍ത്തവര്‍
എത്രയെത്ര പ്രവാചകര്‍
ജനിച്ചു മരിച്ചി മണ്ണില്‍
അതില്‍ ഉയര്‍ത്തെഴുന്നേറ്റ
ഒരു പ്രവചകനുമുണ്ട്
ഖുര്‍ ആ‍ാന്‍ വാക്യങ്ങള്‍
ഓരോ പ്രവാചകന്റേയും
അമാനുഷകത എടുത്തു പറയുന്നു
ഈസ അഥവാ യേശു ഭൂജാതനായത്
പുരുഷ സ്പര്‍ശമേല്‍ക്കാതെ
ദൈവത്തിന്റെ ഇച്ഛ അങ്ങനെ
അന്ത്യമോ ഉയര്‍ത്തെഴുന്നേല്‍പ്പിന്റേത്
മുടികത്തിച്ചാല്‍ കത്തുകില്ലെങ്കില്‍
കത്തിച്ചു കാണിക്കട്ടെ എന്നു ചിലര്‍
തെളിയുമല്ലോ അപ്പോള്‍
വ്യാജനും സനതും
രാഷ്ട്രീയം മതത്തിലിടപെടേണ്ട
മതം രാഷ്ട്രീയത്തിലും
അക്കളി തീക്കളി – ഫലം സംഘര്‍ഷം
പ്രവചകന്റെ ജഢം നശിക്കുകില്ലെങ്കില്‍
അതു തുറന്നു നോക്കി തെളിയിക്കാന്‍
ആരെങ്കിലും മുതിരുമോ?
അതു പോലെത്തന്നെ ഈ മുടിയും
വാദങ്ങളിങ്ങനെ കോലാഹലിക്കുമ്പോള്‍
സത്യം പറയാം ഞാനിന്നാട്ടുകാരനല്ല
മതത്തെക്കുറിച്ച് എനിക്കൊരു ചുക്കുമറിയില്ല!

Generated from archived content: poem1_mar8_12.html Author: mpa_kasim

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here