വാക്ക്‌

 

 

 

അനുഭവങ്ങളുടെ
മഹാനദി
അണമുട്ടുന്നനേരം

ചേരയുടെ കടിയായും
അരണക്കൊരു
ഓർമ്മത്തെറ്റായും

ആയുധമെടുക്കുന്ന എന്റെ
അട്ടഹാസമായും

കുഞ്ഞുങ്ങൾക്കൊരു
ഉണർത്തുപാട്ടായും

അന്ത്യനിമിഷത്തിൽ
കണ്ണുനീരായും

ആടിത്തിമർത്തുകൊ-
ണ്ടൊഴുകുന്നു.

Generated from archived content: poem-feb7.html Author: mohandas-themballam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here