ചുണ്ടില്‍ തന്നെ തുറിച്ച്
‘ ങ്യാവൂ’ വിളിച്ച് കണ്ടന്‍
‘ ങാഹാ’ എന്നവള്‍ പൊക്കിയെടുത്ത്
മീശയില്‍ കടിയുമ്മ
നിറുകയില്‍ ഉരച്ചുമ്മ
പാല്‍പ്പാത്രം നോക്കി
കണ്ടന്‍ പിന്നെയും ‘ ങ്യാവൂ’
‘ മേടിക്കും’ എന്ന് മാറില്‍ ചേര്‍ത്ത്
‘ നിറഞ്ഞോടാ’ എന്ന് ചെവിയുമ്മ
കൂടെയൊരു കഴുത്തുമ്മ
മാറിലൊട്ടി , കണ്ണടച്ച് ഞെളിഞ്ഞും
പറ്റിച്ചേര്‍ന്ന് പിരിഞ്ഞും ‘ ങുര്‍’
രാത്രിയുടെ കട്ടില്‍ച്ചോട്ടിലും
കണ്ടന്‍ പൂച്ച ‘ ങ്യാവൂ‘
‘ കൂടുന്നുണ്ട്’ എന്ന് കുറുകി
കഴുത്തില്‍ തൂക്കി
പുതപ്പിന്റെ ചൂടില്‍ താരാട്ട്
ഉറവിട്ടുണര്‍ന്ന് മുനയുന്ന നഖങ്ങള്‍
രാവുറങ്ങിയത് നഖക്ഷതങ്ങളില്‍
പുലരിയേന്തി മുറ്റത്ത് പാല്‍ക്കാരി
വാതില്‍പ്പടിയില്‍ വളഞ്ഞ്
വാലുറക്കെ പൊക്കി ‘ ങാവ്യൂ’
കത്തുന്ന തീക്കൊള്ളി വലിച്ചവള്‍
‘ ഇന്ന് ഞാന്‍ തീര്‍ത്തു തരാം’
മുറ്റത്ത് ചാടി , വേലിയിറമ്പിലൂടെ
മുറുമുറുത്തോടി കണ്ടന്‍
കൊള്ളിക്കെട്ട് പുക പരന്നു
വേലിത്തഴപ്പിന്റെ ഇരുളിലേക്ക്
ഒരു ദീര്‍ഘനിശ്വാസം
Generated from archived content: poem3_jan4_14.html Author: mooson_thupran