പക്ഷികൾ കൂടൊഴിയുമ്പോൾ

ആകാശത്തിലെ

പുതപ്പിൽ നിന്നും

നിറയെ ശിഖരങ്ങളുള്ള

മരങ്ങൾ തേടി യാത്ര.

തണുപ്പിലെ പച്ചപോലെ

പ്രണയം.

അന്തിയുറങ്ങണം

ഇണചേരണം;

ശിശിരമൊഴിയുമ്പോൾ കൂടും.

കൊമ്പുകളിൽ നിന്നു കൊമ്പുകളിലേക്ക്‌

എനിക്കു പിന്നെ പറന്നതും

പുലർച്ചയുടെ

നേരങ്ങളിൽ

ചന്ദ്രകാന്തം കണ്ടുകിടന്നതും

ഇന്ന്‌ വേരുകളിലൂടെ

താഴ്‌ന്നു പോകുന്നു.

Generated from archived content: poem2_feb11_10.html Author: mp_ranjithlal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English