അംനേസ്യ

“When ypu touch a woman
You touch sky”

തീ
ഊതിയൂതി
ചോരയിറ്റിറ്റുവീണ
കണ്ണുകളെ

പാടത്ത്‌
മണ്ണ്‌ മാന്തിമാന്തി
കിണ്ണിൽ നിന്ന്‌
വെള്ളം കോരിക്കോരി
മൈലാഞ്ചിമണം
കെട്ടുപോയ
മെലിഞ്ഞ വിരലുകളെ

ഭർത്താവ്‌
മക്കൾ
അടുപ്പ്‌
ത്രിമാനതാളം കേട്ടുകേട്ട്‌
രാത്രിയിൽ
ഉടുത്തൊരുങ്ങി
പെരുവഴിയിൽ
തളർന്നുവീണ
ഹൃദയങ്ങളെ

ഒരുലോകത്തിൽ
പലലോകം കണ്ട്‌
വാരിക്കുഴിയിലാണ്ടുപോയ
സീതമാരെ

ഓർത്തിട്ടില്ല
ഒരു രാജാവും
ഇന്നേവരെ
പണിതിട്ടില്ല
ഒരു താജ്‌മഹലും
മനോഹരമായി

Generated from archived content: poem1_jan17_08.html Author: mohandas-themballam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here