ഭാഷാപഠനത്തിന്‌ ഒരു നിഘണ്ടു

സ്‌കൂൾ വിദ്യാർത്ഥികൾക്ക്‌ വിശ്വാസപൂർവ്വം ശുപാർശ ചെയ്യാവുന്ന നിഘണ്ടുക്കളൊന്നും മലയാള ഭാഷയിൽ ലഭ്യമല്ല. ഈ സാഹചര്യത്തിൽ ‘കുട്ടികളുടെ നിഘണ്ടു’വിന്‌ സവിശേഷമായ പ്രാധാന്യമാണുളളത്‌.

വിദ്യാർത്ഥികളുടെ പാഠ്യപദ്ധതി കൈകാര്യം ചെയ്യുമ്പോൾ പരിചയപ്പെടേണ്ടിവരുന്ന അപരിചിത പദങ്ങൾ നിരത്തി അവയുടെ അർത്ഥഭേദങ്ങൾ മുഴുവൻ വിശദീകരിക്കാൻ ഈ പുസ്‌തകത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. മലയാളത്തിലെ അക്ഷരമാലയിൽനിന്ന്‌ ആരംഭിച്ച്‌, അകാരാദിക്രമത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ നിഘണ്ടു സ്‌കൂൾ വിദ്യാർത്ഥികൾക്കു മാത്രമല്ല അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കും ഉപയോഗപ്രദമാണ്‌. ജീവിതസാഹചര്യങ്ങളും മറ്റും വല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത്‌ പഴയ പല പദങ്ങളും ഓർമ്മയിലേക്കു കൊണ്ടുവരുവാനും ഈ പുസ്‌തകം സഹായിക്കും. പാവ്‌ എന്ന വാക്കിന്‌ കുഞ്ഞുണ്ണി മാസ്‌റ്റർ നല്‌കിയിരിക്കുന്ന അർത്ഥം നേർത്തവസ്‌ത്രം, ഉരുക്കിയ ശർക്കര, മുണ്ട്‌ നെയ്യാൻ തറിമേൽ നീളത്തിൽ പാവുന്ന നൂൽ എന്നിങ്ങനെയാണ്‌. പാവ്‌ എന്ന വാക്കിന്റെ അർത്ഥം മാത്രമല്ല ഇവിടെ വ്യക്തമാകുന്നത്‌. ആ വാക്ക്‌ കേരളീയ ജീവിതത്തിൽ സാംസ്‌കാരിക പശ്ചാത്തലത്തിൽ എങ്ങനെയെല്ലാം പ്രതിനിധാനം ചെയ്യുന്നു എന്നുകൂടി വ്യക്തമാക്കുന്നുണ്ട്‌.

ദീർഘകാലം അദ്ധ്യാപകനായി ജോലി ചെയ്‌ത എഴുത്തുകാരനാണ്‌ കുഞ്ഞുണ്ണി മാസ്‌റ്റർ. ബാലപംക്തിയും വർഷങ്ങളോളം കൈകാര്യം ചെയ്‌ത എഴുത്തുകാരനുമാണ്‌ അദ്ദേഹം. കുട്ടികൾ ഇഷ്‌ടപ്പെടുന്ന ലേഖനങ്ങളും കവിതകളും കുഞ്ഞുണ്ണിമാസ്‌റ്റർ രചിച്ചിട്ടുമുണ്ട്‌. അങ്ങനെയെല്ലാമുളള ഒരു എഴുത്തുകാരൻ തയ്യാറാക്കിയ ഈ നിഘണ്ടു സ്‌കൂൾ വിദ്യാർത്ഥികൾക്ക്‌ ഏറെ സഹായകരമായിരിക്കും.

കുട്ടികളുടെ നിഘണ്ടു, കുഞ്ഞുണ്ണി, ഡി സി ബുക്‌സ്‌, വില ഃ 100 രൂപ.

Generated from archived content: book2_may18.html Author: mn_rajeev

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English