പരസ്പരം
പഴിക്കലിന്റെ
വഴിവിട്ടു
നമുക്കിത്തിരി നേരം
നടക്കാം
അതിരുകള്‍ ഇല്ലാതെ
ആകുലതകളില്ലാതെ
അകമ്പടിയില്ലാതെ
കടമയും കടപ്പാടും
ശ്ലീലാശ്ലീലങ്ങളും ഇല്ലാതെ
നീ നീയായും
ഞാന്‍ ഞാനായും
ഒരുമിച്ചു നടക്കാം
ഇത്തിരി നേരം
ഒടുവില്‍
വഴി രണ്ടായി പിളരുന്നിടം
മിഴി നിറയാതെ
ഇരു വഴികളിലെ
യാത്രികരായ്
നടന്നകലാന്‍
കഴിയുന്നെങ്കില്‍
ഒന്നുറപ്പ്
നാം പരസ്പരം
സ്നേഹിച്ചിരുന്നു.
Generated from archived content: poem2_aug21_12.html Author: mohanan_naduvathoor